അയോദ്ധ്യ വിധി: പാകിസ്ഥാന്റെ പ്രസ്താവനയെ തള്ളി ഇന്ത്യ

അയോദ്ധ്യ വിധി സംബന്ധിച്ച പാകിസ്ഥാന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. പാകിസ്താന്റെ അനാവശ്യവും സ്വേച്ഛവുമായ പ്രസ്താവനയെ തള്ളികളയുന്നെന്ന് ഇന്ത്യ അറിയിച്ചു. അയോദ്ധ്യ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും വ്യക്തമാക്കി. നിയമവാഴ്ചയോടും എല്ലാവിശ്വാസത്തോടുമുള്ള തുല്യ ബഹുമാനം ഉള്‍കൊള്ളുന്നതാണ് ഈ വിധി. അത് പാകിസ്താന് മനസ്സിലാക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ലെന്നും ഇന്ത്യ അറിയിച്ചു.വിദ്വേഷം പ്രകടിപ്പിക്കുക...

എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു വിവാഹിതനാകുന്നു

എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷന്‍ വി.പി സാനു വിവാഹിതനാകുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാനു ഇക്കാര്യം അറിയിച്ചത്. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം. ദാസാണ് വധു. ഡിസംബര്‍ 30നാണ് വിവാഹം. മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 30ന് വൈകിട്ട് നാലിനും എട്ടിനും ഇടയില്‍ വിവാഹ...

പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം പാതിവഴിയില്‍

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി. വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്‍കൂര്‍ അനുമതി നല്‍കാത്തതാണ് കാരണം. അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഒക്ടോബര്‍ 22നാണു ആഭ്യന്തര വകുപ്പിന് കത്ത്...

സി.പി.എമ്മില്‍ പടലപ്പിണക്കം; ധനകാര്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍

ധനവകുപ്പിനെതിരെയും  കിഫ്ബിയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ രംഗത്ത്. കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ല. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടും. ചെയ്യാനാകുന്ന പണി മാത്രം പൊതുമരാമത്ത് വകുപ്പ് എടുത്താല്‍ മതിയെന്നും ജി...

വാളയാർ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണം എന്നുമാണ് മാതാപിതാക്കളുടെ ആവശ്യം. അതേസമയം, കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുന്നത് വൈകുകയാണ്. വാളയാർ കേസിൽ അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക...

ഇന്ത്യക്കാർക്ക് ആശ്വാസം; എച്ച് -1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് അമേരിക്കയിൽ തൽക്കാലം ജോലിചെയ്യാം

  അമേരിക്കയിൽ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് താൽക്കാലിക ആശ്വാസം, എച്ച് 1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുവദിച്ചിരുന്ന ഒബാമ കാലഘട്ടത്തിലെ നിയമം എടുത്തുകളയുന്നത് യു.എസ് കോടതി വിസമ്മതിച്ചു. എച്ച് -1 ബി വിസ ഒരു കുടിയേറ്റേതര വിസയാണ്, ഇത് യുഎസ് കമ്പനികളെ വിദേശ തൊഴിലാളികളെ...

ചില ആളുകള്‍ക്ക് താലിബാന്‍ മാനസികാവസ്ഥ, ജുഡീഷ്യറിയില്‍ വിശ്വാസമില്ല; ഉവൈസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നഖ്വി

അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച എ.ഐ.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസിക്കെതിരെ ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ചില ആളുകള്‍ക്ക് താലിബാന്‍ മാനസികാവസ്ഥയാണെന്നും രാജ്യത്തിന്റെ ജുഡീഷ്യറിയില്‍ തീരെ വിശ്വാസമില്ലെന്നും നഖ്വി പറഞ്ഞു. രാജ്യത്തെ ഭരണഘടനയിലോ നീതിന്യായ വ്യവസ്ഥയിലോ ഇത്തരക്കാര്‍ക്ക് വിശ്വാസമില്ല.നമ്മുടെ സമാധാനവും ഐക്യവും സാഹോദര്യവും...

മൃതദേഹം ഇടവക മാറി സംസ്‍കരിച്ചു; പാളയം പള്ളിയില്‍ വൈദികനെ തടഞ്ഞുവെച്ച് വിശ്വാസികളുടെ പ്രതിഷേധം

പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ വികാരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. പാളയം ഇടവകയ്ക്ക് കീഴിലുള്ള പാറ്റൂർ സെമിത്തേരിയിൽ മറ്റൊരു ഇടവകാംഗത്തിന്‍റെ മൃതദേഹം സംസ്കരിക്കാൻ വൈദികന്‍ അനുവദിച്ചതിലാണ് പ്രതിഷേധം. നിരവധി ആളുകളാണ് വൈദികനെതിരെ പ്രതിഷേധവുമായി തടിച്ച് കൂടിയിരിക്കുന്നത്. വികാരി പണം വാങ്ങി മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയെന്നാണ് വിശ്വാസികള്‍...

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയ്ക്കിടെ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയ്ക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലാണ് സംഭവം. കൃഷ്ണഗിരി സിന്ദക്കാംപള്ളി സ്വദേശിയായ കവിന്‍ പ്രശാന്താണ് മരിച്ചത്. സംഭവത്തില്‍ ധര്‍മപുരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സായുധ റിസര്‍വ് പരേഡ് ഗ്രൗണ്ടിലാണ് കായിക ക്ഷമതാ പരീക്ഷയുണ്ടായത്. കായിക ക്ഷമതാ പരീക്ഷയുടെ ഭാഗമായുള്ള...

പിഎസ്‍സി പരീക്ഷ തട്ടിപ്പുകൾ തടയാൻ ക്രൈംബ്രാഞ്ച് ശിപാർശ; ആൾമാറാട്ടവും കോപ്പിയടിയും തടയാൻ ഹാളില്‍ സിസിടിവി സ്ഥാപിക്കണം

പിഎസ്‍സി പരീക്ഷാ തട്ടിപ്പുകൾ തടയാൻ ശുപാർശകളുമായി ക്രൈംബ്രാഞ്ച്. എഡിജിപി ടോമിൻ ജെ തച്ചങ്കരിയാണ് ശിപാർശകള്‍ നൽകിയത്.പിഎസ്‍സി ആംഡ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ മൂന്നുപേര്‍ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നുമുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് പിഎസ്‍സി ക്രമക്കേടുകള്‍ തടയാന്‍ പുതിയ ശുപാര്‍ശകള്‍ ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്. മൊബൈൽ ഫോൺ,...