ആമിനതാത്തയായി രംഗപ്രവേശം, അരങ്ങൊഴിയുമ്പോള്‍ മകന്‍ തിരക്കുള്ള നായകന്‍

ഒരുകാലത്ത് മലയാള സിനിമയ്ക്ക് നായകന്മാരെ സംഭാവന ചെയ്തിരുന്ന മിമിക്രിയായിരുന്നു. മിമിക്രിയുടെ സുവര്‍ണകാലഘട്ടത്തില്‍ ആ രംഗത്തെ മുടിചൂടാ മന്നനായി നിലനിന്നിരുന്ന കലാകാരനായിരുന്നു ഇന്ന് നമ്മെ വിട്ടുപിരിഞ്ഞു പോയ അബി. സ്വന്തം കുടുംബത്തിലെ തന്നെ ഒരംഗത്തെ മിമിക്രിയിലെ ഏറ്റവും ഹിറ്റായ കഥാപാത്രങ്ങളില്‍ ഒന്നായി മാറ്റിയെടുത്തു അബി. അദ്ദേഹത്തിന്റെ വല്യമ്മയെ കണ്ടു പഠിച്ചാണ്...

ഈ.മ.യൗ. – ഈ പല്ലിശ്ശേരി സിനിമയ്ക്കായി കാത്തിരിക്കാന്‍ കാരണങ്ങളേറെ

അനീഷ് മാത്യു അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ.മ.യൗവിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഇന്നലെ രാത്രി ഒമ്പത് മണിക്ക് പിവിആര്‍ സിനിമാസില്‍ ഈ.മ.യൗവിന്റെ ആദ്യ പ്രിവ്യു ഷോ നടന്നു. ഇതിന് പിന്നാലെ സിനിമ കണ്ടിറങ്ങിയ മാധ്യമ പ്രവര്‍ത്തകരും ഓണ്‍ലൈന്‍ സിനിമാ പ്രമോട്ടര്‍മാരും സിനിമയുമായി...

അന്ന് പാര്‍വതിയെ വിവാഹം കഴിക്കാമായിരുന്നു; വെളിപ്പെടുത്തലുമായി ദിനേശ് പണിക്കര്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് പാര്‍വതി. ഒരുകാലത്ത് യുവാക്കളുടെ നായിക സങ്കല്‍പമായിരുന്ന പാര്‍വതിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമാണ്. അക്കാലത്ത് തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍. 1989 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കിരീടം' നിര്‍മ്മിച്ചത് ദിനേശ് പണിക്കരായിരുന്നു. അതില്‍ ചെറിയൊരു വേഷത്തില്‍...

ദുല്‍ഖര്‍ ഇനി ‘പറക്കും’; രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കിയ ‘ആള്’ ചില്ലറക്കാരനല്ല

മെഗാസ്റ്റാര്‍ മമ്മുട്ടിക്ക് കാറുകളോടുള്ള താല്‍പ്പര്യം സിനിമാ ലോകത്തും പുറത്തും ഏറെ ശ്രദ്ധനേടിയ സംഗതിയാണ്. മികച്ച വാഹനങ്ങള്‍ സ്വന്തമാക്കുന്നതിന് താന്‍ മടികാണിക്കാറില്ലെന്ന് മമ്മുട്ടി തന്നെ വ്യക്തമാക്കിയതുമാണ്. എന്നാല്‍, പിതാവിന്റെ അതേ വഴിയില്‍ തന്നെയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാനും. ഈയടുത്ത് തുരുമ്പെടുത്ത ഒരു പഴയ ബെന്‍സ് കാര്‍ നന്നാക്കിയെടുത്ത് ഉപയോഗിക്കാന്‍...

ഫെയ്‌സ്ബുക്കില്‍ സ്ത്രീവിരുദ്ധ കമന്‍റ്: മാപ്പ് പറഞ്ഞ് തടിയൂരി ഹാപ്പി വെഡ്ഡിംഗ് സംവിധായകന്‍

ചങ്ക്‌സ്, ഹാപ്പി വെഡ്ഡിംഗ് എന്നീ സിനിമകളുടെ സംവിധായകനായ ഒമര്‍ ഫെയ്‌സ്ബുക്കില്‍ പുലിവാല് പിടിച്ചു. ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റിന് കീഴിലിട്ട കമന്റിന് മറുപടി പറയവെയാണ് ഒമര്‍ പുലിവാല് പിടിച്ചത്. തന്റെ സിനിമയെ വിമര്‍ശിച്ച ഒരാള്‍ക്ക് പിന്തുണ നല്‍കിയ പെണ്‍കുട്ടിയ്ക്കായിരുന്നു ഒമറിന്റെ മറുപടി. ചങ്ക്‌സിന്റെ ഡിവിഡി പുറത്തിറങ്ങിയത് അറിയിക്കാന്‍ വേണ്ടി...

തിരുട്ടു ഡിവിഡിയില്‍ പടം കാണരുതെന്ന് പറഞ്ഞാല്‍ ആരും മൈന്‍ഡ് ചെയ്യില്ല, എങ്കില്‍ കഷ്ടപ്പെടുന്ന ആര്‍ക്കെങ്കിലും നൂറു രൂപ കൊടുത്ത്...

തീരന്‍ അധികാരം ഒന്‍ട്ര് മികച്ച അഭിപ്രായത്തോടെ തിയേറ്ററുകളില്‍ മുന്നേറി കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വ്യാജ പ്രിന്റുകളാണ്. നിര്‍മ്മാതാക്കള്‍ക്ക് പണം തിരികെ കിട്ടില്ലെന്ന് മാത്രമല്ല സിനിമാ വ്യവസായത്തിന് തന്നെ അത് ഭീഷണിയാണ്. നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ ഇതിനെതിരെ പോരാടാറുണ്ടെങ്കിലും പലപ്പോഴും ഗുണമൊന്നും ഉണ്ടാകാറില്ല. https://www.youtube.com/watch?v=ncI6zaGnYZg ഇങ്ങനെയൊരു...

ഇരുമ്പുതുരൈ കേരളാ റൈറ്റ്‌സ് വിറ്റുപോയത് വന്‍ തുകയ്ക്ക്

വിശാല്‍ നായകനായി എത്തുന്ന പി.എസ്. മിത്രന്‍ ചിത്രം ഇരുമ്പുതുരൈയുടെ കേരളാ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്‌സ് ഷിബു തമ്മീന്‍സിന്. വിശാല്‍, അര്‍ജ്ജുന്‍, സാമന്ത തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിശാലിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറിയാണ്. വിശാല്‍ ചിത്രങ്ങളായ തുപ്പരിവാലന്‍, വില്ലന്‍ എന്നീ ചിത്രങ്ങള്‍ക്ക് കേരളത്തില്‍...

അഭിനയത്തില്‍ മോഹന്‍ലാല്‍ പകര്‍ന്ന പാഠം ലെന ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു

ജീവിതത്തില്‍ മതങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് ചലച്ചിത്രതാരം ലെന. മതങ്ങളില്‍ വിശ്വാസമില്ല. പക്ഷേ, ദൈവത്തില്‍ വിശ്വാസമുണ്ട്. എന്റെ മാതാപിതാക്കളും അനുജത്തിയും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ജീവിക്കുന്നവരുമാണ്. ഞങ്ങളുടെ കുടുംബത്തില്‍ എല്ലാ മതങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ മതങ്ങള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും പ്രസക്തിയുള്ളതായി തോന്നുന്നില്ലെന്ന് ലെന പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം...

‘വിവാഹത്തിന് പിന്നാലെ തന്നെ അധിക്ഷേപിക്കാന്‍ മനപ്പൂര്‍വമായ ശ്രമം’: അപവാദ പ്രചരണത്തില്‍ പ്രതികരണവുമായി നടി ജ്യോതി കൃഷ്ണ

വിവാഹത്തിന് പിന്നാലെ സിനിമാ താരം ജ്യോതി കൃഷ്ണയെ അപമാനിക്കാന്‍ ശ്രമം. ജ്യോതിയെക്കുറിച്ച് മോശമായ കാര്യങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ അയച്ചുകൊടുത്താണ് ഫെയ്ക്കന്റെ 'സൈബര്‍ ബുള്ളിയിംഗ്'. ശ്രീഭദ്ര എന്ന ഫെയ്ക്ക് ഐഡിയില്‍നിന്നാണ് മെസേജുകളുടെ ഉത്ഭവം. ജ്യോതിയും ഭര്‍ത്താവ് അരുണും ബന്ധപ്പെടാതിരിക്കുന്നതിനായി അവരെ ഫെയ്‌സ്ബുക്കില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ...

അമ്മയുടെ കത്ത് വായിച്ചു; ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോണ്‍

ബോളിവുഡിലെ ജെന്റില്‍മാന്‍ നടന്മാരില്‍ ഷാരൂഖിനുള്ള സ്ഥാനം വലുതാണെന്നാണ് സിനിമാ ലോകത്തെ സംസാരം. കിങ് ഖാന്‍ ഇത് പലതവണ തെളിയിച്ചതുമാണ്. സൂപ്പര്‍ താര പരിവേഷമുള്ള നായകനാണെങ്കിലും തനിക്കൊപ്പം അഭിനയിക്കാനെത്തുന്നവരോട് തികഞ്ഞ സൗഹൃദത്തില്‍ പെരുമാറുന്ന ഖാന്‍ ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങളുടെയും അടുത്ത സുഹൃത്തും കൂടിയാണ്. താരത്തിന്റെ സൗഹൃദം വ്യക്തമാക്കുന്ന...