ഫ്ളോറന്‍സ് തീരത്തേക്ക്, യു.എസില്‍ അതിജാഗ്രതാ നിര്‍ദ്ദേശം; ചുഴലിക്കാറ്റിന് പുറമെ കനത്ത മഴയ്ക്കും സാധ്യത
അമേരിക്കയില്‍ അതിശക്തമായ ചുഴലിക്കാറ്റ് 'ഫ്ളോറന്‍സ്' തീരത്തോടടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് യുഎസില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്കി. കാറ്റഗറി നാലില്‍ ഉള്‍പ്പെടുത്തിയിരുന്ന അതിതീവ്രതയുള്ള ചുഴലിക്കാറ്റ് കരയിലേക്ക് വീശാന്‍ സാധ്യതയുള്ളത് പരിഗണിച്ച് വിര്‍ജീനിയ, കരോലിനയുടെ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഏകദേശം 17 ലക്ഷത്തോളം...
ദുബായ് മെട്രോയ്ക്ക് ഇന്ന് ഒന്‍പതാം പിറന്നാള്‍
ദുബായ് നഗരത്തിന്റെ അഭിമാന മുദ്രയായി ദുബായ് മെട്രോ മാറിയിട്ട് ഇന്നേക്ക് ഒൻപത് വർഷം. 2009 സെപ്റ്റംബർ ഒൻപതിനാണ് റെഡ്, ഗ്രീൻ ലൈനുകളിലൂടെ ദുബായ് മെട്രോ ഓടിത്തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെട്രോ എന്ന ആശയം കൊണ്ടു വന്നപ്പോള്‍ ആശങ്കയോടെയും പരിഹാസത്തോടെയും കണ്ടവരുണ്ടായിരുന്നു. പ്രതിദിനം ആറ് ലക്ഷത്തോളം ആളുകളാണ് ദുബായ്...
130 കിലോമീറ്റര്‍ വേഗത്തില്‍ പായവേ ബ്രേക്ക് പോയി; 15 വാഹനങ്ങളെ അണിനിരത്തി കാറിനെ അപകടം കൂടാതെ ...
130 കിലോമീറ്റര്‍ പായുന്ന കാറിന്റെ ബ്രേക്ക് പോവുന്നു. പിന്നാലെ സഹായ അഭ്യര്‍ത്ഥിച്ച യാത്രക്കാരനെ പൊലീസ് 15 വാഹനങ്ങള്‍ അണിനിരത്തി സാഹസികമായി രക്ഷിക്കുന്നു. കേള്‍ക്കുന്നവര്‍ ഇതൊരു സിനിമാകഥയാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. അബുദാബി- അല്‍ ഐന്‍ റോഡില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണിത്. അപകടം മുന്നില്‍ കണ്ട് മരണമുറപ്പിച്ച...
ഹിജ്റ വര്‍ഷാരംഭം; യുഎഇയില്‍ സ്വകാര്യമേഖലക്ക് അവധി പ്രഖ്യാപിച്ചു
ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് യു.എ.ഇയില്‍ സ്വകാര്യ മേഖലക്ക് സെപ്റ്റംബര്‍ 13ന് അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി - സ്വകാര്യവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ഞായറാഴ്ച പതിവ് പോലെ പ്രവര്‍ത്തി ദിവസമായിരിക്കും. ഫെഡറല്‍-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ 13 മുതല്‍...
സോഷ്യല്‍ മീഡിയയില്‍ ആക്ഷേപ ഹാസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സൗദി സര്‍ക്കാര്‍
സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്ഷേപഹാസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സൗദി സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ആക്ഷേപഹാസ്യങ്ങള്‍ പൊതുസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നത് മുന്‍നിര്‍ത്തിയാണ് വിലക്ക്. ഉത്തരവ് പാലിക്കാത്തവര്‍ക്ക് അഞ്ചുവര്‍ഷം തടവാണ് നിയമം അനുശാസിക്കുന്നത്.
പെതുസമാധാനത്തിനും മതമൂല്യങ്ങള്‍ക്കും പൊതുധാര്മികതയ്ക്കും എതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപഹാസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം സൈബര്‍ കുറ്റകൃത്യമാണ്.ഇതിന്...
എക്സിറ്റ് വിസ സമ്പ്രാദായം ഖത്തര്‍ പരിഷ്കരിക്കുന്നു; ഇനിമുതല്‍ തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ നാട്ടില്‍ പോകാം
ഖത്തറില്‍ നിന്നും വിദേശ തൊഴിലാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. തൊഴിലുടമയുടെ അനുമതി ഇല്ലാതെ ഖത്തറില്‍ നിന്ന് പ്രവാസികള്‍ക്ക് ഇനി തൊഴില്‍ കരാര്‍ കാലാവധിക്കുള്ളില്‍ സ്വന്തം നാട്ടിലേക്ക് പോയി തിരിച്ചുവരാം. വിവിധ തൊഴില്‍ തസ്തികകളിലുള്ളവര്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് വിസ ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി...
സൗദിയും ഖത്തറും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കണം എന്ന് അഭിപ്രായപ്പെട്ട സുന്നി പണ്ഡിതനെ സൗദി ഭരണകൂടം തൂക്കി കൊല്ലുന്നു
സൗദിയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കണം എന്നു അഭിപ്രായപ്പെട്ട സുന്നി പണ്ഡിതനെ സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചു. സല്മാന് അല്‍ ഓദയെയാണ് ചൊവ്വാഴ്ച വധശിക്ഷയ്ക്ക് വിധിച്ചത്. അദ്ദേഹത്തിന്റെ മകനും സൗദിയും ഔദ്യോഗികമായി ഒാദയുടെ വധശിക്ഷ സ്ഥിരീകരിച്ചു. സൗദിയില്‍ അഭിപ്രായം തുറന്നു പറഞ്ഞ മതപണ്ഡിതനെ തൂക്കിക്കൊല്ലുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.
റിയാദിലെ...
മലയാളികളെ വീണ്ടും അബുദാബിയില്‍ ഭാഗ്യദേവത കടാക്ഷിച്ചു; 23 കോടി രൂപയുടെ സമ്മാനം ലഭിച്ചത് ആറ് സുഹൃത്തുക്കള്‍ക്ക്
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത വീണ്ടും മലയാളികളെ കടാക്ഷിച്ചു. ആറു സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത കൂപ്പണിന് 1.2 കോടി ദിര്‍ഹം (ഏകദേശം 23 കോടി രൂപ) സമ്മാനം ലഭിച്ചു. ദുബായ് ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ പ്രിന്റിങ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവിനെയും...
അവധിക്ക് ശേഷം സ്കൂള്‍ തുറന്നപ്പോള്‍ സര്‍പ്രൈസുമായി ഷെയ്ഖ് മുഹമ്മദ്; അബുദാബി കിരീടാവകാശിയുടെ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി
വേനലവധിക്ക് ശേഷം സ്കൂള്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്ക് സര്‍പ്രൈസുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ആദ്യ ദിവസം സ്കൂളിലെത്തിയ കുട്ടികളെ കാണാനും അവരുടെ ക്ലാസില്‍ ഇരിക്കാനുമാണ് ഷെയ്ഖ് മുഹമ്മദ് എത്തിയത്.
ഷെയ്ഖ് മുഹമ്മദ് ഖലീഫ സിറ്റിയിലെ പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍...
ഖത്തറിനെതിരെ കലിയൊടുങ്ങാതെ സൗദി; രാജ്യാതിര്‍ത്തിയില്‍ കനാല്‍ നിര്‍മ്മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാന്‍ സൗദി അറേബ്യയുടെ നീക്കം
ഖത്തറിനെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ സൗദിയുടെ ശ്രമം. അതിര്‍ത്തിയില്‍ കനാല്‍ നിര്‍മ്മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാനാണ് സൗദി ശ്രമിക്കുന്നത്. വെളളിയാഴ്ച സൗദി അധികൃതര്‍ തന്നെയാണ് ഇതേകുറിച്ച് സൂചന നല്‍കിയത്. രാജ്യത്തിനെതിരെ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം.
സാല്വ ദ്വീപ് പ്രോജക്ടിന്റെ നടത്തിപ്പിനുള്ള വിശദാംശങ്ങള്‍ക്കായി...