വീണ്ടും യുവി, ഇത്തവണ അര്‍ധസെഞ്ചുറി

ഗ്ലോബല്‍ ടി20 ലീഗില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ ബാറ്റിംഗ് വിസ്‌ഫോടനം. ടൊറണ്ടോ നാഷല്‍സിന് വേണ്ടി മത്സരിച്ച യുവി 22 പന്തില്‍ അര്‍ധസെഞ്ചുറി എടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച് താരം കത്തിക്കയറിയെങ്കിലും ടൊറണ്ടോ 11 റണ്‍സിന് തോറ്റു. ബ്രാംപ്റ്റണ്‍ 223 റണ്‍സിന്റെ വിജയ ലക്ഷ്യം ഉയര്‍ത്തിയപ്പോള്‍...

പ്രീമിയര്‍ ലീഗില്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായി മുരളി വിജയ്; അത്ഭുതത്തോടെ കാണികള്‍

വലം കൈയ്യന്‍ ബാറ്റ്‌സ്മാനായ മുരളി വിജയന്‍ പ്രീമിയര്‍ ലീഗിനിടെ ഇടംകൈയ്യനായി. തമിഴ്‌നാട് പ്രീമിയര്‍ ലീഗിനിടെയാണ് മുരളി ഇടംകൈയ്യനായി ബാറ്റ് ചെയ്ത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലില്ലാത്ത മുരളി നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ റൂബി ത്രിച്ചി വാരിയേഴ്‌സിന് വേണ്ടി കളിക്കുകയാണ്. കളിക്കിടെ ഡിണ്ടിഗല്‍...

സൈനി വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നേനെ; മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഗംഭീര്‍

മൂന്ന് വിക്കറ്റ് എടുത്ത് അരങ്ങേറ്റം ഗംഭീരമാക്കിയാണ് ഇന്ത്യന്‍ സ്‌പേസര്‍ നവ്ദീപ് സൈനി ടി20യില്‍ ചരിത്രം കുറിച്ചത്. സൈനിയുടെ മികവ് എല്ലാവരും വാനോളം ഉയര്‍ത്തിയപ്പോള്‍ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറെത്തി. ഗൗതം ഗംഭീറായിരുന്നു സൈനിയുടെ മികവ് ആദ്യം തിരിച്ചറിയുന്നതും, ആഭ്യന്തര ക്രിക്കറ്റിലേക്ക് കൊണ്ടുവന്നതും....

ടി20യില്‍ പന്തിന് പൂജ്യം; താങ്കള്‍ എന്ന് പക്വത തെളിയിക്കുമെന്ന് ആരാധകര്‍

ടി20 മത്സരത്തിലെ ആദ്യ പരമ്പരയില്‍ പന്തിന് പൂജ്യം. ഇന്നലെ ഫ്‌ളോറിഡയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഋഷഭ് പന്തിന് മേല്‍ വലിയ പ്രതീക്ഷകളായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടായിരുന്നത്. മത്സരത്തില്‍ നാലാമതായാണ് പന്ത് ക്രീസിലെത്തിയത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്താവുകയായിരുന്നു. സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരൈന്റെ പന്ത് ഷെല്‍ഡണ്‍ കോട്രല്‍...

6,6,4,4,6,6, പാക് താരത്തെ കരയിപ്പിച്ച് ഗെയില്‍

ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ യൂണിവേഴ്സല്‍ ബോസ് വീണ്ടും താന്‍ തന്നെയെന്ന് തെളിയിച്ച് ക്രിസ് ഗെയില്‍. കാനഡ ഗ്ലോബല്‍ ലീഗിലാണ് ഗെയില്‍ വെടിക്കെട്ട് പ്രകടനം ആവര്‍ത്തിച്ചത്. പാക് താരം ശാതാബ് ഖാന്റെ ഒരു ഓവറില്‍ 32 റണ്‍സാണ് ഗെയില്‍ അടിച്ച് കൂട്ടിയത്. നാല് സിക്സും, രണ്ട് ഫോറുമാണ് പാക് ബൗളര്‍...

ഇന്ത്യ-വിന്‍ഡീസ് പോര് മുടങ്ങാന്‍ സാധ്യത, ആശങ്കയില്‍ ആരാധകര്‍

ക്രിക്കറ്റ് പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ആദ്യ ടി-20 മത്സരം മുടങ്ങാനും സാധ്യത. മത്സരം നടക്കുന്ന അമേരിക്കയിലെ ഫ്ളോറിഡയിലെ ലൗഡര്‍ഹില്ലില്‍ ഇടിവെട്ടോട് കൂടിയ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. ളിക്ക് മുന്‍പ് കനത്ത മഴ ലഭിക്കുമെന്നും, മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ കളി തുടങ്ങേണ്ടി വരുമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു. അങ്ങനെയെങ്കില്‍ മത്സരം...

ആമിറിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരം കൂടി വിരമിക്കുന്നു, ഞെട്ടി പാക് ക്രിക്കറ്റ്

പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടും കൊഴിഞ്ഞു പോക്ക്. യുവസൂപ്പര്‍ താരം മുഹമ്മദ് ആമിറിന് പിന്നാലെ മറ്റൊരു പാക് താരം കൂടി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ ഒരുങ്ങുകയാണ്. പാക് പേസര്‍ വഹാബ് റിയാസാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നത്. റിയാസ് ഇക്കാര്യത്തില്‍ തീരുമാനം എടുത്ത് കഴിഞ്ഞതായും പാക് ക്രിക്കറ്റ് ബോര്‍ഡിനെ...

വെസ്റ്റിന്‍ഡീസിനെ വഞ്ചിച്ച് ആന്ദ്രെ റസ്സല്‍, രോഷം കത്തുന്നു

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും പിന്മാറിയ ആന്ദ്രെ റസ്സല്‍ ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ കളിക്കാനിറങ്ങിയത് വിവാദമാകുന്നു. പരിക്കിനെ തുടര്‍ന്നാണ് ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുന്നതായി റസ്സല്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയച്ചത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടുടനെ റസ്സല്‍ ഗ്ലോബല്‍...

ആഷസില്‍ അവിശ്വസനീയ രക്ഷപ്പെടല്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന ആഷസ് ടെസ്റ്റിന്റെ ഒന്നാം മത്സരത്തില്‍ അവിശ്വസനീയമായി വിക്കറ്റില്‍ നിന്ന് രക്ഷപ്പെട്ട് ഇംഗ്ലീഷ് നായകന്‍ ജറൂട്ട്. ഓസീസ് പേസ് ബൗളര്‍ ജെയിംസ് പാറ്റിന്‍സിന്റെ പന്ത് ജോ റൂട്ടിന്റെ സ്റ്റംമ്പ് തകര്‍ത്തെങ്കിലും ബെയ്ല്‍സ് വീഴാത്തതിനാല്‍ താരം പുറത്താകാതെ രക്ഷപ്പെടുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ ഇരുപത്തിയൊന്നാം ഓവറിലായിരുന്നു...

ആഷസ്, ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

ബര്‍മിംഗ്ഹാം: ആഷസ് പരമ്പര പുരോഗമിക്കുന്നതിനിടെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി നല്‍കി പരിക്ക്. ഒന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് ടീമിലുളള ജെയിംസ് ആന്‍ഡേഴ്‌സന്റെ പരിക്കിന് പിന്നാലെ ഇംഗ്ലണ്ട് പേസര്‍ മാര്‍ക് വുഡിന് ആഷസും ഈ സീസണും നഷ്ടമാകും. കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ മാര്‍ക് വുഡ് ഈ സീസണ്‍ കളിക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ്...