പ്രവാസികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുക, അല്ലെങ്കില്‍ പിരിച്ചു വിടുക; നിര്‍ദേശവുമായി ഖത്തര്‍

ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവാസി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക അല്ലെങ്കില്‍ പിരിച്ചു വിടുകയോ ചെയ്യണമെന്ന് ധനമന്ത്രാലയം നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ...

സൗദിയില്‍ 3921 പേര്‍ക്ക് കൂടി കോവിഡ്; 36 മരണം

സൗദിയില്‍ കോവിഡ് മരണം കൂടുന്നു. കോവിഡ് ബാധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 36 പേരാണ് ഇന്നലെ സൗദിയില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 893 ആയി. പുതുതായി 3921 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,942. ആയി. വെള്ളിയാഴ്ച 1010 പേര്‍...

കുവൈറ്റില്‍ എത്തിയ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്

കേരളത്തില്‍ നിന്ന് കുവൈറ്റിലേക്ക് മടങ്ങിയെത്തിയ മൂന്ന് നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കു ശേഷം കൊച്ചിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മടങ്ങിയെത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമെത്തിയ 323 ആരോഗ്യപ്രവര്‍ത്തകരില്‍  രണ്ട് പുരുഷ നഴ്‌സുമാര്‍ക്കും ഒരു വനിതാ നഴ്‌സിനുമാണ് രോഗം സ്ഥിരീകരിച്ചത്....

വന്ദേഭാരത് മിഷന്‍; ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഈ ഘട്ടത്തില്‍ ഒമ്പത് സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ഒമ്പതില്‍ ഏഴ് വിമാനങ്ങളും കേരളത്തിലേക്കാണ്. കൊച്ചിയിലേക്ക് മൂന്ന് സര്‍വീസുകളും...

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു; 494 പള്ളികള്‍ തുറക്കും

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നു. ആദ്യഘട്ടത്തില്‍ തുറന്നുകൊടുക്കുന്ന പള്ളികളുടെ പട്ടിക മതകാര്യമന്ത്രാലയം പുറത്തിറക്കി. ജൂണ്‍ 15 ന് വിവിധ ഭാഗങ്ങളിലായി മൊത്തം 494 പള്ളികളാണ് തുറന്നുകൊടുക്കുന്നത്. കോവിഡ് മുന്‍കരുതലുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചേ വിശ്വാസികള്‍ പള്ളികളിലെത്താകൂ. അംഗസ്‌നാനം വീട്ടില്‍ വെച്ച് തന്നെ നിര്‍വഹിച്ച് വേണം പള്ളികളിലെത്താന്‍. ഓരോരുത്തര്ക്കും...

പ്രവാസികള്‍ രാജ്യത്തിന്റെ മുതല്‍ക്കൂട്ട്, അവരെ ഒഴിവാക്കാനാവില്ല: യു.എ.ഇ മന്ത്രി

പ്രവാസികള്‍ രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണെന്നും അവരെ ഒഴിവാക്കാനാവില്ലെന്നും യു.എ.ഇ അടിസ്ഥാന വികസന മന്ത്രി അബ്ദുള്ള ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി. കുവൈത്തില്‍ പ്രവാസികളുടെ എണ്ണം കുറക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'പ്രഗത്ഭരായ തൊഴിലാളികളെ ഇപ്പോള്‍ നമ്മള്‍ ഒഴിവാക്കിയാല്‍ കോവിഡിന് ശേഷമുള്ള കാലത്ത് ഖേദിക്കേണ്ടിവരും. പ്രവാസികളാണെങ്കിലും...

സൗദിയിലെ പള്ളികള്‍ ജുമുഅക്കായി നേരത്തെ തുറക്കും

ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി സൗദിയിലെ പള്ളികള്‍ ജുമുഅക്കായി നേരത്തെ തുറക്കും. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിനായി ബാങ്ക് വിളിയുടെ 40 മിനിറ്റ് മുന്‍പ് പള്ളികള്‍ തുറന്നിടണമെന്ന് സൗദി ഇസ്ളാമിക കാര്യ വിഭാഗം അറിയിച്ചു. ജിദ്ദ, മക്ക നഗരങ്ങള്‍ അല്ലാത്തിടങ്ങളിലാണ് ജുമുഅ നിസ്‌കാരത്തിനുള്ള അനുമതിയുള്ളത്. നേരത്തെ 20 മിനുട്ട് മുമ്പ് തുറക്കാനായിരുന്നു നിര്‍ദ്ദേശം....

കോവിഡ് 19; ഗള്‍ഫില്‍ ഏഴ് മലയാളി കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളി കൂടി മരിച്ചു. സൗദിയില്‍ നാലും യു.എ.ഇ.യിലും ബഹ്‌റിനിലും ഒമാനിലും ഓരോ ആള്‍ വീതവുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 210- ലേറെയായി. എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍ റഹമാന്‍, കൊല്ലം കൊട്ടിയം സ്വദേശി ശരീഫ്...

ആരോഗ്യമേഖലയിലുള്ള പ്രവാസികളെ ഒമാന്‍ പിരിച്ചു വിടുന്നു; നോട്ടീസ് അയച്ചു

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി ഒമാന്‍. സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശിച്ച് ധനകാര്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി ദിവസങ്ങള്‍ക്കിടെയാണ് ആരോഗ്യ മേഖലയിലെ പിരിച്ചുവിടല്‍ നടപടി. നഴ്‌സ്, അസി.ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്....

സൗദിയില്‍ പൈപ്പ് ലൈനിനുള്ളില്‍ കുടുങ്ങി ആറു തൊഴിലാളി മരിച്ചു

സൗദിയില്‍ പൈപ്പ് ലൈനിനുള്ളില്‍ കുടുങ്ങി ആറു തൊഴിലാളികള്‍ മരിച്ചു. സൗദി തലസ്ഥാന നഗരമായ റിയാദിലെ അസീസിയ ഭാഗത്ത് ഭൂഗര്‍ഭ വെള്ള പൈപ്പിനുള്ളില്‍ കുടുങ്ങിയാണ് തൊഴിലാളികള്‍ മരിച്ചത്. 400 മീറ്റര്‍ നീളവും ഒരു മീറ്റര്‍ മുഖ വിസ്താരവുമുള്ള പൈപ്പിനുള്ളില്‍ അറ്റകുറ്റപ്പണിയെടുത്തിരുന്ന ഒരു കമ്പനിയിലെ ആറു ജീവനക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സഹപ്രവര്‍ത്തകരുമായുള്ള...