ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി എഴുപത്തിനാല് ലക്ഷം കടന്നു; മരണസംഖ്യ 6,75,759 ആയി

ലോകത്തെ ആശങ്കയിലാക്കി കോവിഡ് വ്യാപനം ഉയരുന്നു. ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 74 ലക്ഷം കടന്നു. ഇതുവരെ ആകെ കോവിഡ് ബാധിതര്‍  17,453,152 ആയി. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറു ലക്ഷത്തി എഴുപത്തയ്യായിരം  പിന്നിട്ടു. 6,75,759 പേര്‍ക്കാണ് ഇതുവരെ ലോകത്ത് വൈറസ്...

കുവൈത്തിൽ ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യക്കാർക്ക് പ്രവേശനവിലക്ക്; രാജ്യത്തേയ്ക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല

ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക്‌ കുവൈത്ത് പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി. ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ, ഇറാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണു പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയത്‌. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സർക്കാർ സൂചിപ്പിച്ചു. നാളെ മുതൽ കുവൈത്തിൽനിന്ന് രാജ്യാന്തര വിമാന...

അമേരിക്കയിൽ ഓരോ മിനിറ്റിലും കോവിഡ് മരണം; 11 ദിവസത്തിനിടെ 10,000 മരണം, രാജ്യത്ത് മരണസംഖ്യ 1,50000 കവിഞ്ഞു

ലോകത്ത് കോവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായ അമേരിക്കയിൽ സ്ഥിതി അതീവ ​ഗുരുതരം. ഓരോ മിനിറ്റിലും കോവിഡ് വൈറസ് ബാധമൂലം ഒരാൾ എന്ന നിലയിലാണ് രാജ്യത്ത് മരണം റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച മാത്രം അമേരിക്കയിൽ 1461 പേരാണ് കോവിഡ് മൂലം മരിച്ചത്. മെയ് 27-ന് റിപ്പോർട്ട് ചെയ്ത 1484 മരണമാണ് അമേരിക്കയിൽ...

യുഎസിൽ മലയാളി നഴ്സിനെ ഭർത്താവ് കുത്തിക്കൊന്നു; 17 തവണ കുത്തേറ്റു, ജീവനൊടുക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

യുഎസിലെ മയാമിയിൽ മലയാളി നഴ്സിനെ ഭർത്താവ് കുത്തിക്കൊന്നു. അമേരിക്കയിലെ സൌത്ത് ഫ്ലോറിഡയിലാണ് സംഭവം. മോനിപ്പള്ളി മരങ്ങാട്ടിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു. സംഭവത്തിൽ, ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യുവിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു....

കോവിഡ് പ്രതിരോധത്തിന് അനിശ്ചിതമായി അന്താരാഷ്ട്ര യാത്രാവിലക്ക് തുടരാനാകില്ല; അതിർത്തിക്കുള്ളിൽ വൈറസ് വ്യാപനം തടയാൻ ശ്രമിക്കണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രകൾക്കുള്ള നിരോധനം അനിശ്ചിതമായി തുടരാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന. രാജ്യങ്ങൾ തങ്ങളുടെ അതിർത്തിക്കുള്ളിൽ കൊറോണ വൈറസ് വ്യാപനം ലഘൂകരിക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ആരോഗ്യ നടപടികൾ കർശനമായി പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ മറികടക്കാൻ ലോകത്തിന് കഴിയുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ...

ലോകത്ത് കോവിഡ് ബാധിതര്‍ 1,63,96,954, മരണസംഖ്യ ആറരലക്ഷം കടന്നു; ഇന്ത്യയിലും ബ്രസീലിലും സ്ഥിതി ഗുരുതരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. മരണം 655,862 ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതൽ രോഗികൾ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്. അമേരിക്കയിൽ 24 മണിക്കൂറിനിടെ 60,003 പേർക്കാണ് രോഗം ബാധിച്ചത്. നാളിതുവരെ അമേരിക്കയില്‍ 4,431,842 പേര്‍ കൊവിഡ്...

ലോകത്ത് കോവിഡ് ബാധിതര്‍ ഒരുകോടി എണ്‍പത്തി മൂവായിരം കവിഞ്ഞു; രണ്ടാം തരംഗമെന്ന് ആശങ്ക, നിയന്ത്രണം കടുപ്പിച്ച് രാജ്യങ്ങള്‍

ഒരുകോടി എണ്‍പത്തി മൂവായിരം കടന്ന് ലോകത്ത് കോവിഡ് ബാധിതര്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറര ലക്ഷത്തോട് അടുത്തു. 648,399 പേരുടെ ജീവനാണ് ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് കവര്‍ന്നത്. 9,912,298 ലേക്ക് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണമെത്തി. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ അറുപത്തിമൂവായിരത്തിലധികം...

കേരളത്തിൽ ഐസിസ് തീവ്രവാദികൾ ധാരാളമായുണ്ട്: ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്

  കേരളത്തിലും കർണാടകയിലും ഐസിസ് തീവ്രവാദികൾ ധാരാളമായി ഉണ്ടെന്ന് തീവ്രവാദത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്ന് 150 മുതൽ 200 വരെ തീവ്രവാദികൾ ഉള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ക്വൊയ്ദ ഈ മേഖലകളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ട് എന്നും റിപ്പോർട്ടിൽ...

സൈനിക ബന്ധം മറച്ചുവച്ചു, ചൈനീസ് വിദ്യാർത്ഥികൾക്കെതിരെ യു‌.എസിൽ കേസ്

  വിസ അപേക്ഷ സമർപ്പിച്ചപ്പോൾ ചൈനീസ് സൈന്യവുമായി (പി.എൽ.എ) ഉള്ള ബന്ധം മറച്ചുവെച്ചതായി ചൈനീസ് ഗവേഷക വിദ്യാർത്ഥികൾക്കെതിരെ യു.എസിൽ ആരോപണം. യു.എസിൽ ജോലി ചെയ്യാമെന്ന് കരുതിയാണ് ഇവർ സൈനിക ബന്ധം മറച്ചുവച്ചത് എന്നാണ് പറയപ്പെടുന്നത്. ഗവേഷകരിൽ ഒരാളായ ജുവാൻ ടാങിനെതിരെ കേസെടുത്ത് വെള്ളിയാഴ്ച വടക്കൻ കാലിഫോർണിയയിലെ ജയിലിലേക്ക് കൊണ്ടുപോയി...

ഫലപ്രദമായ ഇടപെടലുകളിലൂടെ കോവിഡിനെ നിയന്ത്രിക്കാന്‍ സാധിക്കും; ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ഫലപ്രദമായ ഇടപെടലുകളിലൂടെ വെെറസ് ബാധ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ പോലും ഇതിനെ നിയന്ത്രിച്ച് നിര്‍ത്താനായെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടന വക്താവ് ഡോ മരിയ വാന്‍കെര്‍കോവിന്റെ പ്രതികരണം. രാജ്യം സമ്പന്നമോ ദരിദ്രമോ...