‘ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക’; വ്യാജ വാര്‍ത്തകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയിലേക്ക്

മഴക്കെടുതികളോടും പ്രളയത്തിനോടും പോരാടിക്കൊണ്ടിരിക്കുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയിലാക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങളെ ഭീതിയില്‍ ആഴ്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത്തരത്തില്‍ ഉള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, 2005ലെ സെക്ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന...

നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 12 എയര്‍ ഇന്ത്യ സര്‍വീസുകള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തും

നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ചതോടെ അവിടെ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തും. ഓഗസ്റ്റ് 10, ഓഗസ്റ്റ് 11 തീയതികളില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 12 സര്‍വീസുകളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നടത്തുക. അതിനിടെ ആഭ്യന്തര സര്‍വീസുകള്‍ കൊച്ചി നാവിക...

പാട്ടയം ഭൂമി മറിച്ചു വില്‍ക്കാന്‍ എയര്‍ ഇന്ത്യ ശ്രമം; തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പാട്ടത്തിന് നല്‍കിയ ഭൂമി വിറ്റ് കടം വീട്ടാനുളള എയര്‍ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍. എയര്‍ ഇന്ത്യ ഭൂമി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പാട്ടത്തിന് നല്‍കിയതും വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കിയതുമായ എല്ലാ ഭൂമിയുടെയും കണക്ക് ശേഖരിച്ച് ഭൂമി സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ റവന്യുമന്ത്രി...

അപകട സാധ്യതകണ്ട് മാറിത്താമസിക്കാന്‍ എല്ലാവരും തയ്യാറാകണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും അഭ്യര്‍ഥനയും മാനിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂരില്‍ നിര്‍ഭാഗ്യകരമായ സാഹചര്യമാണ് ഉണ്ടായത്. അപകട സാധ്യതകണ്ട് മാറാന്‍ അഭ്യര്‍ഥിച്ച ചില ആളുകള്‍ ഒന്നും സംഭവിക്കില്ല എന്ന ധാരണയില്‍ മാറാതിരിക്കുന്നു. എന്നാല്‍ അവരെല്ലാവരുടെയും ജീവന്‍ നഷ്ടപെട്ടുവെന്ന ആശങ്കയാണ് നിലവിലുള്ളത്. എന്തെങ്കിലും സംഭവിച്ചാല്‍ തടയാന്‍ കഴിയില്ല....

തുണയാവാന്‍ പൊലീസും; കെടുതികള്‍ നിരീക്ഷിക്കാനും സഹായത്തിനും പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു

കാലവര്‍ഷം മൂലം ഉണ്ടായ കെടുതികള്‍ നിരീക്ഷിക്കുന്നതിനും പോലീസ് സഹായം ഏകോപിപ്പിക്കുന്നതിനും തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 0471 2722500, 9497900999 എന്നീ നമ്പറുകള്‍ വഴി പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ അപകടത്തില്‍പ്പെട്ടയാള്‍...

Live Blog- കേരളം വീണ്ടും പ്രളയമുഖത്ത്; ഇന്ന് മാത്രം പൊലിഞ്ഞത് 33 ജീവനുകള്‍, സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി...

കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതിയില്‍ ഇന്നു മാത്രം സംസ്ഥാനത്ത് പൊലിഞ്ഞത് 33 ജീവനുകള്‍. നിലമ്പൂര്‍ കവളപ്പാറയില്‍ പത്ത് പേരും വയനാട് പുത്തുമലയില്‍ ഒമ്പത് പേരും മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കോഴിക്കോട് ഇന്ന് ഒമ്പത് ജീവനുകളാണ് പൊലിഞ്ഞത്. കവളപ്പാറയില്‍ 30ലധികം കുടുംബങ്ങള്‍ അധിവസിച്ച...

ഒരു ദിവസം മുഴുവന്‍ മണ്ണിനടിയല്‍; പുതുമലില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ഒരാളെ രക്ഷപ്പെടുത്തി

കനത്ത മഴയിലും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പുതുമലയില്‍ ഒരു ദിവസം മുഴുന്‍ മണ്ണിനടിയില്‍ കുടുങ്ങിയ ഓരാളെ രക്ഷപ്പെടുത്തി. ഇയാളെ മാനന്തപാടി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടോടെയാണ് മേപ്പാടി പുത്തുമലയില്‍ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് അപ്പാടെ ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത...

‘ഡാമുകളെല്ലാം തുറന്നുവിട്ടു, സംസ്ഥാനമെമ്പാടും വൈദ്യുതി മുടങ്ങും’; വ്യാജവാര്‍ത്തകള്‍ കൊണ്ട് പൊറുതിമുട്ടി കെ.എസ്.ഇ.ബി

കേരളം പ്രളയ സമാനമായ സംഭവത്തിലേക്ക് കടക്കുമ്പോള്‍ വ്യാജവാര്‍ത്തകള്‍ കൊണ്ടു കെ.എസ്.ഇ.ബി പൊറുതിമുട്ടി. മഴ ശക്തമായി തുടര്‍ന്നതിന്റെ ഭാഗമായി ഡാമുകള്‍ തുറന്നു വിട്ടെന്നും നാളെ സംസ്ഥാന വ്യാപകമായി വൈദ്യുത മുടങ്ങും എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. വകുപ്പ് മന്ത്രിയും അധികൃതരും വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചെങ്കിലും പ്രചരണം...

അറബിക്കടലിലെ മഴമേഘങ്ങള്‍ മലബാറിലേക്ക്: കനത്ത മഴയെന്ന് മുന്നറിയിപ്പ്

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നാളെയും കനത്ത മഴ. തമിഴ്‌നാട് വെതര്‍മെന്‍ എന്ന പേരില്‍ കലാവസ്ഥാ വിദഗ്ദ്ധന്‍ പ്രദീപ് ജോണ്‍ ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്താണ് മഴ പ്രവചിച്ചത്. മഴമേഘങ്ങളുടെ വലിയ കൂട്ടം അറബിക്കടലില്‍ രൂപപ്പെട്ടിട്ടുണ്ട്. കിഴക്കോട് നീങ്ങുന്ന ഈ മേഘങ്ങള്‍ പശ്ചിമഘട്ടമേഖലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ...

ശ്രീറാമിനെ ചികിത്സിച്ച ഡോക്ടര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് ഡോ.ബി.ഇക്ബാല്‍

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ഡോക്ടര്‍മാരെ വിമര്‍ശിച്ച് പ്രമുഖ പൊതുജനാരോഗ്യ പ്രവര്‍ത്തകനും മുന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറും എഴുത്തുകാരനുമായ ഡോ. ബി ഇക്ബാല്‍. ഡോ ശ്രീറാമിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതരും...