കുവൈറ്റില്‍ ഇന്നു മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തി കുവൈറ്റ്. ഇന്നു മുതല്‍ കര്‍ഫ്യൂ സമയം രാത്രി എട്ടുമണി മുതല്‍ രാവിലെ അഞ്ചുമണി വരെയാക്കും. നിലവിലിത് വൈകിട്ട് ഏഴുമണി മുതല്‍ രാവിലെ അഞ്ചുമണി വരെയാണ്. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനാണ്...

യു.എ.ഇയിലെ എല്ലാ ആരാധനാലയങ്ങളും തുറക്കുന്നു

മുസ്‌ലിം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും അമ്പലങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ ആരാധനാലയങ്ങളും തുറക്കാന്‍ ഒരുങ്ങി യു.എ.ഇ. ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും പ്രാര്‍ത്ഥനയ്ക്കായി തുറക്കാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാല്‍, വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കിയിട്ടില്ല. മാളുകള്‍, വ്യവസായമേഖലകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ പള്ളികള്‍...

കുവൈറ്റില്‍ 582 പുതിയ കോവിഡ് രോഗികള്‍; ആകെ മരണം 350 ആയി

കുവൈറ്റില്‍ ഇന്നലെ 582 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരില്‍ 319 പേര്‍ സ്വദേശികളും 263 പേര്‍ വിദേശികളുമാണ്. രണ്ട് പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 350 ആയി. 24 മണിക്കൂറിനിടെ 819 പേര്‍ രോഗമുക്തി നേടി. ഇതുവരെ കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം...

യു.എ.ഇയിലേക്ക് മടങ്ങി എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

രാജ്യത്തേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യു.എ.ഇ. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. നിലവില്‍ അംഗീകൃത ലബോറട്ടറികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യു.എ.ഇയില്‍...

പിഴയടയ്ക്കാതെ ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം

പിഴയടയ്ക്കാതെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ അവസരമൊരുക്കി ദുബായ്. കോവിഡ് പശ്ചാത്തലത്തില്‍ സേവന കേന്ദ്രങ്ങള്‍ അടച്ചതിനാലാണ് ലൈസന്‍സ് പുതുക്കാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കുന്നതെന്ന് ആര്‍ടിഎ അറിയിച്ചു. ഒരു വര്‍ഷത്തേക്കാണ് പുതുക്കുക. ലൈസന്‍സ് പുതുക്കാന്‍ നേത്ര, ശാരീരിക പരിശോധനകള്‍ ആവശ്യമാണെങ്കിലും ഈ വ്യവസ്ഥകള്‍ പാലിക്കേണ്ടതില്ല. പുതുക്കിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ഇ-മെയില്‍...

പ്രവാസി മടക്കം; ടിക്കറ്റുകള്‍ ഇനി നേരിട്ട് ബുക്ക് ചെയ്യാം

യു.എ.ഇയില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ, അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. അബുദാബിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ഇനി എംബസിയുടെ അനുവാദം കാക്കേണ്ടെന്ന് ചുരുക്കം. വന്ദേഭാരത് മിഷന്റെ...

കുവൈറ്റില്‍ 24 മണിക്കൂറിനിടെ 908 പേര്‍ക്ക് കോവിഡ് മുക്തി; 551 പുതിയ രോഗികള്‍

കുവൈറ്റില്‍ ഇന്നലെ 551 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരില്‍ 341 പേര്‍ സ്വദേശികളും 210 പേര്‍ വിദേശികളുമാണ്. നാല് പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 348 ആയി. 24 മണിക്കൂറിനിടെ 908 പേര്‍ രോഗമുക്തി നേടി. ഇതുവരെ കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം...

കുവൈറ്റില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുന്നു

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്താനൊരുങ്ങി കുവൈറ്റ്. ജൂണ്‍ 30 ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യൂ സമയം രാത്രി എട്ടുമണി മുതല്‍ രാവിലെ അഞ്ചുമണിവരെയാക്കും. നിലവിലിത് വൈകിട്ട് ഏഴുമണി മുതല്‍ രാവിലെ അഞ്ചുമണി വരെയാണ്. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ്...

എമിറേറ്റ്‌സ് ഏഴ് നഗരങ്ങളിലേക്കു കൂടി പറക്കും

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഏഴ് നഗരങ്ങളിലേക്കു കൂടി സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ എമിറേറ്റ്‌സ് സര്‍വീസ് പുനരാരംഭിച്ച നഗരങ്ങളുടെ എണ്ണം 48 ആകും. സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂം, ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍, ജപ്പാനിലെ ഒസാക, നരീറ്റ, ഗ്രീസ് തലസ്ഥാനമായ ആതന്‍സ്, സൈപ്രസിലെ ലാര്‍നക, റോം എന്നിവിടങ്ങളിലേക്കണ് പുതിയ സര്‍വീസുകള്‍. ജൂലൈ...

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; ബഹ്‌റിനില്‍ നിന്ന് 39 ഉം ദുബായില്‍ നിന്ന് 27 ഉം വിമാനങ്ങള്‍

കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ജൂലൈ ഒന്ന് മുതല്‍ 14 വരെയുള്ള വിമാനങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. ക്വാലലംപുരില്‍ നിന്നു രണ്ടും സിംഗപ്പൂരില്‍ നിന്ന് ഒന്നും ഒഴികെ ബാക്കി സര്‍വീസുകളെല്ലാം ഗള്‍ഫ്...