Sanjeevanam Ad

ഗള്‍ഫ് തീയേറ്ററുകളില്‍ ശ്രദ്ധ നേടി ‘ഓട്ടം’

കളിമണ്ണിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിച്ച ഓട്ടം ഗള്‍ഫ് തിയറ്ററുകളില്‍ തരംഗമാകുന്നു. വ്യത്യസ്ത രീതിയിലുള്ള അവതരണവും നൊസ്റ്റാള്‍ജിയ നിറഞ്ഞ സംഭാഷണങ്ങളും മൂലമാണ് ചിത്രം പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. നവാഗതനായ സാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചെറുകഥാകൃത്തും പത്ര പ്രവര്‍ത്തകനുമായ രാജേഷ് കെ. നാരായണനാണ് ചിത്രത്തിന്റെ രചന ജീവിത വിജയം...

മാമാങ്കം ചിത്രീകരണം തടയണമെന്ന ഹര്‍ജി കോടതി തള്ളി, സജീവ് പിള്ള മൂലം 13 കോടി രൂപ നഷ്ടം വന്നെന്ന്...

മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമ 'മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് മുന്‍ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള നല്‍കിയ ഹര്‍ജി കോടതി തള്ളി. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലിറങ്ങുന്ന ചിത്രത്തിനായി ഒരുപാട് ഗവേഷണം നടത്തിയിട്ടുണ്ടെന്നും ഇപ്പോള്‍തന്നെ ഒഴിവാക്കി ചിത്രീകരണവുമായി മുന്നോട്ടുപോകുന്നത് തടയണമെന്നും ആവശ്യപ്പെടുന്ന ഹരജിയാണ്...

നയന്‍താരയ്‌ക്കെതിരെ അന്ന് ജഗതി, ഇന്ന് രാധാ രവി; അന്ന് മലയാളികള്‍ കൈയടിച്ചു, ഇന്ന് തമിഴര്‍ നടിയ്ക്കൊപ്പം നില്‍ക്കുന്നു; കുറിപ്പ്

നടന്‍ രാധാ രവി നടി നയന്‍താരയ്ക്കെതിരെ പൊതുവേദിയില്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം സിനിമാ രംഗത്ത് ഏറെ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് രാധാ രവിയുടെ നടിയ്‌ക്കെതിരെയുള്ള മോശം പരാമര്‍ശം. ഇതിനെതിരെ പ്രമുഖരടക്കം നിരവധി പേരാണ്...

മാര്‍വെല്‍ ആരാധകരുടെ കാത്തിരിപ്പിന് ഇരട്ടി മധുരം; അവഞ്ചേഴ്സ് എന്‍ഡ്‌ഗെയിമിനു സംഗീതം ഒരുക്കുന്നത് എ. ആര്‍ റഹമാന്‍

സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിം. ചിത്രത്തിന്റേതായി പുറത്തു വന്ന ട്രെയിലറിനും മറ്റും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോളിതാ ഇന്ത്യന്‍ മാര്‍വെല്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തി പുതിയ വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ ഇന്ത്യന്‍ പതിപ്പിന് സംഗീതമൊരുക്കുന്നത് ഓസ്‌കര്‍...

പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്ററില്‍ പെട്ടെന്ന് പിടി കൊടുക്കാതെ ഒളിഞ്ഞിരിക്കുന്ന ഒരു മുഖം

മലയാള സിനിമ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നായകനായി മോഹന്‍ലാല്‍ എന്നീ രണ്ട് പ്രത്യേകതകളാണ് ചിത്രത്തെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നത്. റിലീസ് അടുത്തതോടെ സിനിമയുടെ പുറത്തു വരുന്ന വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും സ്വീകാര്യതയേറുകയാണ്. ഇപ്പോളിതാ...

എനിക്ക് വീണ്ടും തെറ്റിയോ? വേറെ വല്ല ഭാഷയിലും സിനിമ ചെയ്താല്‍ മതിയായിരുന്നു’; പ്രേക്ഷകരോട് ഇളയരാജ സംവിധായകന്‍ മാധവ് രാംദാസന്‍

2011ല്‍ പുറത്തിറങ്ങിയ 'മേല്‍വിലാസം' എന്ന ചിത്രത്തിലൂടെയാണ് മാധവ് രാംദാസന്‍ എന്ന സംവിധായകനെ മലയാളി പരിചയപ്പെടുന്നത്. പിന്നീട് സംവിധാനം ചെയ്ത അപ്പോത്തിക്കിരിയും പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റി. മാധവ് രാംദാസന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ഇളയരാജ'. ഗിന്നസ് പക്രു നായകനായെത്തിയ ചിത്രം കഴിഞ്ഞ...

നയന്‍താരയുടെ പുതിയ ചിത്രമിറങ്ങുന്നുണ്ട്, ടിക്കറ്റ് അയച്ചു തരാം, പോപ്കോണും കൊറിച്ചിരുന്ന് അത് കാണൂ; രാധാ രവിയ്ക്ക് സാമന്തയുടെ മറുപടി

പൊതുവേദിയില്‍ വെച്ച് നടി നയന്‍താരയെ പരിഹസിച്ച രാധാ രവിയ്ക്ക് തക്ക മറുപടിയുമായി സാമന്ത അക്കിനേനി. 'ഇക്കാലത്തും പ്രസക്തനാണെന്നു തെളിയിക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു.. നിങ്ങളുടെ ആത്മാവിനും മനസ്സാക്ഷിയില്‍ കുറച്ചെങ്കിലും നല്ലതായി അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനും ശാന്തി നേരുന്നു. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക്...

ഡോറയുടെ പ്രയാണം ഹോളിവുഡില്‍; ‘ഡോറ ആന്‍ഡ് ദ് ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ്’ ട്രെയിലര്‍

കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ പരമ്പരയാണ് ഡോറായും ബുജിയും. ഇതിലെ ഡോറയെന്ന പെണ്‍കുട്ടിയും ബുജിയെന്ന കുരങ്ങനും കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും പരിചിതരാണ്. ഇപ്പോഴിതാ ഡോറയുടെ പ്രയാണം കൊണ്ട് പ്രേക്ഷകരെ വിസ്മരിപ്പിക്കാന്‍ ഹോളിവുഡില്‍ സിനിമ ഒരുങ്ങുകയാണ്. ഡോറ ആന്‍ഡ് ദ് ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ് എന്നാണ് ചിത്രത്തിന്റെ പേര്....

‘ചേച്ചി ലവ് യു… എന്നെ കെട്ടാമോ…?’ എന്ന് ആരാധകന്‍; കലക്കന്‍ മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി

അഭിനയിച്ച സിനിമയെല്ലാം വിജയം, ഏതു കഥാപാത്രത്തെയും ഏല്‍പ്പിച്ചാല്‍ മനോഹരമായി അവതരിപ്പിച്ച് ഫലിപ്പിക്കാനുള്ള കഴിവ്. മലയാളത്തിന്റെ ഭാഗ്യനടി എന്ന വിശേഷണത്തിലേക്ക് ഐശ്വര്യ ലക്ഷ്മി നടന്നടുത്തത് വേഗത്തിലായിരുന്നു. നായകന്‍മാരുമായുള്ള മികച്ച കെമിസ്ട്രിയാണ് താരത്തിന് ഗുണകരമായി മാറുന്നത്. നിവിന്‍ പോളി, ടൊവീനോ തോമസ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കാളിദാസ് ജയറാം...

അനിയത്തിപ്രാവിനു ശേഷം നിങ്ങളുടെ ഒരു നല്ല സിനിമ കാണാന്‍ പറ്റിയിട്ടില്ല; വിമര്‍ശകന് കുറിക്കു കൊള്ളുന്ന മറുപടി നല്‍കി കുഞ്ചാക്കോ...

സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിച്ചയാള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കി നടന്‍ കുഞ്ചാക്കോ ബോബന്‍. 'ചാക്കോച്ചാ, നല്ലൊരു സിനിമ അടുത്തെങ്ങാനും കാണാന്‍ പറ്റുമോ? അനിയത്തിപ്രാവ് കഴിഞ്ഞിട്ടൊന്നും കാണാന്‍ പറ്റിയിട്ടില്ല.'-ഇങ്ങിനെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ വിമര്‍ശകന്റെ കമന്റ്. ചാക്കോച്ചന്റെ മറുപടി ഇങ്ങിനെ: 'മണിച്ചിത്രത്താഴ് കാണൂ , അനിയത്തിപ്രാവിനു ശേഷം എത്ര നല്ല സിനിമകള്‍...