Kalyan Jewellers Ad

താന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് വിക്രം; ഇന്റര്‍വ്യൂ ചെയ്ത മലയാളി അവതാരകനെയും സിനിമയിലെടുത്ത് ഞെട്ടിച്ച് താരം

മലയാളത്തില്‍ നിന്നും തമിഴകത്തിലേക്കു മടങ്ങി തമിഴ് സിനിമാലോകത്തെ പിടിച്ചു കുലുക്കിയ വിക്രം മലയാള മണ്ണിലേക്ക് പുതിയ ചിത്രത്തിന്റെ പ്രൊമോഷന് തിരിച്ചു വന്നപ്പോള്‍ ലോട്ടറി അടിച്ചത് ഒരു മലയാള ടിവി അവതാരകനാണ്. കദരം കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനാണു ചിയാന്‍ വിക്രം കേരളത്തില്‍ എത്തിയത്. വിക്രമിനെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ...

എന്റെ ജീവിതം എന്റേതു മാത്രമാണ്, പബ്ലിക്കല്ല; സൈബര്‍ സദാചാരവാദികളുടെ അശ്ലീല കമന്റുകള്‍ക്ക് മീരാ നന്ദന്റെ മറുപടി

വെസ്റ്റേണ്‍ ഡ്രസ്സ് ധരിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് നടി മീരാ നന്ദന് ഏറ്റുവാങ്ങേണ്ടി വന്നത്. സൈബര്‍ സദാചാരവാദികളുടെ അശ്ലീല കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. തന്റെ ചിത്രത്തിന് അശ്ലീല കമന്റുകള്‍...

‘ആടൈ’ പ്രേക്ഷകര്‍ക്ക് അമലാ പോളിന്റെ വക സര്‍പ്രൈസ്; വീഡിയോ

അമലാ പോളിന്റെ വിവാദസിനിമ ആടൈ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രേക്ഷകര്‍ക്ക് തന്റെ വക ഒരു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് അമല. പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ തിയേറ്ററുകളില്‍ നേരിട്ട് എത്തിയിരിക്കുകയാണ് നടി. സിനിമ കഴിഞ്ഞു പുറത്തിറങ്ങുന്ന പ്രേക്ഷകരോട് ചിത്രം എങ്ങനെയുണ്ടെന്ന് ചോദിക്കുന്ന റിപ്പോര്‍ട്ടറായാണ് അമല...

സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത് മാളവിക യാത്രയില്‍; ചിത്രങ്ങള്‍ വൈറല്‍

പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്ന നടിയാണ് മാളവിക മോഹനന്‍. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിനോദ യാത്രാ ചിത്രങ്ങളാണ് സോഷ്യല്‍...

സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് പലരും മാറി നിന്നത് വേദനിപ്പിച്ചു: അലന്‍സിയര്‍

മീ ടൂ ആരോപണത്തില്‍ പെട്ടപ്പോള്‍ തനിക്ക് അനുകൂലമായ നിലപാടെടുക്കാന്‍ വിസമ്മതിച്ച ശ്യാം പുഷ്‌കരനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ അലന്‍സിയര്‍ ലോപസ്. മൂന്ന് കൊല്ലമായിട്ടെ കൊമേഴ്സ്യല്‍ സിനിമയുടെ ഭാഗമായിട്ടുള്ളുവെങ്കിലും മുപ്പത് കൊല്ലത്തിന് ഇപ്പുറത്ത് ഉള്ളവര്‍ പോലും സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് മാറി നിന്നെന്നും മൗനം വേദനയുണ്ടാക്കിയെന്നും അലന്‍സിയര്‍...

നിയമസഭാ സമിതിയുടെ ശിപാര്‍ശ നടപ്പാക്കിയാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരും: ബിജു മേനോന്‍

സിനിമകളില്‍ നിന്നു മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശിപാര്‍ശ നടപ്പാക്കിയാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരുമെന്ന് നടന്‍ ബിജു മേനോന്‍. സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്ന സിനിമയുടെ പ്രവര്‍ത്തകരുമായി പ്രസ് ക്ലബ് നടത്തിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യം പറഞ്ഞത്. നിയമസഭാ സമിതിയുടെ ശിപാര്‍ശയെ...

അങ്ങനെ സന്തോഷിക്കുന്നവര്‍ സന്തോഷിക്കട്ടെ; ബോഡിഷെയ്മിങ്ങിന് അന്ന രേഷ്മ രാജന്റെ മറുപടി

പല തവണ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായ നടിയാണ് 'ലിച്ചി'യെന്ന അന്ന രാജന്‍. അന്നയുടെ സച്ചിന്‍ എന്ന പുതിയ ചിത്രത്തിലെ 'കാറ്റില്‍ പൂങ്കാറ്റില്‍..' എന്ന വീഡിയോ സോംഗ് റിലീസായപ്പോള്‍ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നായകന്റെയും നായികയുടെയും ശരീരപ്രകൃതിയായിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത് എന്നാല്‍, ഇതൊന്നും തന്നെ തെല്ലും...

ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ ക്യാമറ മുന്നില്‍ ഇല്ലാത്തതു പോലെയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്: കെ.വി ആനന്ദ്

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. നടന്ന ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ രജനീകാന്ത്, സംവിധായകന്‍ ശങ്കര്‍, ഹാരീസ് ജയരാജ്, കാര്‍ത്തി എന്നിങ്ങനെ സിനിമ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ രജനികാന്ത് അടക്കമുള്ളവര്‍ മോഹന്‍ലാലിനെ പ്രശംസിച്ച്...

മലയാള സിനിമാലോകം നായകന്മാര്‍ക്ക് ചുറ്റും, പാര്‍വതി നല്ല കഴിവുള്ള അഭിനേത്രിയാണെങ്കിലും ‘ഉയരെ’യിലും മുന്‍നിര നായകന്മാര്‍ അഭിനയിച്ചു; ഹണി റോസ്

മോളിവുഡ് ഇപ്പോഴും മുന്‍നിര നായകന്‍മാര്‍ക്കു ചുറ്റും കറങ്ങി കൊണ്ടിരിക്കുകയാണെന്ന് നടി ഹണി റോസ്. ഇവിടെ നായകന്‍മാര്‍ക്കു മാത്രമേ സാറ്റലൈറ്റ് വാല്യൂ ഉള്ളൂവെന്നും ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നടി അഭിപ്രായപ്പെട്ടു. 'ഒരു സിനിമയില്‍ കഥയുടെ ഇതിവൃത്തത്തില്‍ നായകന്‍ മുന്തി നില്‍ക്കണമെന്നു തന്നെയാണ് പ്രേക്ഷകര്‍ക്കും താത്പര്യം. മഞ്ജു ചേച്ചിയും (മഞ്ജു...

പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം…; യേശുദാസ് ആലപിച്ച ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഗാനം നാളെ എത്തും

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ കെ.ജെ യേശുദാസ് ആലപിച്ച ഗാനം നാളെ റിലീസ് ചെയ്യും. 'പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം...' എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുക. ഈസ് കോസ്റ്റ് വിജയന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ...