തൃഷയ്ക്ക് ശേഷം നെഗറ്റീവ് റോളുമായി തമിഴില്‍നിന്ന് മറ്റൊരു നായിക, നായകന്‍ ശിവകാര്‍ത്തികേയന്‍

ധനുഷിന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം കൊടിയില്‍ നെഗറ്റീവ് റോളിലുള്ള കഥാപാത്രമായി തൃഷ എത്തി പ്രേക്ഷക കൈയടി നേടിയിരുന്നു. ഇപ്പോള്‍ തമിഴില്‍നിന്ന് മറ്റൊരു നായിക കൂടി നെഗറ്റീവ് റോളില്‍ എത്തുകയാണ്. മുന്‍കാല നായിക സിമ്രനാണ് ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിറ്റ് ചിത്രം രജനീമുരുകന്‍...

ട്രാന്‍സ്‌ജെണ്ടേഴ്‌സിനെ നെഞ്ചോട് ചേര്‍ത്ത് വിജയ് സേതുപതി പറയുന്നു, ഇവരില്‍നിന്ന് പഠിക്കാന്‍ ഏറെ

തമിഴകത്തിന്റെ പ്രിയതാരം വിജയ് സേതുപതി ട്രാന്‍സ്‌ജെണ്ടേഴ്‌സിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്രാന്‍സ്‌ജെണ്ടേഴ്‌സിനെ ചേര്‍ത്തുപിടിച്ച് അവര്‍ ഗൈവത്തിന്റെ പ്രതിരൂപമാണെന്നാണ് വിജയ് ഉറക്കെ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെണ്ടേഴ്‌സ് നടത്തിയ പരിപാടിയില്‍ വിജയ് സേതുപതി പങ്കെടുത്തത്. ഇവരില്‍നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മനുഷ്യനെ മതമോ...

നിര്‍മ്മാതാക്കളുടെ സംഘടനാ യോഗത്തില്‍ കയ്യാങ്കളി; നടന്‍ വിശാലിന് മര്‍ദ്ദനമേറ്റതായി വിവരം

തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ യോഗത്തില്‍ ഉയര്‍ന്ന അഴിമതി ആരോപണത്തെ ചൊല്ലി കയ്യാങ്കളി. തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ തെളിവ് ചോദിച്ച സംഘടനാ നേതാവ് കൂടിയായ വിശാലിനെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ മര്‍ദ്ദിച്ചതായി പറയുന്നുണ്ട്. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഏഴു കോടി രൂപ ഫണ്ടുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ രണ്ടു കോടി രൂപ...

എന്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു: വിശദീകരണവുമായി നടന്‍ വിശാല്‍

തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് സ്വന്ത ഇഷ്ടപ്രകാരമാണെന്നും മറ്റൊരാളുടെ നിര്‍ബന്ധത്തിലല്ലെന്നുമുള്ള വിശദീകരണവുമായി നടന്‍ വിശാല്‍. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് പിന്നാലെ തമിഴ് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ വിശാലിനെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിശാലിന്റെ വിശദീകരണം....

ഒഫീഷ്യല്‍ പൈറസി പാര്‍ട്ണര്‍ തമിള്‍ റോക്കേഴ്‌സ്, ചിരി പടര്‍ത്തി സിനിമാ പോസ്റ്റര്‍

സി.എസ്. അമുദന്റെ തമിഴ്പടം എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. നടന്‍ സിദ്ധാര്‍ത്ഥാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ശിവയും ഈശ്വര്യ മേനോനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. https://twitter.com/Actor_Siddharth/status/939337383643791360 2010ലായിരുന്നു തമിഴ് സിനിമാ ലോകത്തെ കളിയാക്കി കൊണ്ടുള്ള പാരഡി ചിത്രം പുറത്തിറങ്ങിയത്. ഇതിന്റെ രണ്ടാം ഭാഗമാണ് തമിഴ്പടം 2.0. ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്...

മകന്റെ കായിക മത്സരം കാണാന്‍ തലക്കനമില്ലാതെ തല

തല അജിത്ത് ലാളിത്യത്തിന്റെ മറുപേരാണ് എന്നുള്ളതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ചിത്രങ്ങള്‍. തനിക്ക് തലക്കനമില്ലെന്ന് തല വീണ്ടും വീണ്ടും തെളിയിക്കുകയാണ്. തന്റെ മകന്റെ സ്‌കൂള്‍ കായിക പരിപാടികള്‍ക്ക് അജിത് എത്തിയതും ഒരു സാധാരണക്കാരനെ പോലെയാണ്. ആരാധക ലക്ഷങ്ങള്‍ സ്നേഹിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സ്‌കൂളില്‍ ഒരു സാധാരണക്കാരനെപ്പോലെയായിരുന്നു നിന്നത്....

വിശാലിനെ പരിഹസിച്ച് തമിഴ് സിനിമാ ലോകത്തെ ശത്രുക്കള്‍

ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് താരത്തെ പരിഹസിച്ച് തമിഴ് സിനിമാ ലോകത്തെ ശത്രുക്കള്‍. വിശാലിന്റെ ബദ്ധവൈരികളിലൊരാളായ രാധികാ ശരത്കുമാറാണ് വിശാലിനെ കളിയാക്കി ആദ്യം രംഗത്ത് വന്നത്. അതിന് പിന്നാലെ സംവിധായകന്‍ ചേരനും വിശാലിനെ വിമര്‍ശിച്ച് രംഗത്ത് എത്തി. വിശാലിന്റെ ലക്ഷ്യം പ്രശസ്തിയാണെന്നും...

പൊക്കിള്‍ വിവാദത്തില്‍ അമലാ പോളിനെ കളിയാക്കി എഡിറ്റര്‍ ലെനിന്‍

പൊക്കിള്‍ വിവാദത്തില്‍ നടി അമലാ പോളിനെയും ടൈംസ് ഓഫ് ഇന്ത്യ പത്രത്തെയും കളിയാക്കി തമിഴ് സിനിമാ എഡിറ്റര്‍ ബി. ലെനിന്‍. സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതുചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ലെനിന്‍ അമലയ്ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും സംസാരിച്ചത്. തിരുട്ടുപയലെ 2 ന്റെ പോസ്റ്റര്‍ നേരത്തെ വിവാദത്തിലായിരുന്നു. പോസ്റ്ററില്‍ അമലാ പോളിന്‍റെ പൊക്കിള്‍ കാണാമെന്നതായിരുന്നു...

ഫഹദ് ഫാസിലിനെ അന്താരാഷ്ട്ര നടനെന്ന് വിശേഷിപ്പിച്ച് ഈ തമിഴ് താരം

ഫഹദ് ഫാസിലും ശിവകാര്‍ത്തികേയനും ചേര്‍ന്ന് അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍. മലയാളത്തിലെ തകര്‍പ്പന്‍ റോളുകള്‍ക്ക് ശേഷമാണ് ഫഹദിന് തമിഴില്‍നിന്ന് ശിവകാര്‍ത്തികേയനൊപ്പം നല്ലൊരു വേഷമെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വേലൈക്കാരന്റെ ഓഡിയോ ലോഞ്ച്. എന്നാല്‍, ഈ ചടങ്ങില്‍ ഫഹദ് ഫാസിലും നയന്‍താരയും പങ്കെടുത്തില്ല. നയന്‍താര പൊതുവില്‍ ഫിലിം പ്രമോഷന്‍ പരിപാടികള്‍ക്ക്...

‘നീന’യൊക്കെ മാറി നില്‍ക്കും; ബോള്‍ഡ്‌നെസ് സ്ത്രീ കഥാപാത്രം എന്തെന്ന് ഇനി ‘അരുവി’ കാണിക്കും

അഥിതി ബാലന്‍, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ ശേഖര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന അരുവി ഈ മാസം 15ന് തിയെറ്ററുകളിലെത്തും. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയൊരുക്കിയിട്ടുള്ളതെന്ന് ഇന്ന് പുറത്തിറങ്ങിയ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. എസ്ആര്‍ പ്രകാശ്ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ്...