Kalyan Jewellers Ad

ബി. എസ് യെദ്യൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും

കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് യെദ്യൂരപ്പ ഇന്ന് അവകാശവാദം ഉന്നയിക്കും. സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും ജെ.ഡി.എസ് സഖ്യം തുടരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം.വിമത എം.എല്‍.എമാര്‍ മുംബൈയില്‍ നിന്ന് ഇന്ന് തിരിച്ചെത്തും. വിശ്വാസ വോട്ടെടുപ്പില്‍ തോറ്റ് കുമാരസ്വാമി രാജിവെച്ചതോടെ, 14...

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു; വിശ്വാസ വോട്ടെടുപ്പില്‍ സഖ്യ സര്‍ക്കാര്‍ പരാജയപ്പെട്ടു

കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീണു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യത്തിന് അധികാരം ഒഴിയേണ്ടി വന്നത്. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിന് പ്രതികൂലമായി 105 പേരാണ് വോട്ട് ചെയ്തത്. അനുകൂലമായി 99 എം.എല്‍.എമാര്‍ വോട്ടുചെയ്തു. പതിനാറ് എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍...

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണം, ഇല്ലെങ്കിൽ സ്പീക്കർ സ്ഥാനം ഒഴിയുമെന്ന് രമേഷ്കുമാർ

കർണ്ണാടക നിയമസഭയിൽ നാടകീയ നീക്കങ്ങൾ. ഇന്ന് തന്നെ വിശ്വാസ വോട്ട് നേടണമെന്ന് സ്പീക്കർ രമേഷ് കുമാർ കർക്കശ നിലപാടെടുത്തു. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താൻ കഴിഞ്ഞില്ലെങ്കിൽ താൻ സ്പീക്കർ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറ് മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നാണ് സ്പീക്കർ...

മടുത്തു, രാജിക്ക് തയ്യാർ, വിമതരുടെ പ്രവൃത്തികളിൽ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് കുമാരസ്വാമി ; ബംഗളുരുവിൽ നിരോധനാജ്ഞ

മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തയാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ് മടുപ്പിക്കുകയാണ് എന്ന് കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു. വിശ്വാസ വോട്ടിലേയ്ക്ക് പോകാതെ കുമാരസ്വാമി സര്‍ക്കാര്‍ രാജി വയ്ക്കും. അതേസമയം,  ബംഗളൂരുവില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടയതിനെ തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയമസഭക്ക്...

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണെ തിരഞ്ഞെടുത്തു

ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സണെ തിരഞ്ഞെടുത്തു. ജോണ്‍സണ്‍ നാളെ സ്ഥാനമേല്‍ക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ജോണ്‍സണ്‍ തോല്‍പ്പിച്ചത്. 45,497 (66 ശതമാനം) വോട്ടുകള്‍ക്കാണ് ബോറിസ് ജോണ്‍സന്റെ ജയം. വോട്ടെടുപ്പില്‍ 1,60,000 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്തു. കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നും ബ്രെക്‌സിറ്റ്...

കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സോണിയാ ഗാന്ധി

വിവരാവകാശ നിയമത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കാണുന്നതെന്നും അവര്‍ ആരോപിച്ചു. വിവരാവകാശ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയ സാഹചര്യത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം. വളരെയധികം ചര്‍ച്ചകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ്...

ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; കര്‍ശന നടപടിയെടുക്കുമെന്ന് കെ. കെ ശൈലജ

വയനാട്ടിലെ അമ്പലവയലില്‍ തമിഴ് ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം ഏല്‍ക്കാനിടയായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ. സംഭവം അത്യന്തം വേദനാജനകമാണെന്നും ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സാമൂഹിക മനഃസാക്ഷി ഉണരേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഉത്തരേന്ത്യയില്‍ കാണുന്നതു പോലെയുള്ള ആള്‍ക്കൂട്ട ആക്രമണം, സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് സാംസ്‌കാരിക...

കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്ത് ഉത്തരക്കടലാസില്‍ എഴുതിയിരുന്നത് പ്രണയ ലേഖനവും സിനിമാപ്പാട്ടും

അഖില്‍ വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത് ഉത്തരക്കടലാസ് കടത്താന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കിട്ടിയ ഉത്തരക്കടലാസില്‍ ഒരു കെട്ട് മറ്റൊരു എസ്.എഫ്‌.ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാന്‍ നല്‍കിയതാണെന്ന് കോളജ് അധികൃതര്‍ പൊലീസിനെ അറിയിച്ചു. ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയ ലേഖനവും സിനിമാപ്പാട്ടുമാണുണ്ടായിരുന്നത്. പരീക്ഷാ...

കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി വിധാന്‍ സൗധയില്‍ എത്തി 

കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി വിധാന്‍ സൗധയില്‍ എത്തി. നിയമസഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ചക്ക് അദ്ദേഹം മറുപടി പറയും. ഇന്നലെ നിയമസഭയില്‍ ചര്‍ച്ച നീണ്ടപ്പോള്‍, വിശ്വാസ വോട്ടെടുപ്പ് ഇന്നത്തേക്കു നീട്ടിവെച്ചിരുന്നു. വൈകിട്ട് നാലു മണിയ്ക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നും ആറു മണിക്കുള്ളില്‍ വോട്ടെടുപ്പ് നടത്തണമെന്നുമാണ് സ്പീക്കര്‍...

‘മുല്ലപ്പള്ളിയുടെ നടപടി സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെ’; കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിക്കെതിരെ അനില്‍ അക്കര

രമ്യഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം നിലക്കിയതിന് മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര. മുല്ലപ്പള്ളിയുടെ നടപടി സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഫെയ്സ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാം. മുല്ലപ്പള്ളിയെപ്പോലെ താനും എ.ഐ.സി.സി അംഗമാണ്. മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്റാണെന്നതു മാത്രമാണ് വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂര്‍ എം.പി രമ്യ...
Dhamaka Movie
My Santa Movie