Kalyan Jewellers Ad

പി. വി അൻവർ എം.എൽ.എയ്ക്ക് തിരിച്ചടിയായി മലപ്പുറത്തെ വിവാദ തടയണ പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവ്

പി. വി അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്‍റെ പേരിൽ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള വിവാദ തടയണ 15 ദിവസത്തിനകം പൊളിച്ചു നീക്കാൻ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. പി. വി അന്‍വറിന്‍റെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്‍റെ ഉടമസ്ഥയിലുള്ള സ്ഥലത്തെ തടയണയാണ് പൂർണമായും പൊളിച്ചു നീക്കാൻ കോടതി ഉത്തരവിട്ടത്....

തിരഞ്ഞെടുപ്പ് ഫണ്ടില്‍ രണ്ടര കോടി കെ. സുരേന്ദ്രന്‍ തട്ടിച്ചുവെന്ന ആരോപണവുമായി ലഘുലേഖ; അടൂര്‍ പ്രകാശുമായി ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്നും...

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. സുരേന്ദ്രന്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ട് വെട്ടിച്ചെന്ന ആരോപണവുമായി ലഘുലേഖ. പത്തനംതിട്ടയില്‍ നിന്ന് പുറത്തിറങ്ങിയ ലഘുലേഖയില്‍ പ്രമുഖ വ്യക്തികള്‍ നല്‍കിയത് രണ്ടുകോടി 85 ലക്ഷം രൂപയാണെന്നും ഈ തുകയില്‍ നിന്ന് 35 ലക്ഷം മാത്രമാണ് കൈമാറിയതെന്നും സുരേന്ദ്രന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടുള്ള...

‘ശരിപക്ഷ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ വലിയ മാനസിക സംഘര്‍ഷങ്ങളിലായിരുന്നു നവാസ്’ ;കാണാതായ സി.ഐയെ കുറിച്ച് സഹപ്രവര്‍ത്തകന്റെ കുറിപ്പ്

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് ബിജു പ്രതികരിച്ചിരിക്കുന്നത്. സ്വന്തം ശരിപക്ഷങ്ങളില്‍ ഉറച്ചു നിന്ന നവാസ് വലിയ മാനസിക സംഘര്‍ഷങ്ങളിലായിരുന്നുവെങ്കിലും അതിലൊന്നും തളരുന്ന പ്രകൃതക്കാരനല്ല നവാസെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച...

കാണാതായ എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസ് പണം പിന്‍വലിച്ചത് തേവര എ.ടി.എം വഴി

കാണാതായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ വിഎസ് നവാസിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇന്നലെ പുലര്‍ച്ചെ അദ്ദേഹം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് തേവര എടിഎമ്മിലെത്തി പണമെടുക്കന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 10,000 രൂപ ഇവിടെ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സി.ഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊച്ചി പൊലീസ്...

നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പകല്‍ സര്‍വീസിന് തടസ്സം

അറ്റകുറ്റപണികള്‍ക്കായി റണ്‍വേ അടച്ചിടുന്നതിനാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സര്‍വീസ് നടക്കില്ല. തീരുമാനം ഈ സമയത്തുള്ള കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന 38 സര്‍വീസുകളെ ബാധിക്കും. നിലവില്‍ 31 ആഭ്യന്തര സര്‍വീസുകളും 7 രാജ്യാന്തര സര്‍വീസുകളുമാണ് ഈ...

ഗുരുവിനെ തൊട്ടപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞവര്‍ ബിഷപ്പിനെ തൊട്ടപ്പോള്‍ നിലപാട് മാറ്റിയെന്ന് വെള്ളാപ്പള്ളി

ശ്രീനാരായണ ഗുരുവിന്റെ കഴുത്തില്‍ കയറിട്ട് നിന്ദിച്ചപ്പോള്‍ അതിനെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞവര്‍ ബിഷപ്പിനെതിരായ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ നിലപാട് മാറ്റിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗുരുവിനെ നിന്ദിച്ചപ്പോഴും സീതയേയും ഹനുമാനേയും മോശമായി അവതരിപ്പിച്ചപ്പോഴും രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും അത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്നാണ് പറഞ്ഞത്...

എറണാകുളം സി.ഐയെ കാണാതായതില്‍ ദുരൂഹത, ഭാര്യയ്ക്ക് സുഖമില്ലെന്ന സന്ദേശം ബന്ധുവിന് അയച്ചിട്ടുണ്ടെന്ന് പൊലീസ്

കെഎസ്ഇബി വിജിലന്‍സില്‍ ജോലിചെയ്യുന്ന പൊലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം. ബസില്‍ വെച്ച് നവാസിനെ കണ്ട പോലീസുകാരന്‍ ചേര്‍ത്തലയില്‍ നിന്ന് കായംകുളത്തേക്ക് വാഹനത്തില്‍ ഒപ്പം കൂട്ടുകയായിരുന്നു. കോടതിയാവശ്യത്തിന് പോകുന്നതായാണ് പോലീസുകാരനോട് നവാസ് പറഞ്ഞത്. ഇതിനുശേഷം നവാസിനെ കുറിച്ച് ഒരു വിവരവും...

ഗര്‍ഭനിരോധന ഉറയില്‍ സ്വര്‍ണക്കടത്ത്, രണ്ടു പേര്‍ പിടിയില്‍

ഗര്‍ഭനിരോധന ഉറയില്‍ ദ്രവരൂപത്തില്‍ സ്വര്‍ണം കടത്തിയ രണ്ട് പേര്‍ പിടിയില്‍. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്നാസ് (25) എന്നിവരാണ് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്. 1.2 കിലോഗ്രാം സ്വര്‍ണമാണ് ഇവര്‍ ഇങ്ങിനെ കടത്താന്‍ ശ്രമിച്ചത്. അബ്ദുള്‍...

കേരള തീരത്ത് ഇന്നും കടലാക്രമണം ശക്തമാകുമെന്ന് മുന്നറിയിപ്പ്

  കേരള തീരത്ത് ഇന്നും കടലാക്രമണം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തമാണ്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ 3.9 മീറ്റര്‍...

വിദ്യാര്‍ഥികളുടെ ഡ്രൈവിങ്ങ് നിലവാരം അളക്കാനും അധ്യാപകര്‍ വരുന്നൂ

സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് നിലവാരം പരിശോധിക്കാനും അദ്ധ്യാപകര്‍ വരുന്നു. ഇതിനായി എല്ലാ സ്‌കൂളുകളിലും ഓരോ അധ്യാപകനെ ചുമതലപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സുരക്ഷിതമായാണോ വിദ്യാര്‍ത്ഥികള്‍ വാഹനമോടിക്കുന്നതെന്നു പരിശോധിക്കാനാണ് ഇത്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന കുട്ടികള്‍ക്ക് ലൈസന്‍സ് ഉണ്ടോ, ഹെല്‍മെറ്റ് ധരിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് അധ്യാപകര്‍ പരിശോധിക്കുക. റോഡ്...
Chola Movie
Chola Movie