Kalyan Jewellers Ad

ശ്രീലങ്കയില്‍ ഗോതാബായ രാജപക്‌സെ പ്രസിഡന്റാകും

ഗോതാബായ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റാകും. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്‌സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഗോതാബായ. മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസ...

ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; ഗോതബായയ്ക്ക് മുന്‍തൂക്കം

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ട്രെന്‍ഡനുസരിച്ച് ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനുമായ ഗോതാബായ രാജപക്സെ മുന്നേറുകയാണ്. മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസയാണ് രണ്ടാം സ്ഥാനത്തുള്ളത്. എക്‌സിറ്റ് പോളുകളില്‍ ഗോതബായക്ക് നേരിയ ഭൂരിപക്ഷമുണ്ട്....

‘ഇന്ത്യന്‍ മുസ്ലിംമുകളെ രാ​ജ്യ​മി​ല്ലാ​ത്ത​വ​രാ​ക്കാനു​ള്ള ഉപകരണമാണ് ദേശീയ പൗരത്വ പട്ടിക’; യു.എസ് കമ്മീഷന്‍

ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക (എ​ൻ.​ആ​ർ.​സി) ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ്​ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും മു​സ്​​ലിം​ക​ളെ രാ​ജ്യ​മി​ല്ലാ​ത്ത​വ​രാ​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​മാ​ണ്​ അ​തെ​ന്നും  അ​ന്താ​രാ​ഷ്​​ട്ര മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള യു.​എ​സ്​ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ പൗരത്വം തെ​ളി​യി​ക്കു​ന്ന അ​സ​മി​ലെ അ​ന്തി​മ പൗ​ര​ത്വ പ​ട്ടി​ക​യി​ൽ​നി​ന്ന്​ 19 ല​ക്ഷം പേരാണ്​ പു​റ​ത്താ​യത്. നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ൾ പ​ട്ടി​ക​യി​ൽ ആശങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്....

47000 പന്നികളെ വെട്ടിയിട്ടു; ചോരപ്പുഴയായി ഉത്തര കൊറിയയിലെ ഇംജിന്‍ നദി

ഏഷ്യന്‍ സ്വൈന്‍ ഫ്ളൂ പടര്‍ന്നു വ്യാപിച്ചതിനെ തുടര്‍ന്ന് 47000 പന്നികളെ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഇംജിന്‍ നദിക്ക് സമീപം വെട്ടിയിരുന്നു. എന്നാല്‍ ഇവയുടെ അവശിഷ്ടങ്ങളില്‍ നിന്നും ഒഴുകിയിറങ്ങിയ ചോര കനത്ത മഴയെ തുടര്‍ന്ന് ഒഴുകി പുഴയിലേക്ക് ചേര്‍ന്നു. പുഴ...

ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു; രക്ഷിക്കണമെന്ന് അപേക്ഷിച്ച് വീട്ടമ്മ; വീഡിയോ

ക്രൂരമായി ഉപദ്രവിക്കുന്ന ഭര്‍ത്താവില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷാര്‍ജയില്‍ വീട്ടമ്മയുടെ വീഡിയോ സന്ദേശം. ജാസ്മിന്‍ സുല്‍ത്താന എന്ന സ്ത്രീയാണ് സഹായം തേടി ട്വിറ്ററില്‍ വന്നത്. ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. 'അടിയന്തരമായി സഹായം വേണം. എന്റെ പേര് ജാസ്മിന്‍ സുല്‍ത്താന. ഞാന്‍ യുഎഇയിലെ ഷാര്‍ജയില്‍...

കുൽഭൂഷൻ ജാദവിന് അപ്പീൽ അനുവദിക്കുന്നതിനായി ആർമി ആക്ട് പരിഷ്കരിക്കാൻ തീരുമാനിച്ച്‌ പാകിസ്ഥാൻ

  പാകിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാർ ഉടൻ തന്നെ ആർമി ആക്ടിൽ മാറ്റം വരുത്തും. ഇത് ചെയ്താൽ, ചാരവൃത്തി ആരോപിച്ചുള്ള ശിക്ഷക്കെതിരെ കുൽഭൂഷൻ ജാദവിന് സിവിലിയൻ കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കും. പാകിസ്ഥാൻ സർക്കാർ കരസേന നിയമത്തിൽ ഭേദഗതികൾ വരുത്തുമെന്നും കുൽബാഷൻ ജാദവിന് സിവിലിയൻ കോടതിയിൽ ശിക്ഷിക്കപ്പെടുന്നതിനെതിരെ അപ്പീൽ...

ഗാസയിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദ് തീവ്രവാദി കമാൻഡറെയും ഭാര്യയെയും ഇസ്രായേൽ കൊലപ്പെടുത്തി

  ഗാസ മുനമ്പിൽ ചൊവ്വാഴ്ച ഇറാൻ പിന്തുണയുള്ള പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദിലെ ഒരു ഉന്നത കമാൻഡറെ ഇസ്രായേൽ കൊലപ്പെടുത്തി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്ന തീവ്രവാദ ഗ്രൂപ്പിന്റെ മുതിർന്ന കമാൻഡർ ബഹാ അബു അൽ അത ആണ് കൊല്ലപ്പെട്ടത്. ബഹാ അബു അൽ...

ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മരണം; ആറ് തൊഴിലാളികളും ഇന്ത്യക്കാരെന്ന് സൂചന

ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരെന്ന് സൂചന. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു ജലവിതരണ പദ്ധതി സ്ഥലത്താണ് ആറു തൊഴിലാളികള്‍ മുങ്ങി മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിയ തൊഴിലാളികള്‍ മുങ്ങി മരിക്കുകയായിരുന്നു. മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ്...

ഫെമിനിസവും സ്വവര്‍ഗ ലൈംഗികതയും നിരീശ്വരവാദവുമെല്ലാം തീവ്രവാദ ആശയമാണെന്ന് സൗദി

ഫെമിനിസം, സ്വവര്‍ഗരതി, നിരീശ്വരവാദം എന്നിവ തീവ്രവാദ ആശയങ്ങളാണെന്ന് സൗദി അറേബ്യ. സൗദി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സിയാണ് ഇക്കാര്യം പറയുന്നത്. സഹിഷ്ണുത വളര്‍ത്താനും വിദേശികളെ ആകര്‍ഷിക്കാനും ശ്രമിക്കുമ്പോഴും യാഥാസ്ഥിതിക മുസ്ലിം രാജ്യം തന്നെയാണ് തങ്ങളെന്ന് ഊട്ടിയുറപ്പിക്കുകയാണ് സൗദി ഇതിലൂടെ. സെക്യൂരിറ്റി പ്രസിഡന്‍സിയുടെ അനിമേറ്റഡ് ക്ലിപ്പ് ട്വീറ്റിലാണ് ഇങ്ങനെ പറയുന്നത്....

യു.എസ് എച്ച് -1 ബി വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുള്ള ഐടി സ്ഥാപനങ്ങൾ; റിപ്പോർട്ട്

  നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയിൽ നിന്നുള്ള പുതിയ പഠനം സൂചിപ്പിക്കുന്നത് യുഎസ് സർക്കാർ പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾക്ക് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു എന്നാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ എച്ച് -1 ബി വിസകളുടെ നിരസിക്കൽ നിരക്ക് 24 ശതമാനത്തിലെത്തിയതായി പഠനം വെളിപ്പെടുത്തി. എച്ച്...