‘രവി പദ്മനാഭനും’ പിള്ളേരും എത്താന്‍ ഇനി അഞ്ച് ദിനങ്ങള്‍ കൂടി

വിനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവും പ്രധാനവേഷങ്ങളിലെത്തുന്ന'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ 26ാം തീയതി തീയേറ്ററുകളിലെത്തുകയാണ്. സ്‌കൂള്‍ കാലത്തിന്റെ ഓര്‍മകളിലേക്കും പ്രണയങ്ങളിലേക്കും പ്രേക്ഷകനെ കൊണ്ടു പോകുന്ന ചിത്രം അള്ളു രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിലൊരാളായ ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി പദ്മനാഭന്‍ എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തിലാണ്...

ഇതാണ് അമലപോള്‍ എന്ന നടി; ‘ആടൈ’യുടെ സ്‌നീക് പീക്ക് വീഡിയോയ്ക്ക് മികച്ച പ്രതികരണം

അമലാ പോള്‍ നായികയായെത്തിയ ചിത്രം ആടൈ'യ്ക്ക് തീയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ചിത്രമെത്തി രണ്ട് ദിവസമാകുമ്പോള്‍ പ്രചരണാര്‍ഥം ആടൈയിലെ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൂവി ബഫ് ആണ് 2.31 മിനിറ്റ് ദൈര്‍ഘ്യമുള്ള 'സ്നീക്ക് പീക്ക്' പുറത്തുവിട്ടിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് മുന്‍നിശ്ചയപ്രകാരമുള്ള ചിത്രത്തിന്റെ വെള്ളിയാഴ്ചത്തെ...

ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ ചിത്രം; ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ന്റെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്ത് ടൊവീനോ

അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് ഫുട്‌ബോള്‍ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ടൊവീനോ തോമസ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. നിഖില്‍ പ്രേം രാജിന്റെ സംവിധാനത്തില്‍ നമ്മുടെ പെപ്പേ നായകനായെത്തുന്ന പുതിയ ചിത്രമെന്നാണ് ടൊവീനോ ഫസ്റ്റ്‌ലുക്ക്...

ഇതെന്ത് ആഘോഷം; ആര്‍ജിവിയും ചാര്‍മിയും ഒത്തുള്ള വീഡിയോയ്ക്ക് വിമര്‍ശനവുമായി ആരാധകര്‍

പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ഐ സ്മാര്‍ട്ട് ശങ്കര്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ 25 കോടി നേട്ടത്തിലെത്തിയിരിക്കുകയാണ്. ഇപ്പോല്‍ ചിത്രത്തിന്റെ വിജയാഘോഷ ചിത്രങ്ങളും...

അവതാറിനെയും വീഴ്ത്തി അവഞ്ചേഴ്‌സ്; ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ ഒന്നാമന്‍!

ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ജയിംസ് കാമറൂണിന്റെ സൃഷ്ടികളായിരുന്നു. ഒന്നാം സ്ഥാനത്ത് അവതാറും രണ്ടാം സ്ഥാനത്ത് ടൈറ്റാനിക്കുമായിരുന്നു വര്‍ഷങ്ങളായി വാണിരുന്നത്. എന്നാല്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ വരവോടെ അതില്‍ ഒരു സ്ഥാന വ്യത്യാസം നേരത്തെ സംഭവിച്ചിരിക്കുന്നു. ടൈറ്റാനിക്കിനെ ഒരു...

മമ്മൂക്കയെ വെച്ചൊരു പടം എടുക്കണമെന്ന് ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാന്‍ അദ്ദേഹം നമുക്കൊപ്പമുണ്ടാകും: രമേഷ് പിഷാരടി

മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് രമേശ് പിഷാരടി. ഇപ്പോഴിതാ സിനിമയിലെ മമ്മൂട്ടി അഭിനയിക്കുന്ന സീനുകളുടെ ചിത്രീകരണം പൂര്‍ത്തിയായി എന്നും താനും മമ്മുക്കയും ഒത്തുള്ള ദിവസങ്ങള്‍ മറക്കാന്‍ പറ്റില്ല എന്നും രമേശ് പിഷാരടി പറയുന്നു. മമ്മുക്കയെ വെച്ചൊരു പടം എടുക്കണം എന്ന് നമ്മള്‍...

സ്റ്റേജ് ഷോയിക്കിടെ കൊമേഡിയന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികള്‍

ദുബായില്‍ സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് നായിഡു (36) ആണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. അബുബാദിയില്‍ ജനിച്ച മഞ്ജുനാഥ് കുറേക്കാലമായി ദുബായിലാണ് താമസിച്ചിരുന്നത്. മാതാപിതാക്കള്‍ നേരത്തേ തന്നെ മരിച്ച മഞ്ജുനാഥിന് ഒരു സഹോദരന്‍ മാത്രമാണുള്ളത്. ഷോയ്ക്കിടെ തളര്‍ച്ച തോന്നിയ...

ഡാ മോനേ, ഇങ്ങ് പോര്, ഇങ്ങ് പോര്; വീണ്ടും ട്രോളുകളില്‍ നിറഞ്ഞ് കുമ്പളങ്ങി നൈറ്റ്‌സും ഷമ്മിയും

ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് വലിയ വിജയമാണ് തിയേറ്ററുകളില്‍ കരസ്ഥമാക്കിയത.് ഇപ്പോഴിതാ ചിത്രം ആമസോണ്‍ പ്രൈമിലെത്തിയതിന് പിന്നാലെ ട്രോളുകളില്‍ വീണ്ടും നിറയുകയാണ് ഷമ്മിയും കൂട്ടരും. 'എടാ മോനേ, ഇങ്ങ് പോരെ, ഇങ്ങ് പോരെ' എന്ന ഡയലോഗാണ് ഏറ്റവുമധികം ഹിറ്റ്...

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജവും കെട്ടിച്ചമച്ചതും; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി

ആള്‍ക്കൂട്ട ആക്രമണങ്ങളിലല്‍ പലതും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നഖ് വിയുടെ വിവാദ മറുപടി. 1947 ന് ശേഷവും ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നീതി ലഭിച്ചില്ല അവര്‍ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പി അസം ഖാന്റെ...

അമ്പരപ്പിക്കുന്ന ലുക്കില്‍ രമ്യ കൃഷ്ണന്‍; ആകാശഗംഗ 2ന്റെ ഭയപ്പെടുത്തുന്ന ടീസര്‍

മോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് സംവിധായകന്‍ വിനയന്‍. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി,...
Sanjeevanam Ad