Sanjeevanam Ad

‘പാവം എന്റെ വടക്കന്‍; രണ്ടാഴ്ച മുമ്പ് വരെ എന്നോട് അപ്പോയിന്റ്മെന്റ് ചോദിച്ചിരുന്നു ഞാന്‍ കൊടുത്തില്ല’

രണ്ടാഴ്ച്ച കൊണ്ട് ടോം വടക്കന് എന്തു മനപരിവര്‍ത്തനമാണ് ഉണ്ടായതെന്ന് തനിക്ക് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എ ഐസിസി വക്തവായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് കെപിസിസി അധ്യക്ഷന്‍ ഇക്കാര്യം പറഞ്ഞത്. തൃശൂരില്‍ മത്സരിക്കാന്‍ തന്നോട് അദ്ദേഹം സീറ്റ് ചോദിച്ചിരുന്നു. ബൈബിളില്‍...

‘അവസാനം പോകുന്നയാള്‍ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ ഫ്യൂസും ഊരിക്കൊണ്ടു പോകുകയും ചെയ്യുന്ന കാഴ്ചയാണ് കമ്മ്യൂണിസം നിലനിന്നിരുന്ന...

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ടോം വടക്കന്‍ ബി.ജെ.പിലേക്കു പോയതിനെ പരിഹസിച്ച മന്ത്രി എംഎം മണിയെ ട്രോളി വി.ടി. ബല്‍റാം എംഎല്‍എ. നേരത്തെ, പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം, കാരണം നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് എന്നാണ് കോണ്‍ഗ്രസിന്റെ കൊഴിഞ്ഞുപോക്കിനെ പരിഹസിച്ച് എം.എംമണി...

‘കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചു’; സ്വയം പുറത്തു പോകണം അല്ലെങ്കില്‍ പുറത്താക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനു...

കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും നോട്ടീസ്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് സിനഡ് തീരുമാനത്തിന്റെ ലംഘനമാണ്. സ്വയം പുറത്തു പോകണം അല്ലെങ്കില്‍ പുറത്താക്കുമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. ദാരിദ്ര വ്രതം സിസ്റ്റര്‍ ലംഘിച്ചു. കാറു വാങ്ങിയതും ശമ്പളം മഠത്തില്‍ നല്‍കാത്തതും വ്രതത്തിന്റെ...

കെ.എസ്.ആര്‍.ടി.സിയുടെ 5000 ബസുകളിലെ സര്‍ക്കാര്‍ പരസ്യം ഇന്ന് നീക്കം ചെയ്യണം; ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ അടിയന്തര ഉത്തരവിട്ട് ടിക്കാറാം...

കെ.എസ്.ആര്‍.ടി.സി ബസുകളിലടക്കം പതിച്ചിരിക്കുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി. ബസുകളിലും വെബ്സൈറ്റുകളിലിലുമുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം...

കോട്ടയം വേണ്ട ഇടുക്കി മതി, സ്വതന്ത്രനായി മത്സരിക്കാം; മാണിയെ വെട്ടാന്‍ പി. ജെ ജോസഫിന്റെ പൂഴിക്കടകന്‍

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. ഇടുക്കിയില്‍, തന്നെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എമ്മിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജെ ജോസഫ് രംഗത്ത്. താന്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണ്. മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥി താന്‍...

എസ്.ഡി.പി.ഐയുമായുള്ള രഹസ്യചര്‍ച്ച വാര്‍ത്ത തള്ളി ഇ. ടി; ‘നസ്റുദ്ദീന്‍ എളമരത്തെയും സുഹൃത്തുക്കളെയും ഹോട്ടലില്‍ കണ്ടത് യാദൃച്ഛികമായി’

മുസ്ലിം ലീഗ് നേതൃത്വം എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കുഞ്ഞാലിക്കുട്ടി എം.പിയേയും കാത്ത് കൊണ്ടോട്ടി കെ.ടി.ഡി.സി ഹോട്ടലില്‍ ഇരിക്കവെ യാദൃച്ഛികമായി അതുവഴി വന്ന എസ്.ഡി.പി.ഐ നേതാക്കളായ നസ്റുദ്ദീന്‍ എളമരവും സുഹൃത്തുക്കളും തന്റെയടുത്ത് വരികയും അല്‍പ്പനേരം സംസാരിക്കുകയുമാണുണ്ടായത്. നസ്റുദ്ദീന്‍ സുഹൃത്തും...

‘അവസാനം പോകുന്നവര്‍ പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം; നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്’;...

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ടോം വടക്കന്‍ ബി.ജെ.പിലേക്കു പോയതിനെ പരിഹസിച്ച് മന്ത്രി എം.എം മണി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം കാരണം നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് എന്നാണ് എം.എംമണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. https://www.facebook.com/mmmani.mundackal/posts/2113388262114512?__xts__=68.ARAxe-8pftx6LJkarsijzg2JWaqT96qRw2KaMshOnMOV3Eum7UyMHOLqVai1pjIkvlLEXelIhZGl8PqtRuhOSsjmTWPrc1NhBYBWdy994a7Zs_AWu-ykEz4bSM9fGH1XTd44TKJbX6itasX-Cw_DuhdJbH6RhhTnc1CKr4cO0weOcphr2UT4r6APRD0UUhDnA_AKKwqNz36eToh7znKChit6M4zXjwYEOxhUnDwf-iaTQSc6P7kZZpHoVaMf4sOQDKceLFKOK6Wayd39f8zPwt6xB81bfdpBgMfDsPmfZshd2xlMuy4XtvLxd2FzHAZZi_mXVU7n4utP5dNRLv-WjA&__tn__=-R വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം...

കോണ്‍ഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയെന്ന് മുഖ്യമന്ത്രി; ‘ടോം വടക്കന്‍ ബി.ജെ.പിയില്‍ പോയതില്‍ അത്ഭുതപ്പെടേണ്ട’

ടോം വടക്കന്‍ ബി.ജെ.പിയിലേക്കു പോയതില്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്മെന്റ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇനിയും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി യുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുകയാണ്. ഒരുപാട് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത്....

എസ്.ഡി.പി.ഐ – പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ലീഗ് സ്ഥാനാര്‍ത്ഥികളുടെ രഹസ്യ കൂടിക്കാഴ്ച, കുഞ്ഞാലിക്കുട്ടിയും ഇ. ടിയും നടത്തിയ കൂടിക്കാഴ്ചയുടെ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്‌ലിം ലീഗ് - എസ്.ഡി.പി.ഐ നേതാക്കള്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ച വിവാദത്തില്‍. എസ്.ഡി.പി.ഐ - പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമാണ് കൂടിക്കാഴ്ച നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസ്റുദ്ദീന്‍ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍...

അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷം രോഗി മരിച്ചതിനു പിന്നില്‍ അപൂര്‍വ്വമായി തലച്ചോറിലുണ്ടാകുന്ന ഗുരുതരമായ രക്തസ്രാവമാണ് കാരണമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആസ്റ്റര്‍ മെഡ്‌സിറ്റി അധികൃതര്‍ പത്രക്കുറിപ്പില്‍ വിശദീകരിച്ചു. 51 കാരനായ രോഗി 2018 മുതല്‍ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കരളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു....
Sanjeevanam Ad