വിസിറ്റ് വിസ പുതുക്കാന്‍ ഒരു മാസത്തെ കാലാവധി അനുവദിച്ച് യു.എ.ഇ

വിസിറ്റ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിട്ടുപോകാനോ വിസ പുതുക്കാനോ ഒരു മാസത്തെ കാലാവധി കൂടി അനുവദിച്ച് യു.എ.ഇ. മാര്‍ച്ച് ഒന്നിനു ശേഷം വിസിറ്റ് വിസ കാലാവധി അവസാനിച്ചവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഓഗസ്റ്റ് 10 വരെയാണ് കാലാവധി സമയം. ഒന്നു മുതല്‍ മൂന്നു മാസത്തേക്ക് വിസ പുതുക്കാം....

കേരളത്തിലേയ്ക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

ആളില്ലാത്തതിനാല്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേയ്ക്കുന്ന ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പലതും അവസാനിപ്പിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ അനുമതി ലഭിച്ച സര്‍വീസുകളില്‍ പകുതി പോലും ഉപയോഗപ്പെടുത്താതെ പലരും പിന്‍വാങ്ങുകയാണ്. യാത്രക്കാരെ നിറയ്ക്കാന്‍ പലരും നിലവില്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്. വന്ദേഭാരത് വിമാന ടിക്കറ്റ് എംബസിയുടെ നിയന്ത്രണത്തില്‍ നിന്ന് ഓണ്‍ലൈനിലേക്കു മാറ്റിയതാണ് ചാര്‍ട്ടേഡ്...

യു.എ.ഇ കനത്ത ചൂടിലേക്ക്; ആശ്വാസമായി ചില പ്രദേശങ്ങളില്‍ മഴ

യു.എ.ഇയില്‍ ശക്തമായ ചൂടു തുടരുന്നു. ചില മേഖലകളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഇതേ രീതി തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. അന്തരീക്ഷ ഈര്‍പ്പവും കൂടുതലാണ്. രാത്രിയിലും കടുത്ത ചൂടനുഭവപ്പെടുന്നുണ്ട്. ഉള്‍പ്രദേശങ്ങളില്‍ താപനില 46നും 49 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്കും തീരദേശമേഖലകളില്‍...

ഹജ്ജ്; അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ കനത്ത പിഴ

കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഹജ്ജ് നടത്തുന്നതിനാല്‍ അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ കനത്ത പിഴ. നിയമം ലംഘിച്ച് പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നവരില്‍ നിന്ന് 10,000 റിയാല്‍ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ നല്‍കേണ്ടി വരും. ദുല്‍ഖഅദ് 28 മുതല്‍ ദുല്‍ഹജ് 12 വരെ...

യാത്രക്കാര്‍ കോവിഡ് ടെസ്റ്റ് ചെലവ് വഹിക്കണം; ഉത്തരവുമായി ബഹ്‌റിന്‍

ബഹ്‌റിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ കോവിഡ് -19 പരിശോധനയുടെ ചെലവ് സ്വയം വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 21 മുതലാണ് ഉത്തരവ് പ്രാബല്യത്തിലാവുക. കോവിഡ് ടെസ്റ്റിന് 30 ദിനാറാണ് ചെലവ് വരിക. അതേസമയം, സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് ചികിത്സ തുടര്‍ന്നും സൗജന്യമായി ലഭിക്കും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക്...

വന്ദേഭാരത് മിഷന്‍; പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 79 വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 38 എണ്ണവും കേരളത്തിലേക്കാണ്. ജൂലൈ 15 മുതല്‍ 31 വരെയുള്ള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ നിന്ന് 11 വിമാനങ്ങളും...

സര്‍വീസ് പുനരാരംഭിക്കാന്‍ ഇത്തിഹാദ്; കേരളത്തിലേക്കും പറക്കും

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്‌സ്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 58 നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഇത്തിഹാദ് തയ്യാറെടുക്കുന്നത്. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങിലേക്കും സര്‍വീസുണ്ട്. ഇതിനു പുറമേ ഡല്‍ഹി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്കു സര്‍വീസ് നടത്താനുദ്ദേശിക്കുന്ന...

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; കുവൈറ്റില്‍ നിന്നുള്ള സര്‍വീസ് ബുധനാഴ്ച തുടങ്ങും

വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ കുവൈറ്റില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ ആംരംഭിക്കും. ബുധനാഴ്ച അഞ്ച് വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അഹ്മദാബാദ്, ജയ്പുര്‍ (2), ബംഗളൂരു, ലഖ്‌നോ എന്നിവിടങ്ങളിലേക്കാണ് ആദ്യ ദിവസത്തെ സര്‍വിസ്. നാലാംഘട്ടത്തില്‍ കുവൈറ്റില്‍നിന്ന് 101 വിമാനങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 40 എണ്ണം കേരളത്തിലേക്കാണ്. ജൂലൈ പത്തിന്...

കുവൈറ്റില്‍ വിദേശികള്‍ക്ക് ക്വാട്ടാ സമ്പ്രദായം; എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ മടങ്ങേണ്ടി വരും

കുവൈറ്റിലെ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമായി വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് പാര്‍ലമെന്ററി ഉന്നത സമിതിയുടെ അംഗീകാരം. അഞ്ച് എംപിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച കരടു നിയമത്തിനാണ് സമിതി അംഗീകാരം നല്‍കിയത്. വിദേശികളെ വെട്ടിക്കുറയ്ക്കണമെന്ന് ഏറെ നാളായി പാര്‍ലമെന്റെ് അംഗങ്ങള്‍ ആവശ്യപ്പെട്ടു വരുന്നതാണ്. ഇതനുസരിച്ച്...

ജൂണില്‍ ഒരു ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെടുത്തി യു.എ.ഇ

രാജ്യത്ത് ജൂണ്‍ മാസം ഒരുലക്ഷത്തിലേറെ സൈബര്‍ ആക്രമണ നീക്കങ്ങള്‍ തകര്‍ത്തതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി. വിവിധ തലങ്ങളിലായി 1,03,408 ആക്രമണങ്ങളാണ് നേരിടേണ്ടി വന്നതെന്ന് ട്രാ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം സൈബര്‍ ആക്രമണങ്ങളില്‍ 600% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ ഇരട്ടിയായി....