പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: 51-കാരന്‍ അറസ്റ്റില്‍

  തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 51- കാരന്‍ അറസ്റ്റില്‍. വാഴാനി സ്വദേശി കുര്യക്കോസാണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ള കുട്ടിയോട് അയല്‍വാസിയായ ഇയാള്‍ മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊകോസോ വകുപ്പ് ചുമത്തിയാണ് കേസ്....

കെ.എസ്. ആര്‍.ടി.സി ശമ്പള പ്രതിസന്ധി; തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

  കെ.എസ്. ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടന ടിഡിഎഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. സമരത്തിന് അടുത്തയാഴ്ച നോട്ടീസ് നല്‍കും. അതേസമയം തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. കഴിഞ്ഞ മൂന്ന് മാസമായി കെഎസ്ആര്‍ടിസിയില്‍ രണ്ട് തവണയായാണ് ശമ്പളം നല്‍കുന്നത്....

ശബരിമല പ്രക്ഷോഭ കാലത്തെ നവോത്ഥാന സമിതി മാതൃകയില്‍ ഭരണഘടനാ സംരക്ഷണ സമിതിയുമായി സി.പി.എം

  പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ഭരണഘടനാ സംരക്ഷണ സമിതി ഉണ്ടാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് സി.പി.എം സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തു. 29-ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടു വെയ്ക്കും എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിലാണ് ഈ ആശയം...

തൃശൂരില്‍ യുവാവ് രണ്ടു പേരെ തലയ്ക്കടിച്ച് കൊന്നു

തൃശൂര്‍ തളിക്കുളത്ത് യുവാവ് രണ്ടുപേരെ തലക്കടിച്ച് കൊന്നു. തളിക്കുളം സ്വദേശി ജമാല്‍ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് മരിച്ചത്. ജമാലിന്റെ മാനസിക വെല്ലുവിളിയുള്ള മകനാണ് ഇരുവരേയും കല്ലുകൊണ്ട് തലക്കടിച്ച് കൊന്നത്. ഇയാള്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ...

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: ആശങ്കയോടെ പരിസരവാസികള്‍; പത്തിലേറെ കുടുംബങ്ങള്‍ വീടൊഴിഞ്ഞു

മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ആശങ്കയോടെ പരിസരവാസികള്‍. ഫ്‌ളാറ്റ് പരിസരത്തുള്ള പത്തിലേറെ കുടുംബങ്ങള്‍ ഇതിനോടകം വീടൊഴിഞ്ഞു പോയി. വാടക വീടുകളിലേക്കാണ് പലരും മാറുന്നത്. ആല്‍ഫാ ഫ്‌ളാറ്റിനടുത്തുള്ളവരാണ് വീട് മാറുന്നവരില്‍ കൂടുതലും. ഒരായുസ്സ് കൊണ്ടുണ്ടാക്കിയ വീട് ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമോയെന്ന ഭയത്തോടെയാണ് ഇവരെല്ലാം കഴിയുന്നത്. ജനവാസം കുറഞ്ഞ...

പദ്ധതി മുൻസർക്കാരിന്റേത്: സംസ്ഥാനത്ത് തടങ്കല്‍പാളയങ്ങൾ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നെന്ന പ്രചാരണം വാസ്തവവിരുദ്ധമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിദേശികളെ പാര്‍പ്പിക്കാനായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ദി ഹിന്ദു ദിനപത്രത്തില്‍ 'state plans detention centre' എന്ന വാര്‍ത്തയില്‍ ആരോപിക്കുന്നതു പോലൊരു തീരുമാനം സംസ്ഥാന...

രാത്രിയില്‍ മക്കള്‍ക്കൊപ്പം ബൈക്കില്‍ പോയ യുവതിയെയും മക്കളെയും ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചു

ക്രിസ്മസ് രാത്രിയില്‍ മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിക്കും മക്കള്‍ക്കും നേരെ ആക്രമണം. മര്‍ദ്ദനമേറ്റ കുറ്റിച്ചല്‍ കല്ലറതോട്ടം ആര്‍.കെ.വില്ലയില്‍ രജിയുടെ ഭാര്യ സുനിത(38) മക്കളായ സൂരജ്(22) സൗരവ്(19)എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കിലെത്തിയ സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. അക്രമികളെ കണ്ടെത്താന്‍ ഇതുവരെ പിടികൂടിയിട്ടില്ല. പേയാടുള്ള കുടുംബ വീട്ടില്‍ പോയി സുനിതയുടെ...

ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം; ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് നടന്‍ ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. പ്രത്യേക അനുമതിയോടെ കഴിഞ്ഞദിവസം അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയില്‍നിന്നൊഴിവാക്കാന്‍ ദിലീപിന്റെ ഹര്‍ജി. ഈ മാസം 31ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും. തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളില്‍...

‘പൊതു ഇടം എന്റേതും’; രാത്രിയാത്രയ്‌ക്ക് ഒരുങ്ങി സ്ത്രീകള്‍; ശല്യപ്പെടുത്തുന്നവര്‍ കുടുങ്ങും

സ്ത്രീകളുടെ രാത്രി യാത്രയ്ക്ക് സുരക്ഷിതത്വമേകാന്‍ വനിത-ശിശുവികസന വകുപ്പിന്റെ പുതിയ പദ്ധതി. ഇതിനായി 'പൊതു ഇടം എന്റേതും' എന്ന മുദ്രാവാക്യത്തോടെ നിര്‍ഭയ ദിനമായ 29 മുതല്‍ സ്ത്രീകള്‍ രാത്രിയാത്ര നടത്തും. ആദ്യദിവസം മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നു വരെയാണു രാത്രിനടത്തം. ഒറ്റയ്ക്കോ...

ശ്രീധരൻപിള്ളക്ക് സ്വീകരണം നൽകിയതിന്റെ പേരിൽ ആലപ്പുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ ഭിന്നത, രാജി

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിച്ച മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളക്ക് സ്വീകരണം നൽകിയതിന്റെ പേരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ ഭിന്നത രൂക്ഷം. ശ്രീധരന്‍പിള്ളക്ക് സ്വീകരണം കൊടുത്തതിന്റെ പേരില്‍ ആലപ്പുഴ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ നിന്ന് ചിലര്‍ രാജിവെച്ചു.പൗരത്വ നിയമ ഭേദഗതിയെ...