സൗദിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍; അസുഖ ബാധിതായ അമ്മയെ കാണാനായി അവധി നല്‍കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയെന്ന് സംശയം

സൗദി അല്‍ഹസ്സ ഹഫൂഫില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഹുറെസിലെ ഹെല്‍ത്ത്‌ സെന്റെറിലെ മലയാളി നഴ്സിനെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പള്ളിക്കല്‍ പകല്ക്കുറി ആറയില്‍ പുന്നവിള വീട്ടില്‍ നീനയാണ്(27) ജീവനൊടുക്കി നിലയില്‍ കാണപ്പെട്ടത്. മൂന്നു വര്‍ഷമായി അല്‍ഹസ്സയില്‍ ജോലി നോക്കുന്ന നീന കഴിഞ്ഞ...

തിമിംഗല സ്രാവിന്റെ സാന്നിധ്യം; അബുദാബിയിലെ ബീച്ചില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം

അബുദാബിയിലെ അല്‍ ബഹര്‍ ബീച്ചില്‍ തിമിംഗല സ്രാവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നീന്തലിന് നിരോധനം ഏര്‍പ്പെടുത്തി. നാളെ വരെയാണ് നിരോധനം. അബുദാബിയിലെ പരിസ്ഥിതി ഏജന്‍സിയാണ് തിമിംഗല സ്രാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അല്‍ ബഹര്‍ ബീച്ചിലെ പുതിയതായി ആരംഭിച്ച വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്....

മൈക്കൽ ആഞ്ഞടിച്ചു; ഫ്‌ളോറിഡയില്‍ വന്‍ നാശനഷ്ടം

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ മൈക്കൽ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. ബുധനാഴ്ച മണിക്കൂറില്‍ 155 മൈല്‍ വേഗത്തിലാണ് കാറ്റ് വീശിയത്. വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്ന് വീണു. പല കെട്ടിടങ്ങളും നിലംപതിച്ചു. പ്രദേശത്ത് 50 വര്‍ഷത്തനിടെ അനുഭവപ്പെട്ട ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി. നേരത്തെ മെക്സിക്കോ തീരത്ത് വീശിയ കാറ്റ്...

സ്പോൺസർ ഇക്കാമ മാറ്റാത്തതിനാൽ നിയമക്കുരുക്കിലായ പ്രവാസി യാതനകൾക്ക് ഒടുവില്‍ തിരികെ ഇന്ത്യയിലേക്ക്

ട്രാൻസ്ഫർ ചെയ്ത പുതിയ സ്പോൺസർ ഇക്കാമ മാറ്റാത്തതിനാൽ നിയമക്കുരുക്കിലായ തമിഴ്‌നാടുകാരനായ എഞ്ചിനീയർ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ വിജയ് രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ഒരു സൗദി കമ്പനിയിൽ എഞ്ചിനീയർ തസ്തികയിൽ ജോലിയ്ക്ക് എത്തിയത്. ആദ്യമൊന്നും കുഴപ്പമില്ലാതെ പോയെങ്കിലും, ക്രമേണ...

7 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനിയർ 40 പേര്‍ കൂടി എടുത്ത ടിക്കറ്റിന്; തൃശ്ശൂര്‍ സ്വദേശി രമേശ് കൃഷ്ണൻകുട്ടിയേയും...

ദുബായിൽ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. കഴിഞ്ഞ അഞ്ചു വർഷമായി ടിക്കറ്റെടുക്കുന്ന ദുബായിലെ കാർ ടെക്നീഷ്യന്മാരായ സുഹൃത്തുക്കള്‍ക്കാണ് ഇത്തവണത്തെ ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പിന്‍റെ ഒന്നാം സമ്മാനമായ 7 കോടി രൂപ ലഭിച്ചിരിക്കുന്നത്. തൃശ്ശൂർ പാവറട്ടി സ്വദേശി രമേശ് കൃഷ്ണൻകുട്ടിയാണ് സംഘത്തിന് വേണ്ടി ടിക്കറ്റ് എടുത്തത്. കഴിഞ്ഞ മാസം ആറിന് രമേശ് കൃഷ്ണൻകുട്ടി നാട്ടിലേയ്ക്ക്...

കോളടിച്ച് പ്രവാസികള്‍; ഒരു ദിര്‍ഹത്തിന് 20 രൂപയായി

രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് വന്‍നേട്ടം. ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും വിനിമയ നിരക്കില്‍ മാറ്റമുണ്ടായതാണ് പ്രവാസികള്‍ക്ക് ഗുണകരമായി മാറിയത്. യുഎഇ ദിര്‍ഹമിന് 20 രൂപയാണ് വിനിമയ നിരക്ക്. ഇതോടെ നാട്ടിലേക്ക് സാമ്പത്തിക ഇടപാട് നടത്തുന്ന പ്രവാസികള്‍ക്ക് എണ്ണത്തില്‍ വര്‍ധനയുണ്ടായി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ദിര്‍ഹത്തിന് 20...

മദ്യശാലയുടെ ചുമരില്‍ കൂളിംഗ് ഗ്ലാസ് വെച്ച ‘മോഡേണ്‍ ബാപ്പു’; പ്രതിഷേധം കത്തുന്നു

ദുബൈയിലെ മദ്യശാലയുടെ ചുമരില്‍ ഗാന്ധിജിയുടെ ചിത്രം. ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലയില്‍ തന്നെയാണ് ഗാന്ധിയുടെ ചിത്രം വരച്ചിരിക്കുന്നത്. ഗാന്ധിജിയുടെ 150ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ആദര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യയും യുഎഇയും ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യക്കാരുടെ ഭാഗത്തു നിന്ന് ഇത്തരമൊരു പവൃത്തി. സംഭവത്തില്‍ പ്രവാസികളുടെ ഇടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ബര്‍ദുബൈയിലെ...

സൂപ്പര്‍ ഇലക്ട്രിക് കാറുമായി ദുബായ് പൊലീസ്; ഒറ്റച്ചാര്‍ജില്‍ താണ്ടുക 520 കിലോമീറ്റര്‍

സൂപ്പര്‍ കാറുകളാല്‍ സമ്പന്നമാണ് ദുബായ് പൊലീസ് സേന. ലംബോര്‍ഗിനി ഫെരാരി തുടങ്ങിയ വിലപ്പിടിപ്പുള്ള സൂപ്പര്‍ കാറുകള്‍ ദുബായ് സേനയ്ക്കുണ്ട്. ഇപ്പോഴിതാ ആ ഗണത്തിലേക്ക് ഇലക്ട്രിക്ക് കാറുകളെയും എത്തിക്കുകയാണ് അവര്‍. ഷെവര്‍ലേ ബോള്‍ട്ട് ഇ.വി കാറുകളാണ് ദുബായ് പൊലീസിന്റെ ഭാഗമായത്. ജനറല്‍ മോട്ടോഴ്‌സിന്റെ പുതിയ എട്ട് ബോള്‍ട്ട് ഇലക്ട്രിക് കാറുകളാണ്...

യുഎഇയില്‍ നിന്നും പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തുക ഇരട്ടിയാക്കിയ നടപടി കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ പിന്‍വലിച്ചു

യുഎഇയില്‍ നിന്നും പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തുക ഇരട്ടിയാക്കിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. കനത്ത പ്രതിഷേധമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തുക ഇരട്ടിയാക്കിയ സംഭവത്തെ തുടര്‍ന്ന് പ്രവാസികളുടെ ഇടയില്‍ രൂപം കൊണ്ടത്. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തുക ഇരട്ടിയാക്കി നടപടി പിന്‍വലിക്കുന്നതിന് തീരുമാനമെടുത്തത്. ഭാരം...

കുവൈത്ത് ദേശീയബാങ്ക് ആസ്ഥാനത്ത് വന്‍ തീപിടിത്തം; 2500 തൊഴിലാളികളെ ഒഴിപ്പിച്ചു

കുവൈത്ത് ദേശീയ ബാങ്ക് ആസ്ഥാനത്ത് വന്‍ തീപിടിത്തം. നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ ആസ്ഥാനമന്ദിരത്തിനാണ് തീപിടിച്ചത്. ഇന്നലെയാണ് തീപടര്‍ന്നു പിടിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2500 തൊഴിലാളികളെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. കുവൈത്ത് സിറ്റിയിലുള്ള ഷാര്‍ഖിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്ന് മുകളിലത്തെ നിലയിലേക്ക്...