“ആരാണ് അക്രമകാരികൾ എന്ന് ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്നും തിരിച്ചറിയാൻ കഴിയും”: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മോദി

  പൗരത്വ നിയമത്തിനെതിരെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിനിടയിൽ അക്രമങ്ങളിൽ പങ്കാളികളാകാതെ വിട്ടു നിൽക്കുന്ന അസമിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. "ധരിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിച്ച് ആരാണ് അക്രമം പ്രചരിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താനാകും," മോദി പറഞ്ഞു. ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തപ്പോഴോ, രാമ ജന്മഭൂമി-ബാബറി മസ്ജിദ്...

ഉദ്ധവും സോണിയയും പവാറും പക്വതയുള്ളവര്‍; സവര്‍ക്കര്‍ വിഷയത്തില്‍ പ്രതികരണവുമായി അജിത് പവാര്‍

ഉദ്ധവ് താക്കറെയും സോണിയ ഗാന്ധിയും ശരദ് പവാറും പക്വതയുള്ള നേതാക്കളാണെന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍. അവര്‍ ശരിയായ തീരുമാനം എടുക്കുമെന്നും അജിത് പവാര്‍ വ്യക്തമാക്കി. സവര്‍ക്കറെ കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശത്തിന് ശിവസേന കടുത്ത മറുപടി നല്‍കിയ സാഹചര്യത്തില്‍ അത് മഹാ...

‘എല്ലാവര്‍ക്കും എല്ലാ കാര്യവും അംഗീകരിക്കാനാകില്ല, സവര്‍ക്കര്‍ക്ക് പശു മാതാവല്ലായിരുന്നു’; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എന്‍.സി.പി നേതാവ്

രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പ്രസ്താവനക്കെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോള്‍ പിന്തുണയുമായി എന്‍.സി.പി നേതാവ് രംഗത്ത്. ബി.ജെ.പിക്ക് പോലും സവര്‍ക്കറുടെ ആശയങ്ങളില്‍ വിയോജിപ്പ് ഉണ്ടായിരുന്നുവെന്നും എല്ലാവര്‍ക്കും എല്ലാ കാര്യവും അംഗീകരിക്കാനാകില്ലെന്ന് എന്‍.സി.പി എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു. 'രാഹുല്‍ ഗാന്ധിക്ക് സവര്‍ക്കറെ കുറിച്ച് അദ്ദേഹത്തിന്റെയാത അഭിപ്രായമുണ്ട്. പശു...

ഫ്രഞ്ച് ന്യൂ വേവ് സിനിമകളിലൂടെ ലോക പ്രശസ്തയായ നടി അന്ന കരീന അന്തരിച്ചു

  ഫ്രഞ്ച് ന്യൂ വേവ് സംവിധായകൻ ജീൻ പോൾ ഗോദാർദിന്റെ സിനിമകളിലൂടെ പ്രശസ്തയായ ഡാനിഷ്-ഫ്രഞ്ച് നടി അന്ന കരീന 79 ആം വയസ്സിൽ അർബുദത്തെ തുടർന്ന് അന്തരിച്ചു. അന്ന കരീനയുടെ ഏജന്റിനെ ഉദ്ധരിച്ച് വാർത്ത ഏജൻസി എഎഫ്‌പി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. തന്റെ മുൻ ഭർത്താവ് ഗോദാർദ് സംവിധാനം ചെയ്ത...

പൗരത്വ നിയമഭേദഗതി; പ്രതിഷേധം കത്തുന്നു, പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

പൗരത്വ നിയമഭേദഗതിയെത്തുടര്‍ന്ന് പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പ്രതിഷേധം കലാപമായി മാറിയ പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ് പൂര്‍, ഹൗറ ജില്ലകളിലും നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ബരാസാത്, ബസിര്‍ഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24...

നേപ്പാളില്‍ ബസ് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 14 പേര്‍ മരിച്ചു; 18 പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് റോഡില്‍ നിന്ന് 100 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 14 പേര്‍ മരിച്ചു. നേപ്പാളിലെ സിന്ധുപാല്‍ചോക്കിലെ അരാണിക്കോ ഹൈവെയില്‍ വെച്ചാണ് അപകടമുണ്ടായത്.ഡൊലാക്ക ജില്ലയിലെ കലിന്‍ചോക്കില്‍ നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 18 പേര്‍ പരിക്കേറ്റിടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ...

‘ലെെംഗികാതിക്രമ കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം’; നിരാഹാരമിരിക്കുന്ന വനിത കമ്മീഷന്‍ ചെയര്‍പേഴ്സനെ ആശുപത്രിയിലേക്ക് മാറ്റി

ലൈംഗിക പീഡനക്കേസുകളിലെ പ്രതികള്‍ക്ക് ആറ് മാസത്തിനകം ശിക്ഷ ഉറപ്പു വരുത്താനുള്ള വ്യവസ്ഥ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ഡല്‍ഹി വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മലിവാളിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ലൈംഗിക പീഡന കേസുകളില്‍ കുറ്റക്കാര്‍ക്കെതിരായ നിയമനടപടികളും ശിക്ഷയും അനന്തമായി...

പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് നിലപാട് വ്യത്യസ്തമാണ്: ഗവര്‍ണര്‍ക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി

പൗരത്വ നിയമ ഭേദഗതിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട് തള്ളി ധനമന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ചാണ്. സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് നിലപാട് വ്യത്യസ്തമാണെന്നും തോമസ് ഐസക് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ലെന്നും...

“ക്രിസ്‌തുമസിന് ശേഷം”: പൗരത്വ നിയമം സംബന്ധിച്ച മേഘാലയയുടെ ആശങ്കകൾ പരിശോധിക്കുമെന്ന് അമിത് ഷാ

  കഴിഞ്ഞ ദിവസം പാസാക്കിയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മേഘാലയയുടെ ആശങ്കകൾ പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി സംസ്ഥാന മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞു. നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നാണ് മേഘാലയ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിം...

പൗരത്വ നിയമം പിന്‍വലിക്കുന്നത് വരെ സമരവും പ്രക്ഷോഭവും നടത്തുമെന്ന് മുസ്‌ലിം സംഘടനകള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരവും പ്രക്ഷോഭവും നടത്തുമെന്ന് മുസ്‌ലിം സംഘടനകള്‍. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരാനും ദേശീയ തലത്തില്‍ തന്നെ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് തീരുമാനം. വിവിധ മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ജനുവരി രണ്ടിന് കൊച്ചിയില്‍ സമര...