സുലൈമാനി വധം: ഡ്രോണ്‍ ആക്രമണ വീഡിയോയുടെ പിന്നിലെ സത്യമെന്ത് ?

അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ റവലൂഷനറി ഗാര്‍ഡിന്റെ തലവനായ ജനറല്‍ ഖാസിം സുലൈമാനിയെ യു.എസ് സൈന്യം വധിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുകൂടാതെ ലോകമഹായുദ്ധത്തിനുള്ള സാദ്ധ്യതയും തള്ളിക്കളയാവുന്നതല്ല. ഇറാനിലെ പരമോന്നത നേതാവ് അലി ഖമേനിക്കു ശേഷം ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായാണ് സുലൈമാനിയെ കണക്കാക്കിയിരുന്നത്. കഴിഞ്ഞയാഴ്ച ഇറാഖില്‍...

ജെ.എന്‍.യു ആക്രമണം: എ.ബി.വി.പിക്ക് എതിരെ വധശ്രമത്തിന് കേസെടുക്കണം; പരാതിയുമായി ഐഷി ഘോഷ്

തനിക്കെതിരെ നടന്ന ആക്രമണത്തില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷ ഐഷി ഘോഷ് എ.ബി.വിപിയ്ക്കെതിരെ പരാതി നല്‍കി. വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐഷി പോലീസില്‍ പരാതി നല്‍കിയത്. ജനുവരി അഞ്ചിന് സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പടെ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഘര്‍ഷം...

അസ്ഥികൂടങ്ങള്‍ കുട്ടികളുടേതല്ല; ബിഹാറിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് സി.ബി.ഐ

ബിഹാറിലെ മുസഫര്‍പുരിലെ അഭയകേന്ദ്രത്തില്‍ കൊല്ലപ്പെട്ടെന്ന് സംശയിച്ചിരുന്ന 35 പെണ്‍കുട്ടികളും ജീവനോടെയുണ്ടെന്നും നേരത്തെ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ കുട്ടികളുടേതല്ലെന്നും സിബിഐ സംഘം സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അഭയകേന്ദ്രത്തില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഇത് കുട്ടികളുടേതാകാമെന്നും കേസിലെ മുഖ്യപ്രതിയായ ബ്രജേഷ് ഠാക്കൂര്‍ 11 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതായി കരുതുന്നുണ്ടെന്നും സിബിഐ...

ആര്‍ക്കും അഭിപ്രായം പറയാം; ദീപിക പദുക്കോണിന് പിന്തുണയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ജെ.എന്‍.യുവില്‍ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച ദീപിക പദുക്കോണിനെതിരെ ട്വിറ്ററില്‍ ബോയ്ക്കോട്ട് ഹാഷ് ടാഗുകള്‍ നിറയുമ്പോള്‍ പിന്തുണയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 'കലാകാരന്മാര്‍ എന്നല്ല, ഏതൊരു സാധാരണക്കാരനെയും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും എവിടെയും പോകുന്നതിനും എതിര്‍പ്പ് ഉണ്ടാകരുത്' പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ജെഎന്‍യു പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ബോളിവുഡ് നടി ദീപിക പദുക്കോണ്,...

”താങ്കള്‍ ഹിന്ദുവാണോ? ഇവിടെ ഒരു മുസ്‍ലിം ജീവനക്കാരന്‍ മാത്രമാണുള്ളത്, അവരുടെ വാക്കുകള്‍ കേട്ട് നാണം കെട്ടുപോയി”; അനുഭവം പങ്കുവെച്ച് വ്യവസായി

തായ്‍ലന്‍ഡില്‍ അവധി ആഘോഷത്തിന് എത്തിയപ്പോള്‍ നേരിടേണ്ടി വന്ന അപമാനകരമായ അനുഭവം പങ്കുവെച്ച് മുതിര്‍ന്ന വ്യവസായി കിഷോര്‍  വി മരിവാല. തായ്‍ലന്‍ഡിലെ ഫുകേതില്‍ ആഡംബര നൗകയില്‍ യാത്രയ്ക്കായി എത്തിയ മാരികോ മുന്‍ ബോര്‍ഡ് മെമ്പറായ കിഷോര്‍  വി മരിവാല തനിക്ക് നേരിട്ട വിചിത്ര അനുഭവം സമൂഹ മാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. രാജ്യാന്തര...

‘ഇന്ന് നിങ്ങളെ അധിക്ഷേപിക്കുകയോ ട്രോളുകയോ ചെയ്യും, പക്ഷേ ചരിത്രം നിങ്ങളുടെ ധൈര്യത്തെ ഓര്‍മ്മിക്കും’; ദീപിക പദുക്കോണിന് നന്ദി പറഞ്ഞ്...

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ബോളിവുഡ് നടി ദീപിക പദുക്കോണ്, കനയ്യ കുമാര്‍ നന്ദി അറിയിച്ചു. റാലിയില്‍ നേരിട്ടെത്തിയ ദീപികയുടെ ധൈരത്തെ പ്രശംസിച്ചു കൊണ്ടാണ് കനയ്യ ട്വീറ്റ് ചെയ്തത്. 'ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കും നന്ദി എല്ലാ ഭാവുകങ്ങളും. ഇന്ന്...

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ല; പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് അമര്‍ത്യ സെന്‍

പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നൊബേല്‍ ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ഒരു വ്യക്തി ജനിച്ച സ്ഥലമോ താമസിച്ചിരുന്ന സ്ഥലമോ ഏതാണ് പൗരത്വം തീരുമാനിക്കുന്നതിന് അടിസ്ഥാനമാകുന്നത്. ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കന്നതാണ് പൗരത്വ ഭേദഗതി നിയമമെന്നാണ് തന്റെ അഭിപ്രായം. പൗരത്വത്തിനായി...

ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാടുകള്‍ എടുക്കാന്‍ സാദ്ധ്യതയുണ്ട്; പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരായ ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം

പൗരത്വ നിയമത്തെ  ചോദ്യം ചെയ്തു കൊണ്ട്‌  ഹൈക്കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് വിഷയം ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെക്ക്‌ മുന്നില്‍ അവതരിപ്പിച്ചത്. പൗരത്വ നിയമ...

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ദളിത് കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. മതപരിവര്‍ത്തനം ദളിതരുടെ സാമൂഹിക സ്ഥിതിയില്‍ മാറ്റം കൊണ്ടുവരുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ക്രൈസ്തവ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയിട്ടുള്ള...

ചന്ദ്രശേഖർ ആസാദിന് അടിയന്തര വൈദ്യസഹായം നല്‍കണം; ജയിൽ അധികൃതർക്ക് നിർദേശം നൽകി കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് തിഹാര്‍ ജയിലിലുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര വൈദ്യസഹായം നല്‍കണമെന്ന് കോടതി. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് നിര്‍ദേശം. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആസാദിന് വേണ്ടി ഹര്‍ജി നല്‍കിയിരുന്നത്. ആസാദിന്‍റെ ആരോഗ്യപരിശോധനാ റിപ്പോര്‍ട്ട്...