കുവൈറ്റില്‍ 919 പേര്‍ക്ക് കൂടി കോവിഡ്; ആകെ മരണം 359

കുവൈറ്റില്‍ ഇന്നലെ 919 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരില്‍ 549 പേര്‍ സ്വദേശികളും 370 പേര്‍ വിദേശികളുമാണ്. ഒരാളാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 359 ആയി. 24 മണിക്കൂറിനിടെ 675 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ച 47,859...

നീതിന്യായ രംഗത്ത് പുതു ചരിത്രം; എട്ട് വനിതകളെ ജഡ്ജിമാരായി നിയമിച്ച് കുവൈറ്റ്

നീതിന്യായ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച് എട്ട് വനിതകളെ ജഡ്ജിമാരായി നിയമിച്ച് കുവൈറ്റ്. അറ്റോര്‍ണി ജനറല്‍ ദരാര്‍ അല്‍ അസൂസിയാണ് എട്ട് വനിതകളെ ജഡ്ജിമാരായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ച് വര്‍ഷത്തില്‍ അധികമായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി സേവനം അനുഷ്ടിച്ചു വരികയായിരുന്ന ഇവരെ സ്ഥാനക്കയറ്റം നല്‍കിയാണ് ജഡ്ജിമാരായി...

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കുട്ടികള്‍ക്ക് ഇളവ് നല്‍കി അബുദാബി

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് വരാനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അടുത്തിടെ ഉത്തരവായിരുന്നു. 48 മണിക്കൂര്‍ മുമ്പ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കൂ. എന്നാല്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് ഇളവ് നല്‍കിയിരിക്കുകയാണ് അബുദാബി. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അബുദാബിയിലേക്ക് വരാന്‍...

ദുബായില്‍ നിന്ന് സൗജന്യ ചാര്‍ട്ടേഡ് വിമാനവുമായി വേണു കുന്നപ്പിള്ളി

കോവിഡ് സാഹചര്യത്തില്‍ ദുരിതത്തിലായ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനമൊരുക്കി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ഈ മാസം ഒന്‍പതിനാണ് ദുബായില്‍ നിന്ന് വിമാനം പുറപ്പെടുക. കാവ്യ ഫിലീം കമ്പനിയുടെ നേതൃത്വത്തിലാണ് ചാര്‍ട്ടേഡ് വിമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരിതത്തില്‍ കഴിയുന്നവര്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും രോഗികള്‍ക്കുമാണ് മുന്‍ഗണന. മാമാങ്കം എന്ന മലയാള ചിത്രത്തിന്റെ...

നാട്ടിലേയ്ക്ക് പുറപ്പെടാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകന് സമ്മാനവും കരുതി നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ മന്‍ച്ചക്കല്‍ (50) ആണ് ചൊവ്വാഴ്ച രാത്രി റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ മരിച്ചത്. പരിശോധനയില്‍ ഇദ്ദേഹത്തിന്...

കുവൈറ്റില്‍ 745 പേര്‍ക്ക് കൂടി കോവിഡ്; നാല് മരണം

കുവൈറ്റില്‍ ഇന്നലെ 745 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരില്‍ 434 പേര്‍ സ്വദേശികളും 311 പേര്‍ വിദേശികളുമാണ്. നാല് പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 358 ആയി. 24 മണിക്കൂറിനിടെ 685 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് സുഖപ്പെട്ടവരുടെ...

കുവൈറ്റില്‍ 671 പേര്‍ക്ക് കൂടി കോവിഡ്; നാല് മരണം

കുവൈറ്റില്‍ ഇന്നലെ 671 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരില്‍ 435 പേര്‍ സ്വദേശികളും 236 പേര്‍ വിദേശികളുമാണ്. നാല് പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 354 ആയി. 24 മണിക്കൂറിനിടെ 717 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് സുഖപ്പെട്ടവരുടെ...

രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങി കുവൈറ്റ്

രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്. ഓഗസ്റ്റ് 1 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 30% സര്‍വീസ് തുടങ്ങും. പിന്നീട് ഇത് 60% ആക്കും. മൂന്നാംഘട്ടത്തില്‍ സര്‍വീസ് പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കും. നിലവില്‍ ചരക്കുനീക്കവും വിദേശങ്ങളില്‍ കുടുങ്ങിയ സ്വദേശികളെ...

അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് വരാനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ മുമ്പ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അബുദാബിയിലേക്ക് ഇനി പ്രവേശനം അനുവദിക്കൂ. അബുദാബി സന്ദര്‍ശിക്കുന്നവര്‍ അല്‍ഹൊസന്‍ ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. അബുദാബി...

വന്ദേഭാരത് മിഷന്‍; യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് 39 വിമാനം

വന്ദേഭാരത് മിഷന്റെ പുതിയ പട്ടികയില്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 59 വിമാനം സര്‍വീസ് നടത്തും. ഇതില്‍ 39 വിമാനവും കേരളത്തിലേക്കാണ്. ജൂലൈ 1 മുതല്‍ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നത്....