Kalyan Jewellers Ad

ബിനീഷ് ‘അമ്മ’യില്‍ അംഗമല്ല, വിഷയത്തില്‍ പ്രതികരണത്തിന് ഇല്ലെന്ന് ഇടവേള ബാബു

കോളജ് യൂണിയന്‍ വേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തില്‍ ഇടയിലുണ്ടായ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന് 'അമ്മ' സെക്രട്ടറി ഇടവേള ബാബു. വിഷയത്തെ കുറിച്ച് തനിക്ക് കാര്യമായി അറിയില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ 'അമ്മ'യില്‍ അംഗമല്ലെന്നും ഇടവേള ബാബു പ്രതികരിച്ചു. മൂന്ന് സിനിമകളിലെങ്കിലും അഭിനയിച്ചിരിക്കണമെന്നാണ് 'അമ്മ'യില്‍...

‘എടാ ബിനീഷേ, കേറി വാടാ’; അന്ന് ജോജു വിളിച്ചു, അല്ലയോ പ്രിന്‍സിപ്പലെ നീയൊക്കെ പഠിപ്പിച്ചാല്‍ എത്ര കുട്ടികള്‍ക്ക് ഡോക്ടര്‍...

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണ് ഇപ്പോഴിതാ ആ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പഴയ ഒരു സംഭവം ഓര്‍മ്മിച്ചിരിക്കുകയാണ് നടന്‍ പ്രതാപന്‍ കെ.എസ് 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ ലുലു മാളില്‍ വെച്ച് നടക്കവേ ചടങ്ങില്‍...

ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നസ്രിയ; ‘ട്രാന്‍സ്’ ലുക്ക് പുറത്ത്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിലെ നസ്രിയയുടെ ലുക്ക് പുറത്തുവിട്ടു. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായാണ് നസ്രിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ഫഹദ് ഫാസിലെ ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. രണ്ട് വര്‍ഷം ഷൂട്ടിംഗ് നീണ്ട ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെയാണ് പൂര്‍ത്തിയായത്. 2017 ജൂലൈയില്‍...

നിങ്ങള്‍ തൊണ്ടയിടറി പറഞ്ഞത് രാവണപ്രഭുക്കള്‍ക്ക് വഴങ്ങില്ല; ബിനീഷിന് പിന്തുണ അറിയിച്ച് സജിത മഠത്തില്‍

പൊതുവേദിയില്‍ സംവിധായകനില്‍ നിന്ന് അപമാനം നേരിടേണ്ടി വന്ന നടന്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി സജിത മഠത്തില്‍. ഇറങ്ങിപ്പോയവര്‍ ഇറങ്ങിപ്പോകേണ്ടവര്‍ തന്നെയാണെന്നും, മനക്കരുത്തുമായി ബിനീഷ് സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെയൊന്നും സ്വപ്നത്തില്‍ പോലും സാദ്ധ്യമല്ലെന്നും സജിത മഠത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കോളജ് ഡേയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെയാണ്...

ഞാന്‍ മാപ്പ് പറയുന്നു, എന്റെ അടുത്ത സിനിമയില്‍ ബിനീഷിന് ഒരു കഥാപാത്രം എഴുതി വെച്ചിരുന്നു: അനില്‍ രാധാകൃഷ്ണ മേനോന്‍

പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും അതിഥിയായി ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നെന്നും ബിനീഷ് ആയതു കൊണ്ടല്ല അങ്ങനെ ചെയ്തതെന്നും അനില്‍ പറഞ്ഞു. സംഭവത്തില്‍ താന്‍ ബിനീഷിനോട് മാപ്പ് ചോദിക്കുന്നെന്നും അനില്‍ പറഞ്ഞു. 'മാസിക പ്രകാശനം...

ഫെഫ്കയ്ക്ക് മൂല്യങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ട്; ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ബി. ഉണ്ണികൃഷ്ണന്‍, വിശദീകരണം ആവശ്യപ്പെട്ടു

ബിനീഷ് ബാസ്റ്റിന്‍ അപമാനം നേരിട്ട സംഭവത്തില്‍ ഫെഫ്കയുടെ ഇടപെടല്‍. സംഭവത്തില്‍ അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ബിനീഷ് ബാസ്റ്റിനുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി സംസാരിക്കും. കേരളം എന്തിന് വേണ്ടി നിലനില്‍ക്കുന്നുവോ, ആ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ് ഈ വീഡിയോയില്‍...

‘ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ തന്നെ മാമാങ്കം അത്ഭുതപ്പെടുത്തി, അതുംകൂടി ചേരുമ്പോള്‍ ചിത്രം വേറെ തലത്തിലേക്ക് ഉയരും’

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് മാമാങ്കം എന്നതിനാല്‍ മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയിലാണ്. എം ജയചന്ദ്രന്‍ ഗാനങ്ങള്‍ ഒരുക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബോളിവുഡില്‍ നിന്നുള്ള അങ്കിത്- സഞ്ചിത് ടീം (ബെല്‍ഹാര ബ്രദേഴ്‌സ്)...

ഭയപ്പെടുത്താനും പൊട്ടിച്ചിരിപ്പിക്കാനുമായി ‘ആകാശഗംഗ 2’ ഇന്ന് തിയേറ്ററുകളിലേക്ക്

'ആകാശഗംഗ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ ആകാശഗംഗ 2 ഇന്ന് തിയേറ്ററുകളിലേക്ക്. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ ഭാഗം പോലെ തന്നെ ഹൊററും കോമഡിയും ഒരു പോലെ കോര്‍ത്തിണക്കിയാണ് എത്തുന്നത്. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ...

നിഗൂഢതകളുമായി ‘അണ്ടര്‍വേള്‍ഡ്’ ഇന്ന് തിയേറ്ററുകളിലേക്ക്

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം 'അണ്ടര്‍ വേള്‍ഡ്' ഇന്ന് തിയേറ്ററുകളിലേക്ക്. ഒട്ടേറെ നിഗൂഢതകളോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയത്. ഒരു ആക്ഷന്‍ റിവെഞ്ച് ത്രില്ലര്‍ ഗണത്തില്‍ പെടുത്തിയാണ് അണ്ടര്‍വേള്‍ഡ് ഒരുക്കിയിരിക്കുന്നത്. അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2017-ല്‍ എത്തിയ 'കാറ്റ്' എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍...

ആ കുരുന്നുകള്‍ക്ക് നീതി ലഭിച്ചേ മതിയാകൂ, കേസില്‍ പുനരന്വേഷണം വേണം; പ്രതിഷേധവുമായി ഷെയ്ന്‍ നിഗം

വാളയാറില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി നിഷേധിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി് നടന്‍ ഷെയ്ന്‍ നിഗവും സംഘവും. മൂന്നാറില്‍ ചിത്രീകരണം പുരോഗമിക്കുന്ന തന്റെ പുതിയ ചിത്രമായ കുര്‍ബാനിയുടെ ലൊക്കേഷനിലാണ് വായ് മൂടിക്കെട്ടി ഇവര്‍ പ്രതിഷേധിച്ചത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. കറുത്ത തുണി കൊണ്ട് വായ്മൂടി കെട്ടിയായിരുന്നു...
Forensic