Kalyan Jewellers Ad

റാമിനേയും ജാനുവിനെയും നെഞ്ചേറ്റിയിട്ട് ഒരു വര്‍ഷം; നഷ്ടപ്രണയത്തിന്റെ ’96’, ആഘോഷിച്ച് ആരാധകര്‍

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞെത്തിയ '96' തീയേറ്ററുകളിലെത്തിയിട്ട് ഒരു വര്‍ഷം. വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ 'കാതലെ' എന്ന ഗാനവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ആഘോഷത്തിലാണ് ആരാധകര്‍. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു...

ഇന്ത്യന്‍ 2വില്‍ അഭിനയിക്കാനാവില്ല; നടി ചിത്രം ഉപേക്ഷിച്ചു!

ഉലകനായകന്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ഉപേക്ഷിച്ച് നടി ഐശ്വര്യ രാജേഷ്. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യാനിരുന്ന താരം ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഐശ്വര്യയുടെ മറ്റ് സിനിമകളുടെ ഡേറ്റുകളും ഇന്ത്യന്‍ 2വിന്റെ ഡേറ്റും ഒരുമിച്ച് വരുന്നതിനാലാണ് താരം ചിത്രത്തില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. 1996-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ...

‘അജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം’. ‘നേർകൊണ്ട പറവൈ’ പ്രിവ്യൂ ഷോക്ക് മികച്ച പ്രതികരണം

'പിങ്ക്' എന്ന ബോളിവുഡ് സിനിമയുടെ തമിഴ് റീമേക്ക് ആണ് 'നേർകൊണ്ട പറവൈ'. ഓഗസ്റ്റ് 8 നു ഇന്ത്യയിൽ ഉടനീളമുള്ള തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ വച്ച് സിനിമയുടെ പ്രിവ്യൂ ഷോ നടന്നിരുന്നു. വളരെ മികച്ച പ്രതികരണമാണ് ഷോയിൽ സിനിമക്ക് ലഭിച്ചത്. അജിത്തിന്റെ കരിയറിലെ ഏറ്റവും...

തമിഴിൽ വീണ്ടും ഒരു സ്പോർട്സ് സിനിമ; സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവ് സുശീന്ദ്രൻ;...

ആദ്യ ചിത്രം 'വെണ്ണിലാ കബഡിക്കൂട്ടത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുശീന്ദ്രൻ. കബഡി ആയിരുന്നു സിനിമയുടെ പ്രധാന കഥാതന്തു. 'ക്രിക്കറ്റ് പശ്ചാത്തലമാക്കിയ 'ജീവ' എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും ഒരു സ്‌പോർട്സ് സിനിമയുമായി സുശീന്ദ്രൻ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ചാമ്പ്യൻ' എന്നാണ് പുതിയ സിനിമയുടെ പേര്. ഫുട്ബോൾ പശ്ചാത്തലത്തിലാണ് 'ചാമ്പ്യൻ' ഒരുക്കുന്നത്....

‘ സാഹോ’ ക്ക് വേണ്ടി റിലീസ് നീട്ടിയ സിനിമകളോട് നന്ദി പറഞ്ഞു പ്രഭാസ്; മാറ്റി വച്ചത് ‘കാപ്പാൻ’ അടക്കമുള്ള...

ഇന്ത്യ കണ്ട ഏറ്റവും വലിയ ബിഗ് ബഡ്‌ജറ്റ്‌ സിനിമ ' സാഹോ' തീയറ്ററുകളിൽ എത്തുകയാണ്. ഓഗസ്റ്റ് 30 നാണു 'സാഹോ' റിലീസ് ആവുന്നത്. ഈ ദിവസങ്ങളിലെ മറ്റു റിലീസുകൾ മാറ്റി വച്ച സിനിമാ പ്രവർത്തകർക്ക് നന്ദി പറയുകയാണ് പ്രഭാസും ടീം സാഹോയും. മത്സരം ഒഴിവയ്ക്കാനും തീയറ്ററുകളിൽ ഷോ...

ദേശിയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ നടൻ അജിത്തിന് ആദ്യ റൌണ്ട് ജയം; രണ്ടാംഘട്ട മത്സരങ്ങൾ ആരംഭിച്ചു

മെക്കാനിക്സ്, റേസ്, കാറുകൾ തുടങ്ങി നിരവധി ഇഷ്ട വിനോദങ്ങളുണ്ട് നടൻ അജിത്തിന്. ഗൺ ഷൂട്ടിനോടുള്ള അജിത്തിന്റെ ഇഷ്ടം വളരെ പ്രശസ്തമാണ്. കോയമ്പത്തൂരിൽ നടക്കുന്ന ദേശിയ ഷൂട്ടിംഗ് മത്സരത്തിൽ അജിത്ത് പങ്കെടുക്കുന്ന വാർത്ത അത് കൊണ്ട് തന്നെ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. മത്സരത്തിന്റെ ആദ്യഘട്ടം അജിത് വിജയകരമായി പൂർത്തിയാക്കി...

ജാന്‍വി കപൂർ തമിഴിലേക്ക്; ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അജിത്തിന്‍റെ നായിക

ശ്രീദേവിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മകൾ ജാന്‍വി കപൂർ തമിഴിലും ഹിന്ദിയിലും തിരക്കേറിയ നടിയാവണമെന്നത്.  ധട്ക്കിലൂടെ ബോളിവുഡിൽ അരങ്ങേറിയ ജാന്‍വി തമിഴിലും എത്തുന്നു എന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. അച്ഛൻ ബോണി കപൂർ നിർമ്മിക്കുന്ന 'തല 60' യിലൂടെ ആണ് ജാന്വി തമിഴിൽ എത്തുന്നത്. അജിത് നായകനായ...

സിനിമാ നിരൂപകര്‍ക്ക് വിലങ്ങിടാന്‍ തമിഴ്‌നാട്ടിലെ നിര്‍മ്മാതാക്കള്‍; ഇനി സിനിമകളെ വിമര്‍ശിച്ചാല്‍ ചടങ്ങുകളില്‍ നിന്ന് വിലക്കും നിയമനടപടിയും

സിനിമകളെ വിമര്‍ശിക്കുന്ന നിരൂപകര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ തീരുമാനങ്ങളുമായി തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. സിനിമകളെ തകര്‍ക്കുന്ന തരത്തില്‍ നിരൂപണങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിലവിലെ തീരുമാനം. സിനിമകളെയും സംവിധായകരെയും അഭിനേതാക്കളെയും വിമര്‍ശിക്കുന്ന നിരൂപകരെ സിനിമാസംബന്ധിയായ പരിപാടികളില്‍ നിന്ന് വിലക്കാനും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമാണ് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും സൗത്ത് ഇന്ത്യന്‍ പി.ആര്‍.ഒ...

മാസ്സായി നടിപ്പിന്‍ നായകന്റെ നന്ദഗോപാല്‍ കുമരന്‍; എന്‍ജികെയുടെ പ്രേക്ഷക പ്രതികരണം

സെല്‍വരാഘവന്‍ അണിയിച്ചൊരുക്കിയ സൂര്യ- സായി പല്ലവി ചിത്രം എന്‍ജികെയ്ക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. ചിത്രത്തില്‍ സൂര്യയുടെയും സായ് പല്ലവിയുടെയും അഭിനയത്തെ പ്രശംസിച്ചാണ് കൂടുതല്‍ സോഷ്യല്‍ മീഡിയ നിരൂപണങ്ങളും വന്നിരിക്കുന്നത്. https://twitter.com/ManobalaV/status/1134322689827459072 നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് സൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. രാകുല്‍ പ്രീത്,...