ബലാത്സംഗകര്‍ക്ക് കെണിയൊരുക്കി മധ്യപ്രദേശ് സര്‍ക്കാറിന്റെ നിയമ നിര്‍മാണം; പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ

12 വയസ്സോ അതിന് താഴെയോ ഉള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ മധ്യപ്രദേശില്‍ പുതിയ നിയമം വരുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാന ധനമന്ത്രി ജയന്ത് മലയ്യയാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗ കേസുകളിലും വധശിക്ഷ നല്‍കും. ബലാത്സംഗ കേസിലെ കുറ്റവാളികളുടെ ശിക്ഷയിലും പിഴയിലും മാറ്റം വരുത്തുന്നതിനായി...

ഐഎസ്‌ഐക്ക് 70 വര്‍ഷം കൊണ്ട് സാധിക്കാത്തത് ബിജെപിക്ക് മൂന്ന് വര്‍ഷം കൊണ്ട് സാധിച്ചു; കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി...

ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പാക്കിസ്ഥാന്‍ ഇന്റലിജന്‍ ഏജന്‍സി ഐഎസ്‌ഐക്ക് 70 വര്‍ഷം ഇന്ത്യയില്‍ ചെയ്യാന്‍ സാധിക്കാത്തത് മൂന്ന് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ചെയ്തുവെന്ന് ആം ആദ്മി ദേശീയ കണ്‍വഷനില്‍ കെജ്രിവാള്‍ വിമര്‍ശിച്ചു. മുസ്ലിംങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ച് കാര്യം...

നാഷണലിസ്റ്റ് ശക്തികള്‍ക്കെതിരെ മുന്നറിയിപ്പ്; ഇടയലേഖനമിറക്കിയ ബിഷപ്പിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ഇടയലേഖനമിറക്കിയ ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മഗ്‌വാനാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ 21ാം തിയ്യതി ബിഷപ്പ് ഇറക്കിയ ഇടയലേഖനാണ് വിവാദമായിരിക്കുന്നത്. മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നാഷണലിസ്റ്റ് ശക്തികള്‍ക്കെതിരെ കരുതിയിരിക്കണമെന്നായിരുന്നു...

പെട്രോളിനും ഡീസലിനും ജി എസ് ടി വേണമെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍

പെട്രോളിയം ഉത്പന്നങ്ങളേയും ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇത് വരുന്ന മാസങ്ങളില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ വ്യക്തമാക്കി. പ്രധാന വരുമാന മാര്‍ഗ്ഗമായ നികുതി നിലയ്ക്കുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. നേരത്തെ ജി.എസ്.ടി...

സംഘപരിവാര്‍ പ്രകോപനം തുടരുന്നു; അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം അടുത്തവര്‍ഷമുയരുമെന്ന് വിഎച്ച്പി നേതാവ്

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിഎച്ച്പി നേതവ്. വിഎച്ച്പി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജയയിനാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത വര്‍ഷം ഒക്ടോബര്‍ 18 ന് തുടങ്ങുമെന്നു അടുത്ത ധര്‍മ്മ സന്‍സദ് നടക്കുക അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആയിരുക്കുമെന്നും സുരേന്ദ്രകുമാര്‍ പറഞ്ഞു....

‘സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് പറയുന്നത് തെറ്റ്; ‘പദ്മാവതി’ക്ക് കമല്‍ഹാസന്റെ പിന്തുണ

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് റിലീസ് കൈുന്ന സഞ്ജയ് ലീല ഭന്‍സാലിയുടെ പദ്മാവതി സിനിമയ്ക്ക് പിന്തുണയുമായി കമല്‍ഹാസന്‍. ജനങ്ങളുടെ അതിവൈകാരികതയാണ് പദ്മാവതി സിനിമയ്ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് കാരണമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഡല്‍ഹിയില്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നത് തെറ്റണ്....

സൊഹ്റാബുദ്ദീന്‍ കേസ്: ജഡ്ജിയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പുതിയ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. കേസില്‍ വിചാരണയ്ക്ക് മേല്‍നോട്ടം വഹിച്ച മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമാണെന്നും കേസില്‍...

ലോകസുന്ദരി മാനുഷി ചില്ലറുടെ പേരില്‍ ഹരിയാന മുഖ്യമന്ത്രിയും മുന്‍മുഖ്യമന്ത്രിയും തമ്മില്‍ വാക് പോര്

ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ഹരിയാനയുടെ പുത്രി മാനുഷി ചില്ലറെ ആദരിക്കുന്നതു സംബന്ധിച്ചു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡയും തമ്മില്‍ വാക്‌പോര്.ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്കു നല്‍കുന്നതു പോലെ മാനുഷിക്ക് ആറുകോടി രൂപയും ഒരു പ്‌ളോട്ടും ജോലിയും നല്‍കണമെന്ന ഭുപീന്ദര്‍ സിങ് ഹൂഡയുടെ...

സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍

രാഷ്ട്രീയപ്പാര്‍ട്ടിയെന്ന പദവിയില്‍ നിന്ന് സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ചു. 1989 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന് നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സിപിഐഎമ്മിന്റെ രജിസ്‌ട്രേഷന്‍ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്റെ അപേക്ഷ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു....

‘ഹിന്ദുക്കള്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കണം’; ഗിരിജി മഹാരാജിന്റെ ആഹ്വാനം

ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ മറികടക്കാന്‍ ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഹരിദ്വാര്‍ ഭാരത്മാതാ മന്ദിറിലെ സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ഹിന്ദുധര്‍മ സന്‍സദില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 'ഹിന്ദുക്കള്‍ക്കുമാത്രം രണ്ട് കുട്ടികള്‍ മതിയെന്ന നയം മാറ്റണം. ഹിന്ദു ജനസംഖ്യ കുറഞ്ഞ ഭൂപ്രദേശങ്ങള്‍ ഇന്ത്യക്ക് നഷ്ടമായി....