കായല്‍ കൈയേറിയെന്ന് ആരോപണം; എം.ജി. ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കായല്‍ കൈയേറി വീട് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നലെ രണ്ടു മണിക്കൂറോളമാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം എം.ജി. ശ്രീകുമാറിനെ ചോദ്യം ചെയ്തത്. ബോള്‍ഗാട്ടി കായല്‍ തീരത്തോട് ചേര്‍ന്നാണ് എംജി ശ്രീകുമാറിന്റെ വീട്. തീരദേശ നിര്‍മാണ നിയന്ത്രണ നിയമത്തിന് വിരുദ്ധമാണിത്....

ജാമ്യമെടുക്കാതെ ജയസൂര്യയ്ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കില്ല

കായല്‍ കൈയേറി ചുറ്റുമതില്‍ നിര്‍മ്മിച്ചെന്ന കേസില്‍ നടന്‍ ജയസൂര്യ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് നടന്‍ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ജയസൂര്യയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ചിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ജാമ്യം എടുക്കാതെ എങ്ങനെയാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍...

വിവാഹ ദിനത്തില്‍ പദ്മാവത് ലുക്കില്‍ തിളങ്ങി ഭാവന

മലയാളത്തിന്റെ പ്രിയ താരം ഭാവന തന്റെ ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ തിളങ്ങിയത് പദ്മാവത് ലുക്കില്‍. സ്വര്‍ണ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് താരം ധരിച്ചത്. പൗരണിക തനിമയുള്ള ആഭരണങ്ങള്‍ ഭാവനയെ കൂടുതല്‍ സുന്ദരിയാക്കി. ട്രാന്‍സ്‌ജെന്റര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജികുമാറാണ് ഭാവനയെ അണിയിച്ചയൊരുക്കിയത്. ലളിതമായ ശൈലിയില്‍ തന്നെ അണിയിച്ചയൊരുക്കിയാല്‍...

രൂപത എന്നാല്‍ ‘രൂപ താ’, പരിഹാസ ചുവയോടെ ജോയി മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സമകാലിക വിഷയങ്ങളില്‍ മുഖം നോക്കാതെ തന്റേതായ നിലപാടുകള്‍ ശക്തമായി തന്നെ എന്നും പറയുന്നയാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു.ഇപ്പോഴിതാ ക്രിസ്ത്യന്‍ രൂപതകള്‍ക്കെതിരെ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുന്നു അദ്ദേഹം. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് രൂപതകള്‍ക്കെതിരെയുള്ള പരിഹാസ കുറിപ്പ്. 'ഇടവക എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ രൂപതാ...

ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനെയും കൂട്ടരെയും ക്ഷണിച്ചില്ല

നടി ഭാവനയുടെ വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും അമ്മ ഭാരവാഹികള്‍ക്ക് ക്ഷണമില്ല. അമ്മയുടെ ഭാരവാഹികളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമാണ് ക്ഷണമുണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മമ്മൂട്ടി വിവാഹചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുംബൈയില്‍ ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ഭാവനയുടെ ജീവിതത്തില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ എതിര്‍ചേരിയില്‍ നില്‍ക്കുകയും പരസ്യമായി...

ഭാവനയുടെ കല്യാണത്തില്‍ ‘ബാഹുബലി’ കമ്മലുമായി സംയുക്ത

ഭാവനയുടെ കല്യാണ ചടങ്ങില്‍ പല അതിഥികള്‍ വന്നെങ്കിലും ഏറ്റവും അധികം നോട്ടം കിട്ടിയത് നടി സംയുക്ത വര്‍മ്മയ്ക്കാണ്. ബാഹുബലിയില്‍ ദേവസേന ഉപയോഗിച്ച തരത്തിലുള്ള കമ്മല്‍ അണിഞ്ഞാണ് സംയുക്ത എത്തിയത്. ബാഹുബലി റിലീസായത് കഴിഞ്ഞ വര്‍ഷമാണെങ്കിലും ആളുകളുടെ മനസ്സില്‍നിന്ന് ഇതുവരെ അതിലെ രംഗങ്ങളും സ്‌റ്റൈലുമൊന്നും വിട്ടുമാറിയിട്ടില്ല. പരമ്പരാഗത ശൈലിയില്‍...

‘പ്രിയദര്‍ശനും ഷാജി കൈലാസും വിറ്റുകൊണ്ടിരുന്നത് സവര്‍ണ ഹൈന്ദവ പ്രതീകങ്ങള്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഇടതുപക്ഷ പ്രതീകങ്ങള്‍ ആണ്’

ചെങ്കൊടി കാണുമ്പോഴും മുദ്രാവാക്യം കേള്‍ക്കുമ്പോഴും ചിലരുടെയൊക്കെ ചോര തിളയ്ക്കും. ഇത് വിറ്റ് കാശാക്കുക എന്നതാണ് ഈയിടെ മലയാളത്തില്‍ ഇറങ്ങിയ ഇടതുപക്ഷ ലേബലുള്ള സിനിമകളൊക്കെ ചെയ്തതെന്ന് ഈടയുടെ സംവിധായകന്‍ ബി അജിത്കുമാര്‍. മാതൃഭൂമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് അജിത് ഇക്കാര്യം പറഞ്ഞത്. 'മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വാങ്ങാന്‍ തയാറായിട്ടുള്ളതെല്ലാം...

അടുത്തത് ആക്ഷന്‍ ചിത്രം, ഫസ്റ്റ്‌ലുക്ക് അവതരിപ്പിച്ച് മോഹന്‍ലാല്‍

അജോയ് വര്‍മ്മ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്ക് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തടികുറച്ച് പ്രായംകുറച്ച് ഹെയര്‍സ്റ്റൈലും മാറ്റി ചുള്ളന്‍ലുക്കിലാണ് കഥാപാത്രത്തിന്റെ ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്. https://www.facebook.com/ActorMohanlal/photos/a.367995736589462.86564.365947683460934/1603287333060290/?type=3 ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ആദ്യമായിട്ടാണ് മലയാളത്തില്‍ സിനിമ ഒരുക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായികുമാര്‍, സൂരാജ്...

മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നത് ഒരു ക്രിക്കറ്റ് താരമാണ്

അജോയ് വര്‍മ്മയുടെ ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഒപ്പം നില്‍ക്കുന്നവര്‍ ആരാണെന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ടായി. കണ്ടാല്‍ ഒരു ഹോളിവുഡ് ലുക്ക് ഒക്കെയുണ്ട്, ഇനി ലാലേട്ടനെ ഹോളിവുഡിലേക്ക് എടുത്തോ എന്ന സംശയം പ്രകടിപ്പിച്ചവരുമുണ്ട്. എന്നാല്‍, സംഭവം ഇതൊന്നുമല്ല....

ആടിയും പാടിയും സൊനാക്ഷി; വെല്‍ക്കം ടൂ ന്യൂയോര്‍ക്ക് ട്രെയിലര്‍

സോനാക്ഷി സിന്‍ഹയുടെ പുതിയ സിനിമയായ വെല്‍ക്കം ടു ന്യൂയോര്‍ക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സോനാക്ഷി സിന്‍ഹയ്ക്കു പുറമെ ദില്‍ജിത് ദോസങ്, കരണ്‍ ജോഹര്‍, ബോമന്‍ ഇറാനി, ലാറ ദത്ത, റിതേഷ് ദേശ്മുഖ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ബാഹുബലിയിലെ ഭല്ലാല്‍ദേവന്‍ റാണ ദഗ്ഗുബട്ടിയും ചിത്രത്തില്‍ നിര്‍ണായകമായ വേഷം അവതരിപ്പിക്കുന്നുണ്ട്. ഔദ്യോഗിക...