Kalyan Jewellers Ad

ബിഗ് ബോസ് വീണ്ടും; മോഹന്‍ലാല്‍ തന്നെ അവതാരകന്‍

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തെ സീസണ്‍ ആരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ തന്നെയാവും ഇത്തവണയും അവതാരകനായി എത്തുക എന്ന സൂചനകളാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അടുത്ത സീസണ്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്കും നല്‍കിയിട്ടുണ്ട്. ടിവി അവതാരകനായ സാബുമോന്‍ ബിഗ് ബോസ് ടൈറ്റില്‍ നേടിയപ്പോള്‍...

അറപ്പുളവാക്കുന്ന ലൈംഗിക പീഡനദൃശ്യങ്ങള്‍ സീരിയലില്‍; ഉള്ളടക്കത്തെ ന്യായീകരിച്ച ചാനലിന് രണ്ടര ലക്ഷം രൂപ പിഴ

അറപ്പുളവാക്കുന്ന ലൈംഗിക പീഡനത്തിന്റെ അടക്കം അതീവ വയലന്‍സ് രംഗങ്ങള്‍ അടങ്ങിയ സീരിയല്‍ ഭാഗം സംപ്രേഷണം ചെയ്തതിന് ചാനലിന് പിഴശിക്ഷ. സണ്‍ ടിവിയ്ക്കാണ് ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് അതോറിട്ടി രണ്ടര ലക്ഷം രൂപ പിഴ വിധിച്ചത്. സണ്‍ ടിവിയുടെ പ്രൈംടൈം പരമ്പരയായ കല്യാണ വീടിലാണ് ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെട്ടത്....

ഒരു ഫോണ്‍ വാങ്ങണമെന്ന ചെറിയ സ്വപ്‌നവുമായെത്തി, കോടിപതിയായി മടക്കം; അമ്പരപ്പിച്ച് ബബിത

ബബിത ടേഡ് എന്ന യുവതി 'കോന്‍ ബനേഗാ കോര്‍പതി' എന്ന ഗെയിംഷോയിലൂടെ കോടിപതിയായപ്പോള്‍ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. നടന്‍ അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന പരിപാടിയുടെ പതിനൊന്നാം സീസണിലാണ് ബബിത അത്ഭുത പ്രകടനം കാഴ്ചവെച്ചത്. ആന്ധ്രാ പ്രദേശിലെ അമരാവതിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരിയാണ് ബബിത. 1500 രൂപയാണ് ശമ്പളം. മത്സരത്തില്‍...

കുഞ്ഞിനെ കയ്യിലെടുത്ത് ഞാന്‍ നാടകം കളിക്കുകയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്; ആദിത്യന്‍ പറയുന്നു

സത്യത്തില്‍ അമ്പിളി ദേവിയെ വിവാഹം കഴിക്കാന്‍ കാരണം അവരുടെ മകന്‍ അപ്പുവാണെന്ന് ആദിത്യന്‍. എന്നാല്‍ പലരും കുഞ്ഞിനെ കയ്യിലെടുത്ത് താന്‍ നാടകം കളിക്കുകയാണെന്ന് പറഞ്ഞു പരത്തിയെന്നും നടന്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. സത്യത്തില്‍ അമ്പിളിയെ വിവാഹം കഴിക്കാന്‍ കാരണം അപ്പുവാണ് ( അമ്പിളിയുടെ മകന്‍). കുഞ്ഞുനാള്‍ മുതല്‍ ഞാന്‍...

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ മടിയായിരുന്നു! ധൈര്യം നല്‍കിയത് സ്വാസികയാണെന്ന് ഷാനവാസ്

സീത എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സ്വാസികയുടേയും ഷാനവാസിന്റേയും ജീവിതം മാറിമറിഞ്ഞത്. ജോഷിയുടെ ഏറ്റവും പുതിയ സിനിമയായ പൊറിഞ്ചു മറിയം ജോസിലും സ്വാസിക അഭിനയിച്ചു. സീതയ്ക്ക് മാത്രമല്ല ഇന്ദ്രനായി വേഷമിട്ട ഷാനവാസിനെത്തേടിയും സിനിമയിലെ അവസരങ്ങള്‍ എത്തുന്നുണ്ട്. വില്ലനായി അരങ്ങേറുന്നതിനെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. സീതയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും സ്വാസികയുടെ...

അന്റണിയുടെ അപരനെ മറന്നോ?; ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുകയാണ്, രാജീവ്

മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അപരനായി മിമിക്രി വേദിയില്‍ മിന്നിത്തിളങ്ങിയ കലാകാരനാണ് രാജീവ് കളമശേരി. മലയാളികള്‍ അത്ര വേഗം ഈ കലാകാരനെ മറക്കില്ലെങ്കിലും രാജീവിന്റെ ഓര്‍മ്മകള്‍ അല്‍പ്പം മങ്ങി തുടങ്ങിയിരിക്കുകയാണ്. ഹൃദയസ്തംഭനത്തിനു പിന്നാലെയാണ് രാജീവിന് ഓര്‍മ്മ നഷ്ടപ്പെടലും ഉണ്ടായത്. രാജീവ് കളമശേരിയെ എ.കെ ആന്റണി ഇന്നലെ ഫോണില്‍ വിളിച്ചു....

ഉണ്ണി വാവാവോ, പൊന്നുണ്ണി വാവാവോ; പാറുക്കുട്ടിയുടെ പാട്ട് ഏറ്റെടുത്ത് ആരാധകര്‍

ഉപ്പും മുളകും ടെലിവിഷന്‍ പരമ്പരയില്‍ ഏറെ ആരാധകരുള്ള കുഞ്ഞുതാരമാണ് പാറുക്കുട്ടി എന്ന ബേബി അമയ. തന്റെ തന്നെ സ്‌ക്രിപ്റ്റിലാണ് പാറുക്കുട്ടിയുടെ അഭിനയം. ഇപ്പോഴിതാ 'ഉണ്ണീ വാവാവോ... പൊന്നുണ്ണി വാവാവോ...' എന്ന പാട്ടുപാടി തകര്‍ക്കുകയാണ് പാറുക്കുട്ടി. എപ്പിസോഡിനിടയിലെ പാറുക്കുട്ടിയുടെ പാട്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. സാധാരണ സീരിയലുകളോട് വിരോധം...

ഉപ്പും മുളകും താരം കേശുവിന് ചിത്രീകരണത്തിനിടെ പരിക്ക്; ആശ്വാസവാക്കുകളുമായി ആരാധകര്‍

ടെലിവിഷന്‍ പരമ്പരയായ് ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമാണ് അല്‍സാബിത്ത്.  ഉപ്പും മുളകും കുടുംബത്തിലെ കുസൃതിക്കാരനായ കേശുവിന് സെറ്റില്‍ വീണ് പരിക്ക് പറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്, ഇപ്പോള്‍. ഷൂട്ടിംഗിനിടെ സെറ്റില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് കേശു എന്ന പേരില്‍ അറിയപ്പെടുന്ന അല്‍സാബിത്തിന് പരിക്കേറ്റത്. കൈമുട്ടിനാണ് പരിക്കേറ്റത്....

പ്രളയ സാന്ത്വനം; ‘ഉപ്പും മുളകും’ പരിപാടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പ്രളയ ദുരിതത്തെ കേരള ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. ജാതിമത ഭേദമന്യേ കേരളക്കര പരസ്പര സഹായ പ്രവര്‍ത്തനങ്ങളുമായി സജീവമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. സിനിമാ ടിവി താരങ്ങളും ജനങ്ങള്‍ക്കൊപ്പം നിന്ന് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴിതാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന രീതിയില്‍ ഒരു എപ്പിസോഡ് നീക്കിവെച്ച ഫ്‌ളവേഴ്‌സ് ചാനലിലെ 'ഉപ്പും...

തള്ളിയിട്ടൊന്നും കാര്യമില്ല, ഇത് ബെഡ്‌റൂമില്‍ ക്യാമറ വെയ്ക്കുന്നത് പോലെയുള്ള ഏര്‍പ്പാട്; കമല്‍ഹാസന്റെ ബിഗ് ബോസിനെതിരെ വിമര്‍ശനവുമായി തമിഴ് നടന്‍

വലിയ വിവാദങ്ങളിലൂടെയാണ് കമല്‍ഹാസന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മുന്നോട്ട് പോകുന്നത്. തമിഴ് സംസ്‌കാരത്തിന് ചേര്‍ന്ന ടെലിവിഷന്‍ പരിപാടിയല്ല ബിഗ് ബോസ് എന്ന വിമര്‍ശനത്തിന് പിന്നാലെ സ്ത്രീവിരുദ്ധമായ കമന്റുകള്‍ കൊണ്ട് ഇത് വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത തമിഴ്...