പിണറായി വിജയനെ സന്ദര്‍ശിച്ച് മമ്മൂട്ടി;വണ്ണിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടിയെത്തുന്ന ചിത്രം വണ്ണിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരിക്കുകയാണ് മമ്മൂട്ടി. മുഖ്യമന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി സന്ദര്‍ശിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടത്. നേരത്തേ 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥ് ആണ് 'വണ്‍' സംവിധാനം...

റേഞ്ച് റോവറിന് പിന്നാലെ മറ്റൊരു ആഡംബര കാര്‍ സ്വന്തമാക്കി പൃഥ്വിരാജ്; പുതിയത് ബിഎംഡബ്ല്യു എം760

മൂന്ന് കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന റേഞ്ച് റോവര്‍ നിരയിലെ വേഗ് മോഡല്‍ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു ആഡംബര കാര്‍ സ്വന്തമാക്കി കൂടി ഗാരേജിലെത്തിച്ച് പൃഥ്വിരാജ്. ബിഎംഡബ്‌ള്യൂവിന്റെ എം 760 മോഡലാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കാറിന്റെ...

മമ്മൂട്ടിയെ അനുകരിച്ച് അനൂപ് മേനോന്‍; ‘കിങ് ഫിഷി’ലെ ആദ്യ ഗാനം പുറത്ത്

അനൂപ് മേനോന്‍ ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന 'കിങ് ഫിഷി'ലെ ആദ്യ ഗാനം പുറത്ത്. ''എന്‍ രാമഴയില്‍'' എന്ന റൊമാന്റിക് ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. അനൂപ് മേനോന്‍ തന്നെ രചിച്ച ഗാനത്തിന് രതീഷ് വേഗ ഈണം പകര്‍ന്ന്...

പുതുമഴയായി വന്നൂ നീ…; ആകാശഗംഗ 2 ല്‍ മോഷന്‍ ഗ്രാഫിക്‌സിലൂടെ വീണ്ടും ആ ഗാനം

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായ 'പുതുമഴയായി വന്നു നീ' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ വീഡിയോ പുറത്തിങ്ങി. ആകാശഗംഗ 2 ല്‍ മോഷന്‍ ഗ്രാഫിക്‌സിലൂടെ അവതരിപ്പിച്ച ടൈറ്റില്‍ സോംഗാണ് പുറത്തുവിട്ടത്. കെ എസ് ചിത്ര ആണ് ആലാപനം. തിയേറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരവും മികച്ച പ്രതികരണം...

രണ്ട് പ്ലേറ്റ് പൊറോട്ടയും ഒരു മൃഗക്കറിയും; മുന്തിരിമൊഞ്ചന്റെ രസകരമായ ടീസര്‍

നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി മുന്തിരിമൊഞ്ചന്റെ ടീസറെത്തി. രസകരമായ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും...

മേഘങ്ങളെ തൊട്ടുരുമ്മി സരയു; സ്‌കൈഡൈവിംഗ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി

നടിയായും അവതാരകയായും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സരയൂ. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു ഒരു സ്വപ്നം സാക്ഷാത്കരിച്ച വിശേഷമാണ് ഇക്കുറി പങ്കുവച്ചിരിക്കുന്നത്. യാത്രയെ പ്രണയിക്കുന്ന സരയു പെന്‍സില്‍വാനിയയിലെ നഗരമായ ഫിലാഡെല്‍ഫിയയില്‍ നിന്നുള്ള സ്‌കൈഡൈവിംഗ് വിശേഷമാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 'എന്തെങ്കിലും ആഗ്രഹിക്കുക... പരിശ്രമിക്കുക.. അതിനായി കാത്തിരിക്കുക....

ഒമ്പതര ലക്ഷം കൂടി നികുതി അടച്ചു; പൃഥ്വിരാജിന്റെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തു

നടന്‍ പൃഥ്വിരാജിന്റെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തു. വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നേരത്തെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞിരുന്നു. നികുതിയുടെ ബാക്കി തുകയായ 9,54,350 രൂപയും അടച്ചാണ് പൃഥ്വിരാജ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. 1.64 കോടി രൂപയുടെ ആഡംബര കാര്‍ താല്‍ക്കാലിക റജിസ്‌ട്രേഷനു വേണ്ടി എറണാകുളം...

അന്ന് ചുവപ്പ് സാരി ഉടുത്ത് സര്‍വ്വാഭരണവിഭൂഷയായി അണിഞ്ഞൊരുങ്ങി: ആദ്യ ഷോട്ടിനെ കുറിച്ച് പ്രിയ ആനന്ദ്

പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് പ്രിയ ആനന്ദ്. തെന്നിന്ത്യയില്‍ ശ്രദ്ധേയായ താരം ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ജ്വല്ലറി പരസ്യത്തിലാണ് താന്‍ ആദ്യമായി അഭിനയിച്ചതെന്ന് പ്രിയ പറയുന്നത്. ''ചുവപ്പ് സാരിയുടുത്ത് ആഭരണങ്ങള്‍ ഇട്ട് അണിഞ്ഞൊരുങ്ങി കല്യാണ പെണ്ണായാണ്...

മാമാങ്കം വരുന്നതോടെ പുലിമുരുകന്‍, ബാഹുബലി, ലൂസിഫര്‍ റെക്കോഡുകള്‍ തകരും: 300 കോടിയ്ക്ക് മേല്‍ നേടുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ മെഗാ...

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്ര സിനിമ മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍വിജയമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മാമാങ്കം വരുന്നതോടെ പുലിമുരുകന്‍, ബാഹുബലി2, ലൂസിഫര്‍ ചിത്രങ്ങളുടെ റെക്കോഡുകള്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍...

‘കടുവ’ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്ന്?

പൃഥ്വിരാജിന്റെ ജന്മദിനത്തിലാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് നടനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ കടുവ ്പ്രഖ്യാപിച്ചത്. ആദം ജോണ്‍, മാസ്‌റ്റേഴ്‌സ് , ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങള്‍ക്കായി എഴുതിയ ജിനു ഏബ്രഹാമാണ് ഈ സിനിമയുടെയും തിരക്കഥാകൃത്ത്. ഇപ്പോഴിതാ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പൃഥ്വിരാജിന്റെ...