10 വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും; മടങ്ങിയെത്തുക 1620 പ്രവാസികള്‍

പ്രവാസികളെയുമായി 10 വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും. 1620 പ്രവാസികളാണ് ഈ വിമാനങ്ങളിലായി നാട്ടിലെത്തുക. തജിക്കിസ്ഥാനില്‍ നിന്നും വിമാനമെത്തുന്നുണ്ട്. 146 മലയാളികള്‍ക്ക് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സ്വദേശികളും ഈ വിമാനത്തില്‍ വരും. ദുബായില്‍ നിന്ന് ഒരു വിമാനവും കുവൈത്തില്‍ നിന്നു 4 വിമാനങ്ങള്‍ ഇന്നു വരുന്നുണ്ട്. കുവൈത്തില്‍...

ദുബായില്‍ തിരിച്ചെത്തുന്നവര്‍ പാലിക്കേണ്ട ക്വാറന്റീന്‍ നിബന്ധനകള്‍

ദുബായില്‍ തിരിച്ചെത്തുന്നവര്‍ വീട്, ഹോട്ടല്‍ എന്നിവിടങ്ങളില്‍ പാലിക്കേണ്ട ക്വാറന്റീന്‍ നിബന്ധനകള്‍ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു. തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. വീട്ടില്‍ ക്വാറന്റീന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടല്‍ മുറി ഉപയോഗിക്കാം. ക്വാറന്റീന്‍ സൗകര്യമുള്ള ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിമാന...

ഭാവി മുന്നില്‍ കണ്ടുള്ള നിക്ഷേപങ്ങളുണ്ടാവണം: ശൈഖ് ഹംദാന്‍

വലിയ പ്രതിനന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെങ്കിലും ഭാവി മുന്നില്‍ കണ്ടുള്ള നിക്ഷേപങ്ങളുണ്ടാവണമെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ഐക്യരാഷ്ട്ര സഭ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച ഗ്ലോബല്‍ ഡിജിറ്റല്‍ കോഓപറേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മൂന്ന് മാസമായി...

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുമായി ഖത്തര്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഖത്തര്‍. നിയന്ത്രണങ്ങള്‍ ഈ മാസം 15 മുതല്‍ നാല് ഘട്ടമായി പിന്‍വലിക്കും. ഒന്നാം ഘട്ടത്തില്‍ ഷോപ്പിങ് മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം അനുവദിച്ചിട്ടുണ്ട്. പള്ളികളും നിയന്ത്രിതമായി തുറക്കും. ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഷോപ്പിങ് മാളുകളും വാണിജ്യ...

ദുബായിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണസജ്ജം; ഷാര്‍ജയും മടങ്ങി വരവില്‍

നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ദുബായിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച മുതല്‍ പൂര്‍ണസജ്ജമാകും. മുഴുവന്‍ ജീവനക്കാരും ഇന്നും മുതല്‍ ഓഫീസുകളിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മതിയായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഷാര്‍ജയില്‍ 30% സര്‍ക്കാര്‍ ജീവനക്കാരും ഇന്നു മുതല്‍ ഓഫീസുകളിലെത്തും. ഗര്‍ഭിണികള്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍, രോഗബാധിതര്‍,...

കോവിഡ് 19; ഗള്‍ഫില്‍ ആറ് മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്നലെ ആറ് മലയാളികള്‍ കൂടി മരണമടഞ്ഞു. സൗദിയില്‍ അഞ്ച് പേരും ദുബായില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 220 ന് മേലെ ആയി. ഇന്നലെ മരിച്ച അഞ്ച് പേരുള്‍പ്പെടെ സൗദിയില്‍ ഇത് വരെ മരിച്ചത്...

വന്ദേഭാരത് മിഷന്‍; ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനം

വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനം സര്‍വീസ് നടത്തും. ഈ മാസം 18, 24, 30 തിയതികളിലാണ് ഡല്‍ഹി വഴി കൊച്ചിയിലേക്ക് സര്‍വീസ് അനുവദിച്ചിരിക്കുന്നത്. അതേസമയം ഈ മാസം 21- ന് ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്ക് പ്രഖ്യാപിച്ചിരുന്ന പ്രത്യേക വിമാനം പുതിയ ലിസ്റ്റില്‍...

സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണം, അല്ലാത്തപക്ഷം പരിശോധന ചെലവ് നോര്‍ക്ക വഹിക്കണം: കെ.എം.സി.സി

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ജൂണ്‍ 20 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് അബുദാബി കെ.എം.സി.സി. അല്ലാത്തപക്ഷം കോവിഡ് പരിശോധന ചെലവ് നോര്‍ക്ക വഹിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അബുദാബി കെ.എം.സി.സി അധികൃതര്‍ക്ക് പരാതി നല്‍കി. നിലവില്‍ പല എയര്‍പോര്‍ട്ടുകളിലും റാപിഡ് ടെസ്റ്റ്...

കോവിഡ് വരുന്നത് വിമാനം നോക്കിയല്ല, സര്‍ക്കാര്‍ ഉത്തരവ് ഇരട്ടത്താപ്പ്: ഒ.ഐ.സി.സി

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ജൂണ്‍ 20 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇരട്ടത്താപ്പാണെന്ന് ഒ.ഐ.സി.സി. പ്രവാസികള്‍ ഏതു വിധേനയും നാടണയാന്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുമ്പോള്‍ അവരുടെ വരവ് മുടക്കുംവിധം കോവിഡ് പരിശോധനയുടെ അമിതഭാരം കൂടി അടിച്ചേല്‍പ്പിക്കുന്ന കേരള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഒ.ഐ.സി.സി...

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന; സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ജൂണ്‍ 20 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രവാസി ലോകത്ത് പ്രതിഷേധം. വന്ദേ ഭാരത് മിഷന്‍ വഴി എത്തുന്നവര്‍ക്ക് റാപിഡ് ടെസ്റ്റ് മതിയെന്നും ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നവര്‍ക്ക് കോവിഡില്ല എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നും സര്‍ക്കാര്‍ പറയുന്നത് വിവേചനമാണെന്ന അഭിപ്രായമാണ് ഉയരുന്നത്. രോഗലക്ഷണമില്ലാത്തവര്‍ക്ക്...