മാധ്യമങ്ങള്‍ മിതത്വം പാലിച്ചില്ലെങ്കില്‍ കൂടത്തായി ആവര്‍ത്തിക്കും; ഋഷിരാജ് സിംഗ്

മാധ്യമങ്ങള്‍ മിതത്വം പാലിച്ചില്ലെങ്കില്‍ കൂടത്തായി പോലുള്ള സയനൈഡ് കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ്. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടത്തായിയില്‍ ആറുപേരെ കൊലപ്പെടുത്തിയ കേസില്‍ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത് കുറയ്ക്കണം. ഇത് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് കാരണമാകുമെന്നും ഋഷിരാജ്...

എം.ജി സര്‍വകലാശാലയിൽ മാർക്ക് തട്ടിപ്പിന് നീക്കം; പുനർമൂല്യനിർണയത്തിനുള്ള  ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റ് അംഗത്തിന് നൽകാൻ വിസിയുടെ കത്ത്

മാ‌ർക്ക് ദാന വിവാദത്തിന് പിന്നാലെ എംജി സർവകലാശാലയിൽ മാർക്ക് തട്ടിപ്പിനും നീക്കം. എംകോം പരീക്ഷയുടെ പുനർമൂല്യനിർണയത്തിനുള്ള ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റ് അംഗത്തിന് നൽകാൻ നീക്കം. ഫോൾസ് നമ്പറുകൾ സഹിതം സിൻഡിക്കേറ്റ് അം​ഗത്തിന് നൽകാൻ വൈസ് ചാൻസലർ കത്ത് നൽകുകയായിരുന്നു. പരീക്ഷാചുമതലയുള്ള സിൻഡിക്കേറ്റംഗം  ഡോ.ആർ പ്രഗാഷാണ് ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ടത് . കഴിഞ്ഞ...

‘വറ്റി വരണ്ട തലയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരാനിരിക്കുന്നത്’; വി. എസിന് എതിരെ കെ. സുധാകരന്‍

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. വറ്റി വരണ്ട വി.എസിന്റെ തലയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വി.എസ്.ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായപ്പോള്‍ താന്‍ ഒരുപാട് പ്രതീക്ഷിച്ചു. വളരെ ചെറുപ്പക്കാരനായ അദ്ദേഹം ചെയര്‍മാനാവുമ്പോള്‍ നാട്ടില്‍ എന്തൊക്കെയോ സംഭവിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് സുധാകരന്‍...

കോന്നിയില്‍ ഓര്‍ത്തഡോക്‌സ് സഭാപ്രതിനിധികളുമായി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തി

സഭാതര്‍ക്കത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സിപിഎം. കോന്നിയില്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. കോന്നി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച. വ്യാഴാഴ്ച വൈകീട്ടോടെയാണ് കോടിയേരി കോന്നി മൈലപ്രയിലെ മാര്‍ കുരിയാക്കോസ് ആശ്രമത്തിലെത്തിയത്. ഇവിടുത്തെ ഓര്‍ത്തഡോക്‌സ്...

യു.പി.എസ്.സി പരീക്ഷയെ കുറിച്ച്‌ മിനിമം ധാരണ പോലുമില്ല; ജലീലിന് എതിരെ ജ്യോതി വിജയകുമാറും സതീശനും

രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതിനെതിരായ ആരോപണത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വി.ഡി സതീശനും ജ്യോതി വിജയകുമാറും. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഈ പരീക്ഷയെ കുറിച്ചു കൃത്യമായ ഒരു ധാരണ ഇല്ലെന്നു തന്നെയാണെന്ന് ജ്യോതി...

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ വീണ്ടും സഭ; ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഭീഷണി

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി സഭ. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതിന് പിന്നാലെയാണിത്. സഭാഅധികൃതര്‍ക്കെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിക്ക് സഭാനേതൃത്വം കത്തയച്ചിരിക്കുകയാണ്. എഫ്.സി.സി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫാണ് കത്ത് അയച്ചിരിക്കുന്നത്. അപ്പീല്‍ തള്ളിയ...

തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച നാദാപുരം സ്വദേശിക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്

കോഴിക്കോട്ട് ഭാര്യയെയും രണ്ട് കുഞ്ഞിനെയും തലാഖ് ചൊല്ലി ഉപേക്ഷിച്ച നാദാപുരം സ്വദേശി സമീറിനെതിരെ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. ഫാത്തിമ ജുവൈരിയയെന്ന 24- കാരിയും രണ്ട് മക്കളും അഞ്ച് ദിവസമായി സമീറിന്‍റെ വീടിന് മുന്നില്‍ സമരത്തിലാണ്. സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം ജുവൈരിയക്ക്...

ആംബുലൻസിന് വഴി നൽകാതിരുന്ന സ്വകാര്യ ബസിന് പതിനായിരം രൂപ പിഴ

തൃശൂർ പാലിയേക്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ നടപടി. മോട്ടോർ വാഹന വകുപ്പ് 10,000 രൂപ പിഴ ചുമത്തി. ബസ് ഡ്രൈവർക്കെതിരെ കേസെടുക്കാനും മോട്ടോർ വാഹന വകുപ്പ് ശിപാർശ ചെയ്തു. ബുധനാഴ്ച വൈകീട്ട് ആറു മണിക്കായിരുന്നു സംഭവം. കുയിലൻസ് എന്ന ബസ്, ആംബുലൻസിന് മാർഗതടസം...

കൂ​ട​ത്താ​യി കേ​സ്: ജോളിയടക്കമുള്ള പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൂ​ട​ത്താ​യി കൂ​ട്ട​മ​ര​ണ കേ​സി​ൽ പ്ര​തി​ക​ളു​ടെ പൊ​ലീ​സ്​ കസ്റ്റഡി  കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ മൂ​വ​രെ​യും വെ​ള്ളി​യാ​ഴ്ച താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഒന്നാം​പ്ര​തി പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ ജോ​ളി (47), ര​ണ്ടാം പ്ര​തി കാ​ക്ക​വ​യ​ൽ മ​ഞ്ചാ​ടി​യി​ൽ എം.​എ​സ്. മാ​ത്യു എ​ന്ന ഷാ​ജി (44), മൂ​ന്നാം പ്ര​തി താ​മ​ര​ശ്ശേ​രി പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ൽ മു​ള്ള​മ്പ​ല​ത്തി​ൽ വീ​ട്ടി​ൽ...

പൂജപ്പുര ജയിലില്‍ മിന്നല്‍ പരിശോധന; പി.എസ്‌.സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

പൂജപ്പുര ജയിലില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലേയും പിഎസ്‌സി പരീക്ഷാത്തട്ടിപ്പിലേയും പ്രതിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയായ നസീമില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. മിന്നല്‍ പരിശോധനയില്‍ കഞ്ചാവ് ഉള്‍പ്പെടെ കണ്ടെത്തിയതോടെ നസീം ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു. ആശുപത്രി...