കലാപകാരികളെ ഞെട്ടിച്ച് നിശ്ശബ്ദരാക്കി; അക്രമകാരികളായ പ്രതിഷേധക്കാര്‍ യോഗി സര്‍ക്കാരിന് കീഴില്‍ കരയും; പൊലീസ് നടപടിയെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയരുമ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിയെ ന്യായീകരിച്ച്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  പൊലീസിന്റെ കൃത്യമായ നടപടി കലാപകാരികളെ ഞെട്ടിച്ച് നിശ്ശബ്ദരാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റിലൂടെ പറഞ്ഞു. 'എല്ലാ കലാപകാരികളും ഞെട്ടിപ്പോയി. എല്ലാ പ്രകടനക്കാരും സ്തംഭിച്ചു. യോഗി ആദിത്യനാഥ്...

മൗനിബാബയല്ല മോദി, എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ കെൽപ്പുള്ളവനെന്ന് അമിത് ഷാ

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പത്തു വര്‍ഷം വൻ അഴിമതികൾ നടന്നപ്പോൾ മൗനി ബാബയെ പോലെ ഇരുന്നയാളാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്ന പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മന്‍മോഹന്‍ സിംഗല്ല മോദിയെന്നും, 56 നെഞ്ചളവുള്ള തുടര്‍ച്ചയായ തീരുമാനങ്ങള്‍ എടുത്തു കൊണ്ടിരിക്കുന്ന വ്യക്തിയാണ് മോദിയെന്നും...

കണ്ണൂരില്‍ ഗവർണര്‍  ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റിൽ

ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരുന്ന വഴിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ ഭേദഗതി നിയമത്തെ...

കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് വെടിയേറ്റു മരിച്ചു. വൈശാലി സിനിമ റോഡില്‍ വെച്ച് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം രാകേഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 6.30നാണ് സംഭവം. സിനിമ റോഡിലെ ജിമ്മിന് സമീപം വെച്ചാണ് രാകേഷ് യാദവിന് വെടിയേറ്റത്. അക്രമികള്‍ അഞ്ചുതവണ വെടിയുതിര്‍ത്തു. രാകേഷിനെ ഉടന്‍ തന്നെ...

യുവതാരങ്ങള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗം വെറും അഭ്യൂഹം മാത്രം, തെളിവില്ല: ഋഷിരാജ് സിംഗ്

മലയാള സിനിമയിലെ യുവതാരങ്ങള്‍ ലഹരി ഉപയോഗിക്കുന്നു എന്ന ആരോപണം അഭ്യൂഹം മാത്രമാണെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ഇതിന് തെളിവുകള്‍ ഇല്ലെന്നും ഇതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ ഒരു ചടങ്ങില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'പ്രചരിപ്പിക്കപ്പെടുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം...

പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇന്‍റര്‍നെറ്റ് നിരോധനം; ടെലികോം കമ്പനികള്‍ക്ക് മണിക്കൂറില്‍ 24.5 ദശലക്ഷം രൂപയുടെ നഷ്ടം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോൾ  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ താത്കാലികമായി വിച്ഛേദിക്കുന്നത് ടെലികോം കമ്പനികൾക്ക്  നഷ്ടം വരുത്തിവെയ്ക്കുന്നതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. മണിക്കൂറിൽ 24.5 ദശലക്ഷം രൂപയുടെ നഷ്ടമാണ് ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ഇതു കാരണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പൗരത്വ നിയമ ഭേദഗതിയും ദേശിയ പൗരത്വ രജിസ്റ്ററുമായി...

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: റഫീഖ് അഹമ്മദിനും ഹരിനാരായണനും എതിരെ പൊലീസ് കേസെടുത്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കവി റഫീഖ് അഹമ്മദിനെതിരേയും ഗാനരചയിതാവ് ബി. കെ ഹരിനാരയണനെതിരേയും കേസ്. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിനും മൈക്കുപയോഗിച്ചതിനുമാണ് കേസ്. സംഗീതനിശ നടത്താനാണ് അനുമതി നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. തൃശൂരിലെ അയ്യന്തോളിലെ അമര്‍ ജ്യോതി ജവാന്‍ പാര്‍ക്കില്‍ ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍...

പന്തീരങ്കാവ് യു.എ.പി.എ കേസ്; എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം. സംസ്ഥാന ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എന്‍.ഐ.എ അയച്ച കത്ത് പുറത്ത് വന്നു. യു.എ.പി.എ. ചുമത്തിയതിനാല്‍ കേസ് എന്‍.ഐ.എ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ഡിസംബര്‍ 16-ന് ആണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച്...

അസമിൽ 462 മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ബി.ജെ.പി എം.എൽ.എ; വീടുകൾ ബലപ്രയോഗത്തിലൂടെ പൊളിച്ചുമാറ്റി

പൗരത്വ നിയമ ഭേദഗതിക്കെതിരെ  രാജ്യമെങ്ങും പ്രതിഷേധം അലയടിക്കെ അസമിൽ 462 മുസ്‌ലിം കുടുംബങ്ങളെ പുറത്താക്കി സർക്കാർ. അസമിലെ ബിശ്വനാഥ് ജില്ലയിലെ ചോട്ടിയ മണ്ഡലത്തിലാണ് സംഭവം. മുസ്ലിം കുടുംബങ്ങളുടെ വീടുകളും വാസസ്ഥലങ്ങളും ബലപ്രയോഗത്തിലൂടെ പൊളിച്ചു നീക്കുകയായിരുന്നു. ബി.ജെ.പി എം.എൽ.എയായ പത്മഹസാരികയുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കൽ നടപടികൾ. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുടെ...

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പാക് ഹിന്ദു അഭയാര്‍ത്ഥികള്‍ റാലി നടത്തി

മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു സമുദായ അംഗങ്ങള്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് വെള്ളിയാഴ്ച റാലി നടത്തി. പീഡനത്തിനിരയായ കുടുംബങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും പുതിയ നിയമത്തെ എതിര്‍ക്കുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 'ഞങ്ങള്‍ പാകിസ്ഥാനിലെ അതിക്രമങ്ങളില്‍...