ഗവർണറുടെ അന്ത്യശാസനം വീണ്ടും, വൈകീട്ട് ആറരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണം; അനന്തം ‘കർ’നാടകം

കർണാടകം രാഷ്ട്രീയം കലങ്ങി മറിയുമ്പോൾ മുഖ്യമന്ത്രി കുമാരസ്വാമിക്ക് വീണ്ടും ഗവർണർ അന്ത്യശാസനം നൽകി. ഇന്ന് ഉച്ചക്ക് ഒന്നരക്ക് മുമ്പ് സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് നേരത്തെ നൽകിയ നിർദേശം പാലിക്കപ്പെടാതെ പോയ സാഹചര്യത്തിൽ വൈകീട്ട് ആറ് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ വാജുഭായി വാല നൽകിയിരിക്കുന്ന പുതിയ...

അധികാരം നിലനിര്‍ത്താന്‍ വീടു പോലും ഉപേക്ഷിച്ച് വിധാന്‍ സൗധയില്‍ ഉണ്ടും ഉറങ്ങിയും എം.എല്‍.എമാര്‍

കര്‍ണാടകയിലെ നിയമനിര്‍മ്മാണ സഭയായ വിധാന്‍ സൗധയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ജനാധിപത്യത്തിന് യോജിക്കാത്തവയാണ്. കോടികള്‍ ചെലവഴിച്ച് തിരഞ്ഞെടുപ്പ് നടത്തി നിയമനിര്‍മ്മാണത്തിനായി ജനങ്ങള്‍ വിജയിപ്പിച്ച എം.എല്‍.എമാര്‍, കൂടുതല്‍ പണവും പദവിയും തന്നാല്‍ കൂറുമാറാമെന്ന നിലയില്‍ കച്ചവടരാഷ്ട്രീയത്തിന് വിധേയരാവുന്നു. ചില എം.എല്‍.എമാര്‍ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സഭ വിട്ടിറങ്ങിയാല്‍ പിന്നീട് കയറുമ്പോള്‍...

ബി.ജെ.പി മുപ്പത് കോടി വാഗ്ദാനം ചെയ്‌തെന്ന് ജെ.ഡി.എസ്, എം.എൽ.എ, വേണ്ടെന്ന് പറഞ്ഞിട്ടും അഞ്ച് കോടി വീട്ടിൽ വെച്ചിട്ട്...

കൂറ് മാറുന്നതിന് ബി.ജെ.പി തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കർണാടകയിലെ ജെ.ഡി.എസ്, എം.എല്‍.എ ശ്രീനിവാസ് ഗൗഡ നിയമസഭയില്‍. ബി.ജെ.പി, എം.എല്‍.എമാരായ അശ്വത്ഥ് നാരായണ്‍, വിശ്വനാഥ്, ബി.ജെ.പി നേതാവ് യോഗേശ്വര്‍ എന്നിവരാണ് ഈ വൻ ഓഫർ നൽകിയത്. എന്നാൽ താന്‍ നിരസിച്ചിട്ടും 5 കോടി രൂപ...

‘എന്നെ എന്തുകൊണ്ട് തടയുന്നു, നാല് സ്ത്രീകളടക്കം 10 ദളിതർ വെടിവയ്പ്പിൽ മരിച്ചു, അവരുടെ കുടുംബത്തെ കാണാതെ പോകില്ല’ ;...

യു.  പിയിലെ സ്വന്തഭദ്രയിൽ കഴിഞ്ഞദിവസം നടന്ന വെടിവെപ്പില്‍ 11 വയസുള്ള കുട്ടിയ്ക്കുവരെ പരുക്കേറ്റിട്ടുണ്ടെന്ന് യു.പിയുടെ ചുമതലയുളള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആക്രമണത്തിന് ഇരയായവരെ ബി.എച്ച്.യു ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ആശുപത്രിയിൽ നിന്നാണ് ഞാന്‍ വരുന്നത്. വെടിവയ്പ്പിൽ പരുക്കേറ്റ 11 വയസുകാരനെ വരെ ഞാന്‍ അവിടെ...

സംഘർഷ പ്രദേശത്തേയ്ക്ക് എത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞു, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ഉത്തർപ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. സോൻഭദ്രയിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മിര്‍സാപുരിലെത്തിയ പ്രിയങ്കയെ പൊലീസ് തടഞ്ഞതോടെ...

വില്ലനായി പെരുമഴ; മഴക്കെടുതിയിൽ ബിഹാറിലും അസമിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു

ഉത്തരേന്ത്യയിലും വടക്ക്, കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴയും പ്രളയവും വില്ലനായപ്പോൾ മരണം 111 കടന്നു. ബിഹാറിലാണ് മരണ നിരക്ക് കൂടുതൽ.  ലഭ്യമായ കണക്കുകളനുസരിച്ച് 67 പേർ ബിഹാറിൽ മരിച്ചു അസമിൽ 27 പേരും ഉത്തർപ്രദേശിൽ 17 പേരുമാണ് മരിച്ചത്. 48 ലക്ഷം പേർ ബിഹാറിൽ പ്രളയബാധിതരായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്....

അവിവാഹിതരായ സ്ത്രീകൾക്ക് മൊബൈൽ നൽകില്ല, പ്രണയവിവാഹത്തിന് പിഴ ലക്ഷങ്ങൾ; വിലക്കുകളുമായി താക്കൂർ സമുദായം

പുത്തൻനിയമങ്ങളും, വിലക്കുകളുമായി വാർത്തകളിൽ നിറഞ്ഞ് ​ഗുജറാത്തിലെ താക്കൂർ സമുദായം.  അവിവാഹതകളായ യുവതികൾക്ക് ഇനി മുതൽ മൊബൈൽ നൽകേണ്ടതില്ലെന്ന വ്യത്യസ്തമായ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് താക്കൂർ സമുദായം. ഇനി മുതൽ പ്രണയിച്ച് വിവാഹം കഴിക്കുന്നത് കുറ്റകരവും , മൊബൈൽ ഫോൺ  ഉപയോ​ഗിക്കുന്നതിന് കർശനവിലക്കും ബാണസ്കന്ദ ജില്ലയിലെ താക്കൂർ സമുദായത്തിന് ബാധകമാകും. അവിവാഹിതകളായ സ്ത്രീകൾക്ക്...

ഒരേ തരം ഉത്തരം, ഒരേ തരം തെറ്റുകള്‍, 959 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കണ്ട് അദ്ധ്യാപകര്‍ ഞെട്ടി! 

ഗുജറാത്തില്‍ 959 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളില്‍ ഒരേ ഉത്തരങ്ങളും ഒരേ തെറ്റുകളും. പ്ലസ്ടു പൊതു പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളിലാണ് കോപ്പിയടി നടന്നതായി കണ്ടെത്തിയത്. അക്കൗണ്ടിംഗ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, എന്നീ വിഷയങ്ങളിലാണ് പകര്‍ത്തിയെഴുത്തുണ്ടായത്. ഗുജറാത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കോപ്പിയടിയാണിതെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. 'പെണ്‍കുട്ടി കുടുംബത്തിന്റെ കത്തിച്ചു വെച്ച നിലവിളക്കെന്ന'...

കര്‍ണാടക നിയമസഭ മൂന്ന് മണി വരെ പിരിഞ്ഞു, ചര്‍ച്ച പൂര്‍ത്തിയാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തില്ലെന്ന് സ്പീക്കര്‍

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്നും പരിഹാരമാകില്ല. കര്‍ണാടക നിയമസഭയില്‍ ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിയാതെ വോട്ടെടുപ്പ് നടത്തില്ലെന്ന് സ്പീക്കര്‍  വ്യക്തമാക്കി. ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം പ്രതിസന്ധിക്കിടയിലും ചേര്‍ന്ന നിയമസഭ സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ...

ഡി. രാജ സി.പി.ഐ ജനറല്‍ സെക്രട്ടറിയാകും

മുതിര്‍ന്ന നേതാവ് ഡി. രാജ സി.പി.ഐ ജനറല്‍ സെക്രട്ടറിയാകും. സ്ഥാനമൊഴിയുന്ന സുധാകര്‍ റെഡ്ഢിക്ക് പകരമാണ് രാജ ജനറല്‍ സെക്രട്ടറിയാകുന്നത്. ദേശീയ കൗൺസിൽ ചേർന്ന ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക. ദേശീയരംഗത്തെ ഇടപെടൽ, മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം, ദളിത് പശ്ചാത്തലം എന്നിവയാണ് ഡി. രാജയ്ക്ക് അനുകൂലമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ച...