നിര്‍ണായക മാറ്റങ്ങളോടെ ടീം ഇന്ത്യ, ഓസീസിന് ബാറ്റിംഗ്

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി നിര്‍ണായകമായ രണ്ട് മാറ്റങ്ങളാണ് ടീം ഇന്ത്യ ഇന്ന് വരുത്തിയിരിക്കുന്നത്. റിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ടീമിന് പുറത്തായപ്പോള്‍...

മലയാളി വജ്രായുധം ഐ.പി.എല്‍ ടീമില്‍

ക്രിക്കറ്റ് ലോകം ഐപിഎല്‍ ആവേശത്തിലേക്ക് മുഴുകാനിരിക്കെ മലയാളി ആരാധകരെ തേടി മറ്റൊരു സന്തോഷവാര്‍ത്ത കൂടി. മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ ഈ സീസണ്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കും. കൊല്‍ക്കത്ത ഈ സീസണില്‍ ടീമിലെടുത്തിരുന്ന ഇന്ത്യന്‍ താരങ്ങളിലൊരാള്‍ക്ക് അപ്രതീക്ഷിതമായി പരിക്കേറ്റതാണ് സന്ദീപിന് ഗുണമായത്. ഇന്നലെ വൈകിട്ടാണ്...

ടീമില്‍ 11ഉം കോഹ്ലിമാരല്ല; നാണം കെട്ട തോല്‍വിയിലെ ആരാധക രോഷത്തില്‍ പൊട്ടിത്തെറിച്ച് ഇതിഹാസം

358 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയില്‍ ആരാധകര്‍ രോഷത്തിലാണ്. ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ഇത്തരമൊരു തോല്‍വിയില്‍ ടീമിനെതിരെ ചോദ്യങ്ങളുയര്‍ത്തിയാണ് ആരാധകര്‍ രംഗത്തു വരുന്നത്. മൊഹാലിയില്‍ തോറ്റതോടെ പരമ്പര 2-2 എന്ന നിലയിലായി. ഡല്‍ഹിയില്‍ നടക്കുന്ന അവസാന...

പന്തിനെ പന്താടല്‍ നിര്‍ത്തൂ; ധോണിയും ഇതേവഴി വന്നവന്‍; തുറന്നടിച്ച് പരിശീലകന്‍

ഓസ്‌ട്രേലിയയ്‌ക്കെതിരേ മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ കീപ്പര്‍ ഋഷഭ് പന്തിന്റെ പിഴവുകളായിരുന്ന തോല്‍വിയിലേറെ ഇന്ത്യന്‍ ആരാധകര്‍ ചര്‍ച്ച ചെയ്തിരുന്നത്. ധോണിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമേ ഇല്ല എന്ന രീതിയില്‍ വരെ എത്തിയിരുന്നു കാര്യങ്ങള്‍. ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയുടെ നിര്‍ണായക വിക്കറ്റുകള്‍ എടുക്കാനുള്ള അവസരം...

അമ്പരപ്പിക്കുന്ന തീരുമാനം!, ബാറ്റിംഗില്‍ ഓപ്പണറായി ഉമേശ് യാദവ്

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ വിദര്‍ഭ ബാറ്റിംഗിനിറങ്ങിയപ്പോള്‍ അത് ക്രിക്കറ്റ് ലോകത്തിന് മുഴുവന്‍ സര്‍പ്രൈസായി. ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ഉമേശ് യാദവാണ് വിദര്‍ഭയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഓപ്പണിംഗില്‍ തിളങ്ങാന്‍ ഉമേശിനായില്ല. രണ്ട് പന്തില്‍ നാല് റണ്‍സെടുത്ത് താരം പുറത്താകുകയായിരുന്നു. വിനയ് കുമാറിന്റെ പന്തില്‍...

‘ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്നത് ധോണി, വിശ്രമം നല്‍കിയത് മണ്ടന്‍ തീരുമാനമെന്ന്’

ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ നായകന്‍ എംഎസ് ധോണിക്ക് വിശ്രമം അനുവദിച്ച നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിംഗ് ബേദി. ധോണിയ്ക്ക് വിശ്രമം അനുവദിച്ചതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ലെന്നും ധോണിയുടെ അഭാവത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കോഹ്ലി പതറുന്നത് കാണാമായിരുന്നുവെന്നും ബേദി പറയുന്നു. പിടിഐയ്ക്ക് നല്‍കിയ...

ഓസീസിന് കനത്ത തിരിച്ചടി, ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത

ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക അഞ്ചാം ഏകദിന മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് ഒരു സന്തോഷ വാര്‍ത്ത. വിരലിന് പരിക്കേറ്റ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് അവസാന ഏകദിനമത്സരത്തില്‍ കളിച്ചേക്കില്ലെന്ന് സൂചന. റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സ്‌റ്റോയ്‌സിന് പരിക്കേറ്റത്. തുടര്‍ന്ന് മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ താരം...

ആര്‍മി തൊപ്പി, നിലപാട് വ്യക്തമാക്കി ഐ.സി.സി, നാണംകെട്ട് പാകിസ്ഥാന്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ മൈതാനത്ത് ഇറങ്ങിയത് ആര്‍മി ക്യാപ്പ് അണിഞ്ഞായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരസൂചകമായാണ് ഇന്ത്യന്‍ താരങ്ങള്‍ ആര്‍മി ക്യാപ്പ് ധരിച്ച് മൈതാനത്തിറങ്ങിയത്. ടീം അംഗങ്ങളെല്ലാവരും അവരുടെ റാഞ്ചി ഏകദിനത്തിലെ മാച്ച് ഫീയായി ലഭിക്കുന്ന തുക ധീരജവാന്മാരുടെ കുടുംബത്തിന്...

അവിശ്വസനീയം!, നാണംകെട്ട റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ തോറ്റതിന് പിന്നാലെ ഇന്ത്യയെ തേടി നാണക്കേടിന്റെ റെക്കോഡ്. ആദ്യം ബാറ്റ് ചെയ്ത് 350 ലധികം റണ്‍സ് നേടിയതിന് ശേഷം ഇന്ത്യ പരാജയപ്പെടുന്ന ആദ്യ മത്സരമെന്ന റെക്കോഡാണ് ഇതോടെ മൊഹാലിയില്‍ കുറിക്കപ്പെട്ടത്. അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഇത് വരെ 27 തവണയാണ് ഇന്ത്യ 350 നപ്പുറമുള്ള...

രണ്ടാം ധോണിയാകാനുളള പന്തിന്റെ ശ്രമം, അസ്വസ്ഥനായി കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വി നിരാശാജനകമായിരുന്നു. 350 റണ്‍സിന് മേല്‍ സ്‌കോര്‍ ചെയ്തിട്ടും പരാജയം രുചിച്ചത് ഇന്ത്യന്‍ ക്യാമ്പില്‍ അത്ര നല്ല വാര്‍ത്തയായിരുന്നില്ല. മത്സരത്തില്‍ മൈതാനത്ത് മഹേന്ദ്ര സിംഗ് ധോണിയെന്ന വിക്കറ്റ് കീപ്പറുടെ അസാന്നിദ്ധ്യവും ഏറെ ശ്രദ്ധേയമായി. ധോണിയ്ക്ക് പകരം റിഷഭ് പന്തായിരുന്നു കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞത്....