സ്വർണക്കടത്ത് കേസ്: സന്ദീപ് നായർക്ക് ജാമ്യം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി ജാമ്യം അനുവദിച്ചു. കേസെടുത്ത് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ എൻ.ഐ.എ കേസ് ഉള്ളതിനാൽ ഫലത്തിൽ ഇവർക്ക് പുറത്തിറങ്ങാനാവില്ല. അതേസമയം, കേസിലെ ഒന്നാംപ്രതി...

‘സ്​ത്രീവിരുദ്ധ പരാമർശവും ബോഡി ഷെയ്മിങ്ങും’; പൊലീസുകാര​നെ സസ്പെൻഡ് ചെയ്ത് വിവാദ ഉത്തരവിറക്കിയ കമ്മീഷണർ എ.വി ജോർജിന് എതിരെ പരാതിയുമായി...

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജിനെതിരെ പരാതിയുമായി സിവിൽ പൊലീസ്​ ഓഫീസറെ സസ്​പെൻഡ്​ ചെയ്​ത് ഇറക്കിയ വിവാദമായ ഉത്തരവിൽ പരാമർശിക്കുന്ന കോഴിക്കോട്​ സ്വദേശി ആതിര കെ. കൃഷ്​ണൻ. സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജ് പുറപ്പെടുവിച്ച  ഉത്തരവിലെ സ്​ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആതിര ​ഐ.ജി അശോക്​ യാദവിന്​...

നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ല; സർക്കാർ ആവശ്യം കോടതി തള്ളി

നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ അപേക്ഷ തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. പൊതുതാത്പര്യം പരിഗണിച്ച് കേസ് പിൻവലിക്കണമെന്നായിരുന്നു സർക്കാരിൻറെ ആവശ്യം. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവടക്കം നൽകിയ ഹർജി അംഗീകരിച്ചാണ് ഉത്തരവ്. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി.ജലീൽ തുടങ്ങിയവർ പ്രതികളായ കേസാണ് പിൻവലിക്കാൻ കഴിയില്ലെന്ന് കോടതി...

ഇന്ത്യയിൽ ഒരു ദിവസം ഒരു ലക്ഷം പേർക്ക് കോവിഡ് രോ​ഗമുക്തി; 24 മണിക്കൂറിനിടെ 75,083 പേർക്ക് രോ​ഗം, 1053...

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 75,083 പേർക്കാണ് രാജ്യത്ത് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 55,62,663 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ സമയം രാജ്യത്തെ കോവിഡ് രോ​ഗമുക്തി നിരക്ക്...

കൊച്ചി വൈപ്പിനിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹം തിരിച്ചറിഞ്ഞില്ല

കൊച്ചി വൈപ്പിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുഴുപ്പള്ളി ബീച്ച് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 25 വയസ് പ്രായം തോന്നിക്കും. പുലർച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തലയ്ക്കും കൈയ്ക്കും അടിയേറ്റിട്ടുണ്ട്. സമീപത്ത് മരക്കമ്പും ട്യൂബ് ലൈറ്റ്...

‘നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാദ്ധ്യത പാർട്ടിക്കില്ല’; പ്രതികരണവുമായി പി. ജയരാജൻ

ഇടതുപക്ഷ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാദ്ധ്യത പാർട്ടിക്കില്ലെന്ന് പി.ജയരാജൻ വ്യക്തമാക്കി. പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാർട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്വമുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാദ്ധ്യത പാർട്ടിക്കില്ലെന്നും...

കാർഷിക ബില്ലിന് എതിരെ പ്രതിഷേധിച്ചതിന് എം.പിമാരെ സസ്പെൻഡ് ചെയ്ത സംഭവം; സംസ്ഥാനത്ത് ഇന്ന് സി.പി.എം പ്രതിഷേധം

കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് ഇടതുപക്ഷ എംപിമാർ ഉൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഇന്ന് സംസ്ഥാനത്ത് സി പി എം പ്രതിഷേധം. കോവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളോടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനംചെയ്തു. കഴിഞ്ഞ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് ബെംഗളൂരുവില്‍ എത്തിക്കും

തീവ്രവാദക്കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് ബെംഗളൂരുവിലെത്തിക്കും. സൗദിയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയും യുപി സ്വദേശിയുമാണ് എൻഐഎയുടെ പിടിയിലായത്. ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി എന്‍ഐഎ തിരയുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ് , യുപി സ്വദേശി ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്. യുപി സ്വദശി...

അണയാത്ത പ്രതിഷേധം; സസ്പെൻഷൻ നടപടിക്ക് എതിരെ പാർലമെന്റ് വളപ്പിൽ അനിശ്ചിതകാല ധർണയുമായി എം.പിമാർ

കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്  സസ്പെൻഡ് ചെയ്ത പ്രതിപക്ഷ എം.പിമാർ  അനിശ്ചിതകാല ധർണ തുടരുന്നു. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍  രാത്രിയിലും എംപിമാർ പ്രതിഷേധം തുടർന്നു. ബില്ല് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണും. അതിനിടെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് കർഷക സമരം വ്യാപിക്കുകയാണ്. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക്...

രാജ്യസഭ എം.പിമാരുടെ സസ്പെന്‍ഷന്‍: സഭയില്‍ കയറുമെന്ന് പുറത്താക്കിയ അംഗങ്ങള്‍

രാജ്യസഭയിൽ നിന്ന് എം.പിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം  തുടരും. സഭയ്ക്കകത്ത് കയറുമെന്ന് പുറത്താക്കിയ എം.പിമാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിനു സംസാരിക്കാൻ അനുവാദം നൽകാതെ എം.പിമാരെ സസ്‌പെൻഡ് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. കഴിഞ്ഞ രാത്രി പുറത്താക്കിയ എം.പിമാർ പാർലമെന്‍റ് മന്ദിരത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇന്നലെയാണ് കാര്‍ഷിക പരിഷ്കരണ...