Sanjeevanam Ad

ചിതറ കൊലപാതകം കോണ്‍ഗ്രസ് നല്‍കിയ തിരിച്ചടി, സിപിഎം തിരിച്ചടിക്കില്ല; പാര്‍ട്ടി പ്രവര്‍ത്തകന്‍ പ്രകോപിതരാകരുതെന്ന് കോടിയേരി

കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനും സംഘര്‍ഷം ഉണ്ടാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊല്ലം ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ ഒരു വയോധികനെ കോണ്‍ഗ്രസ് കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചിതറ പഞ്ചായത്തിലെ വളവുപച്ചയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായ എ എം ബഷീറിനെയാണ് നിഷ്ഠൂരമായി കോണ്‍ഗ്രസ് ക്രിമിനല്‍ കുത്തിക്കൊന്നത്. കാസര്‍കോട് സംഭവത്തില്‍...

പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനെത്തുന്നു

കാസര്‍ക്കോട്ട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാള്‍ കട്ടുകാരോട് ചോദിച്ച ചോദ്യം അത്ര പെട്ടന്നൊന്നും അവര്‍ക്ക് മറക്കാന്‍ കഴിയില്ല. ഞാനൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി കാണാന്‍ വര്വോടാ..?' എന്ന് കൊല്ലപ്പെടുന്നതിന് രണ്ട് ആഴ്ച മുമ്പാണ് കല്ല്യോട്ടെ കൃപേഷ് (19) കൂട്ടുകാരോട് കളിയായി ചോദിച്ചത്. അറംപറ്റിയതുപോലെ അത് സംഭവിച്ചപ്പോള്‍...

നിരവധി സമന്‍സ് അയച്ചിട്ടും ഹാജരായില്ല; ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ കോടതിയുടെ നിര്‍ദേശം

സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാവാത്ത ബിജെപി നേതാവ് ശോഭ സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. അഡീഷണല്‍ ജില്ലാ കോടതി (3)യാണ് വീണ്ടും വാറണ്ടയച്ചത്. കേസില്‍ വി മുരളീധരന്‍ എംപി ഉള്‍പ്പടെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തുവെങ്കിലും ശോഭ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് ഒരു തവണ വാറണ്ട് അയച്ചു. എന്നിട്ടും...

ശാന്തമാകാതെ ജമ്മു കശ്മീര്‍; ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍;രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

പുല്‍വാമ ഭീകര ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടല്‍ ഇന്നും തുടരുന്നു. ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ജവാന്മാര്‍ക്ക് പുറമേ രണ്ട് ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് ഭീകരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട് സുരക്ഷാസേന...

ഇടുക്കിയിലെ കര്‍ഷക സമരത്തില്‍ നിന്നും യു.ഡി.എഫ് പിന്‍വലിഞ്ഞു; ഹര്‍ത്താല്‍ മാറ്റി

ഇടുക്കി ജില്ലയിലെ തുടര്‍ച്ചയായി ഉണ്ടാകുന്ന കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് ഒന്‍പതിന് നടത്താന്‍ നോട്ടിസ് നല്‍കിയിരുന്ന ഹര്‍ത്താല്‍ മാറ്റി. ഈ മാസം അഞ്ചിന് ജില്ലയില്‍ നടത്താനിരുന്ന വില്ലേജ് ഓഫിസിനു മുന്നിലെ ധര്‍ണകളും മാറ്റി. മറ്റൊരു ദിവസം ഹര്‍ത്താല്‍ നടത്തണോ എന്ന കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ്...

കേരളം വെന്തുരുകുന്നു; താപനില ശരാശരിയേക്കാള്‍ നാല് ഡിഗ്രി ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അതികഠിനമായ തണുപ്പ് മാറി കേരളത്തില്‍ ഇപ്പോള്‍ അസഹനീയമായ ചൂടാണ്. ഓരോ ദിവസവും വെന്തുരുകുന്ന ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ സംസ്ഥാനത്ത് താപനില ശരാശരിയേക്കള്‍ നാലുഡിഗ്രിക്കുമേല്‍ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മലബാറിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക. കുറഞ്ഞ താപനിലയിലും ഗണ്യമായ വര്‍ധനയുണ്ടാകും. ഒന്ന് ദശാംശം...

‘കേരളത്തിലെ ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്ളാറ്റ് സമുച്ചയം ആലപ്പുഴയില്‍’

കേരളത്തിലെ ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്ളാറ്റ് സമുച്ചയം ആലപ്പുഴയില്‍ തോട്ടപ്പള്ളിക്കടുത്ത് മണ്ണുംപുറത്ത് നിര്‍മ്മിക്കുന്നതായിരിക്കുമെന്നും ഇതിന്റെ പണി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജെ മേഴ്‌സികുട്ടി അമ്മ പറഞ്ഞു. പൊതുമരാമത്തു മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ തോട്ടപ്പള്ളി ജംഗ്ഷനില്‍ വെച്ച് നടന്ന പുറക്കാട് ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘടനം...

കേരള ചിക്കന്‍ സെപ്തംബറില്‍ വിപണിയിലേക്ക്, വില കിലോയ്ക്ക് 85 രൂപ

ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ സെപ്തംബറില്‍ വിപണിയിലേക്ക്. നേരത്തെ പദ്ധതി ആരംഭിച്ചെങ്കിലും ചിക്കന്‍ വിപണിയിലെത്തിക്കുക സെപ്തംബര്‍ മുതലായിരിക്കും. വില കിലോയ്ക്ക് 85 രൂപ. ശുദ്ധമായ രീതിയില്‍ മാംസോല്‍പ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കന്‍ ലൈവ് ഔട്ട്...

സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തുന്നവരെ നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കിട്ടുന്നില്ലെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് മരണമാസ് മറുപടിയുമായി വി ടി...

തന്നെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വി ടി ബല്‍റാം എംഎല്‍എയുടെ മറുപടി. സോഷ്യല്‍മീഡിയയില്‍ പ്രതികരണം നടത്തുന്നവരെ നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കിട്ടുന്നില്ലെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയ്ക്കാണ് പരിപാടികളുടെ ലിസ്റ്റ് സഹിതമുള്ള മറുപടിയുമായി വി ടി ബല്‍റാം എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം പാലിക്കാന്‍ ബല്‍റാം തയാറാകണമെന്നും അദ്ദേഹത്തോട്...

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ തോക്ക് തിരികെ നല്‍കാതെ പാകിസ്ഥാന്‍

പാകിസ്ഥാന്‍ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ തോക്ക് തിരികെ നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മിഗ് 21 ബൈസന്‍ യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്ന് അഭിനന്ദന്‍ വര്‍ധമാന്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം തോക്കുണ്ടായിരുന്നു. സൈനികന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്ഥാന്‍ കൈമാറിയിരിക്കുന്നത്. തോക്ക് പാകിസ്ഥാന്‍...