ആർ.എസ്.പി, യു.ഡി.എഫില്‍ തുടരുന്നത് അണികൾക്കിടയിൽ ആശങ്ക; മുന്നണി മാറ്റ സൂചന നൽകി എൻ.കെ പ്രേമചന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആർ.എസ്.പി യു.ഡി.എഫ് വിടുമെന്ന സൂചന നൽകി പാർട്ടി അഖിലേന്ത്യ സെക്രട്ടേറിയറ്റ് അംഗവും, കൊല്ലം എംപിയുമായ എൻ.കെ പ്രേമചന്ദ്രൻ. യുഡിഎഫിൽ ആകെയുണ്ടായിരുന്ന കെട്ടുറപ്പിന്റേയും സംഘടനാ സംവിധാനത്തിന്റെയും ഭാഗമാണ് ഇപ്പോഴത്തെ തോൽവിയെന്ന് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. ആർഎസ്പി യുഡിഎഫിൽ തുടരുന്നത് അണികൾക്കിടയിൽ...

മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പകല്‍ പോലെ വ്യക്തം: വി. മുരളീധരൻ

  കര്‍ഷകരെ സഹായിക്കാനല്ല മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പകല്‍ പോലെ വ്യക്തമാണെന്ന് ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരൻ. വിവാദമായ മരംമുറി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി വയനാട്ടിലെ മുട്ടില്‍ മുരളീധരൻ സന്ദർശിച്ചിരുന്നു. ദേശീയ ജനാധിപത്യ സഖ്യം പ്രതിനിധി...

വേട്ടയാടൽ ഒരിക്കലും ശരിയല്ല; എം.വി.ആറിന്‍റെ മകന് തെറ്റ് വന്നാലും തിരുത്തിക്കാനും സഹിക്കാനും ബാദ്ധ്യതയുണ്ടെന്ന് കെ. സുധാകരൻ

റിപ്പോർട്ടർ ചാനലുമായി താൻ നടത്തിയ അഭിമുഖവുമായി ബദ്ധപ്പെട്ട് നികേഷ് കുമാറിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദ്ദേശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം...

കുഴൽപ്പണമോ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതോ ഒന്നുമല്ല ”രാജ്യദ്രോഹ”മായി മാറുന്നത്: വി.ടി ബൽറാം

  ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷാ സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സംഭവത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. എത്ര ബാലിശമായ കാരണങ്ങൾ വെച്ചാണ് "രാജ്യദ്രോഹം" പോലുള്ള ഗുരുതരമായ കേസുകൾ ചാർജ് ചെയ്യപ്പെടുന്നതെന്ന് ബൽറാം തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. കള്ളനോട്ടടിയോ കുഴൽപ്പണമോ...

ആർ.എസ്.എസിൻെറ നിഴലിനെയാണ് പ്രതിപക്ഷം ആക്രമിക്കുന്നത്, വാസ്തവത്തെയല്ല: “റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ” എന്ന പുസ്തകത്തിലെ നിരീക്ഷണം പങ്കുവെച്ച് സക്കറിയ

  ബദ്രി നാരായണന്റെ "റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ" എന്ന പുസ്തകത്തിൽ ആർ.എസ്.എസ്സിനെയും ഇന്ത്യൻ രാഷ്ട്രീയത്തെയും പറ്റി നടത്തിയിട്ടുള്ള നിരീക്ഷണം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എഴുത്തുകാരൻ സക്കറിയ. ആർ.എസ്സ്.എസ്സിന്റെ പ്രതിച്ഛായയോടാണ് മറിച്ച് വാസ്തവത്തോട് അല്ല പ്രതിപക്ഷം യുദ്ധം ചെയ്യുന്നതെന്നും ഇതാണ് പ്രതിപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രശ്നമെന്നും മൊഴിമാറ്റത്തിൽ പറയുന്നു. ഇംഗ്ലീഷിൽ നിന്ന്...

അച്ചടക്കമുള്ള ഒരു പാർട്ടിയായി കോൺഗ്രസിനെ നിങ്ങൾക്ക് കാണാം; ​ഗ്രൂപ്പുകൾ അവസാനിപ്പിക്കുക ലക്ഷ്യമെന്നും കെ. സുധാകരൻ

അച്ചടക്കമുള്ള ഒരു പാർട്ടിയുമായി കോൺഗ്രസിനെ നിങ്ങൾക്ക് കാണാനാവുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. എതിർപ്പിന്റെ ഒരു ചലനവും കോൺഗ്രസിനകത്തില്ലെന്നും സംഘടനാ ദൗർബല്യങ്ങലെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുന:സംഘടനയിലൂടെ താഴെത്തട്ട് മുതൽ മേലെത്തട്ട് വരെ പുതിയ നേതൃത്വം കൊണ്ടുവരുമെന്നും പാർട്ടി വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ...

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം; ഗവർണർക്ക് പരാതി

  ഉന്നത വിദ്യാഭ്യാസ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ തന്നെ തെറ്റ് തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വീണ്ടും ഗവർണറുടെ മുമ്പാകെ  സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. മെയ്  20ന്...

റഹീം, ‘പമ്പ് കൊളുത്തികൾ’ ആകരുത് ഡി.വൈ.എഫ്.ഐ എന്ന് സഹപ്രവർത്തകരോട് പറയണം: രാഹുൽ മാങ്കൂട്ടത്തില്‍

  ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്പിന് മുന്നിൽ ഡി.വൈ.എഫ്.ഐ കോലം കത്തിച്ച് സമരം നടത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം സഹപ്രവർത്തകരെ...

മടിയിൽ കനമില്ല, ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാൻ വന്നപ്പോൾ റോജി അഗസ്റ്റിനെ കണ്ടിരുന്നു; ഇടക്കാല റിപ്പോര്‍ട്ട് തേടുമെന്ന് എ. കെ...

മരംമുറി വിവാദത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് തേടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം വേണമെങ്കില്‍ മറ്റ് വകുപ്പുകളുടെ അന്വേഷണം ഉണ്ടാകും. വനം ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് പാടില്ല. കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും വനംമന്ത്രി വ്യക്തമാക്കി. കൈക്കൂലി ആരോപണത്തില്‍ താൻ പ്രതികരിക്കാനില്ല. അത് അന്വേഷണത്തെ സ്വാധീനിക്കും. റോജി പരാതി...

കേരളത്തിൽ ഓരോ പഞ്ചായത്തിലും വിനോദ സഞ്ചാര കേന്ദ്രം: നിയമസഭയില്‍ മുഹമ്മദ് റിയാസ്

  കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും തുടങ്ങുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആഭ്യന്തര വിനോദ സഞ്ചാരത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സംസ്ഥാനത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ പ്രചാരണം നടത്തും. 2025 ഓടെ 20 ലക്ഷം വിനോദ സഞ്ചാരികളെ കേരളത്തിൽ...