ഒരിക്കല്‍ ധോണിയെ പോലെയാകണം എന്ന ആഗ്രഹത്തോടെയാണ് വളര്‍ന്നത്: കെ. എല്‍ രാഹുല്‍

ഇന്ത്യന്‍ മുന്‍നായകന്‍ എം.എസ് ധോണി ആയിരുന്നു കുട്ടിക്കാലത്ത് തന്റെ ഹീറോയെന്ന് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. ഒരിക്കല്‍ ധോണിയെ പോലെ ആകണം എന്ന ആഗ്രഹത്തോടെയാണ് വളര്‍ന്നതെന്നും രാഹുല്‍ പറഞ്ഞു. ഐ.പി.എല്‍ 13-ാം സീസണ് മുന്നോടിയായി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 'ഒരിക്കല്‍ ധോണിയെ പോലെ ആകണം എന്ന ആഗ്രഹത്തോടെയാണ്...

ടെസ്റ്റില്‍ 600 വിക്കറ്റ്; ആന്‍ഡേഴ്സണ് റെക്കോഡ് നേട്ടം

ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിലാണ് ആന്‍ഡേഴ്‌സണ്‍ ഈ നേട്ടത്തിലെത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാന്റെ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്‌സണ്‍ 600 വിക്കറ്റ് എന്ന നേട്ടം കൈക്കലാക്കിയത്. 600 വിക്കറ്റ്...

ഇംഗ്ലണ്ട്- പാക് മൂന്നാം ടെസ്റ്റ് സമനിലയില്‍; ആതിഥേയര്‍ക്ക് പരമ്പര

മഴ രസംകൊല്ലിയായെത്തിയ ഇംഗ്ലണ്ട്- പാക് മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. ഇതോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 1-0 ന് അതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കി. രണ്ടാം ടെസ്റ്റും സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു. മത്സരത്തില്‍ ഫോളോഓണ്‍ നേരിട്ട പാകിസ്താന്‍ 83.1 ഓവറില്‍ നാലു വിക്കറ്റിനു 187 റണ്‍സെടുത്തു...

ഗെയ്‌ലിന്റെ കോവിഡ് പരിശോധനാഫലം പുറത്ത്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ഗെയ്ല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഉസൈന്‍ ബോള്‍ട്ടിന്റെ സമ്പര്‍ക്ക പട്ടികയില്‍ ക്രിസ് ഗെയിലും ഉള്‍പ്പെട്ടിരുന്നു. ഉസൈന്‍ ബോള്‍ട്ടിന്റെ ജന്മദിനാഘോഷത്തില്‍ ഗെയിലും പങ്കെടുത്തതാണ് ആശങ്ക പരത്തിയത്. 'ഏതാനും ദിവസം മുമ്പ് ആദ്യ...

ധോണിയെ പോലെ ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത നാട്ടില്‍ നിന്നാണ് ഞാനും: സഞ്ജു സാംസണ്‍

കന്നി സെഞ്ച്വറി നേടിയതു മുതല്‍ എം. എസ് ധോണി എല്ലാ യുവതാരങ്ങള്‍ക്കും പ്രചോദനമാണെന്ന സഞ്ജു സാംസണ്‍. ധോണിയെ പോലെ ഒട്ടുംതന്നെ ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത സ്ഥലത്തു നിന്നാണ് താനും വരുന്നതെന്നും അത് ഏറെ പ്രചോദനം നല്‍കുന്ന കാര്യമാണെന്നും സഞ്ജു പറഞ്ഞു. 'ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി പിന്നീട് പാകിസ്ഥാനെതിരെ...

‘ഇക്കാര്യത്തില്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരും തുല്യരാണ്’; മുന്നറിയിപ്പുമായി കോഹ്‌ലി

ഐ.പി.എല്ലിലെ കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും കൃത്യമായി തന്നെ പാലിക്കണമെന്ന നിര്‍ദേശവുമായി ബംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി. ഇക്കാര്യത്തില്‍ താന്‍ ഉള്‍പ്പെടെ എല്ലാവരും തുല്യരാണെന്നും മുതിര്‍ന്ന താരങ്ങള്‍ ഇക്കാര്യത്തില്‍ മാതൃക കാണിക്കണമെന്നും ടീം അംഗങ്ങളുമായി ഓണ്‍ലൈനില്‍ നടത്തിയ യോഗത്തില്‍ കോഹ്‌ലി പറഞ്ഞു. 'ബയോബബിള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും...

‘മങ്കാദിംഗ്’ വിട്ടുപിടിക്കാതെ അശ്വിന്‍; പുതിയ ആവശ്യം

ക്രീസ് വിട്ടിറങ്ങുന്ന ബാറ്റ്സ്മാന്‍മാരെ പുറത്താക്കുന്ന 'മങ്കാദിംഗി'ന്റെ പേരില്‍ സമീപകാലത്ത് ഏറ്റവുമധികം വിമര്‍ശനം നേരിട്ട ഇന്ത്യന്‍ താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. ഇപ്പോഴിതാ 'ഫ്രീ ഹിറ്റ്' പോലെ നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടാല്‍ 'ഫ്രീ ബോള്‍' വേണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് അശ്വിന്‍. ബോള്‍ റിലീസ് ചെയ്യും മുമ്പേ...

ഐ.പി.എല്‍ 2020; ധോണിയെ പരസ്യമായി വെല്ലുവിളിച്ച് പോണ്ടിംഗ്

എം.എസ് ധോണിയെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും പരസ്യമായി വെല്ലുവിളിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകനും ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിംഗ്. ഡല്‍ഹിയുമായി കളിക്കുമ്പോള്‍ ധോണിയുടെ മികവില്‍ ചെന്നൈയെ ജയിക്കാന്‍ അനുവദിക്കില്ലെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞിരിക്കുന്നത്. 'ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ശക്തരായ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്....

കളി മുടക്കി മഴ; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ പൊരുതുന്നു

ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റില്‍ രസംകൊല്ലിയായി മഴ. ഫോളോഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സിന് ഇറങ്ങിയ പാകിസ്ഥാന്‍ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് നിലവില്‍ 210 റണ്‍സിന്റെ ലീഡാണുള്ളത്. മഴ കാരണം നാലാംദിനം 56 ഓവറുകള്‍ മാത്രമാണ് എറിയാനായത്. അസര്‍ അലി...

‘ധോണി നിങ്ങളൊരു യഥാര്‍ത്ഥ മാന്യനാണ്, താങ്കളെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു’; പ്രശംസയുമായി മുന്‍ പാക് താരം

ഇന്ത്യയ്ക്കായി ഇത്രയേറെ നേട്ടങ്ങള്‍ സമ്മാനിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ ബിസിസിഐ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന അഭിപ്രായവുമായി മുന്‍ പാകിസ്ഥാന്‍ താരം സഖ് ലയ്ന്‍ മുഷ്താഖ്. ധോണി യഥാര്‍ത്ഥ മാന്യനാണെന്നും താങ്കളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നെന്നും മുഷ്താഖ് പറഞ്ഞു. 'ധോണി ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ ശേഷമാണ്...