രാജീവ് വധക്കേസ്; അഡ്വ. സിപി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സിപി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.വസ്തു ഇടപാടുകാരനായ രാജീവിന്റെ മരണത്തില്‍ ഗൂഡാലോചനാക്കുറ്റമാണ് ഉദയഭാനുവിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉദയഭാനുവിന് ജാമ്യം അനുവധിക്കരിതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍...

രാ​ജ്യ​ത്ത് നിലനിൽക്കുന്നത് സാം​സ്കാ​രി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ; എസ് ദുർഗ വിവാദത്തിൽ ആഞ്ഞടിച്ച് കമൽ

രാ​ജ്യ​ത്ത് സാം​സ്കാ​രി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​താ​യി കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ. എ​സ് ദു​ർ​ഗ​യ്ക്കെ​തി​രാ​യ ന​ട​പ​ടി ബോ​ധ​പൂ​ർ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കിയതു സംബന്ധിച്ച് ഒരു പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്...

തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവവുമാണെന്ന് എം. എം മണി

കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിച്ച് മന്ത്രി എം.എം മണി. തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവവുമാണെന്ന് എം.എം. മണി പരിഹസിച്ചു. അദ്ദേഹം കരിക്ക് കുടിക്കാന്‍ പോയ കാര്യങ്ങളൊന്നും പറയേണ്ടതില്ലല്ലൊയെന്നും മന്ത്രി പറഞ്ഞു. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചികൊണ്ട് തിരുവഞ്ചൂര്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഇതാണ് എംഎം മണിയെ ചൊടിപ്പിച്ചത്....

‘ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന് അനുമതിയില്ല’; മാതാപിതാക്കള്‍ക്ക് സന്ദര്‍ശിക്കാമെന്ന് കോളെജ് എംഡി

ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് അനുമതി നല്‍കില്ലെന്ന് സേലം കോളേജ് എംഡി കല്‍പന പറഞ്ഞു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഹാദിയയെ കാണാന്‍ അനുമതിയുണ്ടായിരിക്കുമെന്നും കല്‍പന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ പറഞ്ഞിരുന്നു. സേലത്ത് ഹാദിയ കോളേജില്‍ പ്രവേശനം നേടിയതിനു ശേഷമായിരിക്കും കാണുകയെന്നും...

സിപിഐയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം; തിരുവഞ്ചൂരിനെ തള്ളി ഹസന്‍; ‘കാനം സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നു’

സിപിഐയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തള്ളി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ രംഗത്തെത്തി. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ സിപിഐഎമ്മുമായി ഇടഞ്ഞ സിപിഐ പരസ്യ പ്രതികരണം നടത്തിയിരുന്നു. വിഷയത്തില്‍ സിപിഐഎമ്മും സിപിഐയ്ക്ക് മറുപടി നല്‍കിയതോടെ ഇടതുമുന്നണി സംവിധാനത്തിനും...

‘സര്‍വ്വീസിലിരിക്കെ സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതി’; ജേക്കബ്ബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്

ഡിജിപി ജേക്കബ്ബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. അദ്ദേഹം വിജിലന്‍സ് ഡയറക്ടറായിരിക്കെ അനുമതിയില്ലാതെ'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം എഴുതിയതിന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. സര്‍വ്വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിനാണ് നടപടിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിയ്ക്ക മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയരിക്കുന്നത്. വകുപ്പു തല അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ...

വാസന്തിയെ കാണാന്‍ മമ്മൂട്ടിയെത്തി

അന്തരിച്ച നടിയും നാടക പ്രവര്‍ത്തകയുമായ തൊടുപുഴ വാസന്തിയെ കാണാന്‍ മമ്മൂട്ടി എത്തി. നടന്‍ സിദ്ദിഖിന്റെ കൂടെയാണ് മമ്മൂട്ടിയെത്തിയത. ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു. പുലര്‍ച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍ നടക്കും. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍....

ഹാദിയയെ കാണുമെന്ന് ഷെഫിന്‍ ജാഹാന്‍;’ഞാന്‍ ഐഎസ് തീവ്രവാദിയല്ല’

ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. സേലത്ത് ഹാദിയ കോളേജില്‍ പ്രവേശനം നേടിയതിനു ശേഷമായിരിക്കും കാണുകയെന്നും ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും ഷെഫിന്‍ പറഞ്ഞു. ഹാദിയയയും താനും ഒന്നാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എന്‍ഐഎ വാദം അടിസ്ഥാന രഹിതമാണെന്നും ഷെഫിന്‍ പറഞ്ഞു. ഷെഫിനെ സേലത്ത് വെച്ച്...

‘സെക്സി ദുര്‍ഗ ഇവിടെ പ്രദര്‍ശിപ്പിക്കാം, പ്രത്യേക പ്രദര്‍ശനം രാഷ്ട്രീയ പ്രതിരോധം’ കമല്‍

ഗോവന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ നിന്ന് പുറത്താക്കപ്പെട്ട എസ് ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിന്റെ അന്താരാഷ്ട്ര ചലചിത്ര മേളയായ ഐഎഫ്എഫ്‌കെയില്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയുടെ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചതായി ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായാണ് സിനിമയുടെ...

ഷെഫിനെ സേലത്ത് കാണാമെന്ന് ഹാദിയ; എന്റെ മകളെ തീവ്രവാദിയെ കൊണ്ട് കെട്ടിച്ചില്ലേയെന്ന് അമ്മ; കോടതി നടപടി തന്റെ വിജയമെന്ന്...

ഒരു തീവ്രവാദിയെക്കൊണ്ട് എന്റെ മകളെ കെട്ടിച്ചില്ലേയെന്ന ചോദ്യത്തോടെ വികാരപരമായി പ്രതികരിച്ച് ഹാദിയയുടെ അമ്മ. തങ്ങളുടെ പരിചയത്തില്‍ ആര്‍ക്കും മുസ്ലീം സമുദായവുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ഒരു ചതി പറ്റുമെന്ന് കരുതിയിരുന്നില്ല. അവളുടെകൂടെ പഠിച്ചവരാണ് ചതിച്ചത്. തീ തിന്ന് കഴിയാന്‍ തുടങ്ങിയിട്ട് നാളേറയായി. പറയുന്നത് മനസിലക്കാനുള്ള മാനസികാവസ്ഥയിലല്ല. അവളുടെ...