‘തമാശ’ വെറും തമാശയല്ല -ഫിലിം റിവ്യു

ശാരീരികമായ പ്രശ്‌നങ്ങള്‍ മൂലം അപകര്‍ഷത അനുഭവിക്കുകയും മറ്റുള്ളവരുടെ പരിഹാസത്തിലൂടെ ജീവിതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നവരുടെ 'സിനിമയാണ് തമാശ. പാര്‍ശ്വവത്കരിക്കപ്പെട്ട കഥാകാരനായ സി.അയ്യപ്പന്റെ കഥകളെ കുറിച്ച് സിനിമ രണ്ടിടത്ത് സംസാരിക്കുന്നു എന്നത് ഉചിതമായി എന്നല്ല സിനിമയ്ക്ക് കൂടുതല്‍ ഉയര്‍ന്ന മാനവും നല്‍കുന്നു. അനര്‍ഹരെ ആനപ്പുറത്തു കയറ്റുന്ന മലയാള ചെറുകഥാ സാഹിത്യം...

‘ഉയരെ ‘- നടനചാതുരിയുടെ ഉയരങ്ങളിലേക്കു കുതിക്കുന്ന പാര്‍വതിയുടെ സിനിമ- റിവ്യു

ഉയരത്തിലേക്കെത്തുമ്പോള്‍ എന്തും ഒരു ഉന്‍മാദാവസ്ഥയിലേക്ക് എത്തിച്ചേരാം. ശേഷമെന്ത് എന്നത് മറ്റു പലതിനെയും ആശ്രയിച്ചിരിക്കും. വ്യക്തിപരമായ നിലപാടുകള്‍ അവിടെ ഏറെ നിര്‍ണ്ണായകമാവും. അത്തരം പ്രവചനാതീതവും സ്ഫോടനാത്മകവുമായ ഒരവസ്ഥയിലേക്കെത്തിയ രണ്ടു പേര്‍. ഒരു കാമുകനും കാമുകിയും. പ്രണയത്തിന്റെ നീലാകാശത്ത് അവളോടൊപ്പം പാറി നടക്കാനാശിച്ച കാമുകന്‍. അതിനും ഉയരെ -എന്നാല്‍, അവനോടൊപ്പം...

‘അതിരന്‍’ -പതിവു സിനിമാസങ്കല്‍പ്പത്തിന്റെ അതിരുകള്‍ മറികടന്ന ചിത്രം- റിവ്യു

എസ്.കെ. സിനിമാ അവബോധത്തെ മുന്നോട്ടു നയിക്കുന്ന സിനിമകള്‍ ഉണ്ടാവേണ്ടത് ഏതു കാലത്തിന്റെയും ആവശ്യമാണ്. ഇല്ലെങ്കില്‍ കുത്തക താത്പര്യങ്ങള്‍ക്കിടയില്‍ പെട്ട് ശുദ്ധ സിനിമാസംസ്‌കാരം ചത്തു പോകും. ആ നിലയ്ക്ക് എന്തു കൊണ്ടും കയ്യടി നല്‍കാവുന്നൊരു നല്ല സിനിമ.- 'അതിരന്‍.' ഒറ്റ വാചകത്തില്‍ മര്‍ഡര്‍ മിസ്റ്ററി. പക്ഷേ, അവതരണം കൊണ്ട് അതിനും അപ്പുറത്തേക്ക്....

ഷാജിമാരുടെ ചിരിപ്പൂരം

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ആദ്യ രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായതിനാല്‍ നാദിര്‍ഷയുടെ ഈ ചിത്രവും ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കിയത്.  ആ വിശ്വാസം താഴെ വീണുടയാതെ തന്നെ ഈ ചിത്രം കാത്തു സൂക്ഷിച്ചു എന്ന് പറയാം. മലയാളത്തിലെ തന്റെ മൂന്നാമത് ചിത്രം...

സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല- ലൂസിഫര്‍ റിവ്യൂ

സാന്‍ കൈലാസ് ലൂസിഫറില്‍ കലാഭവന്‍ ഷാജോണിന്‍റെ ഒരു ഡയലോഗുണ്ട്. സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല സര്‍...സിനിമയെയും കഥാപാത്രങ്ങളെയും കുറിച്ച് ഉള്ളില്‍ ഒരു ചിത്രം രൂപപ്പെടുത്തി ലൂസിഫര്‍ കണ്ടിറങ്ങുന്നവരുടെ  മനസിലും ഈ വാക്കുകളാവും ഉണ്ടാവുക. സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല. ലൂസിഫര്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് കാരണങ്ങളേറെയാണ്. എന്നാല്‍ അവയ്ക്കെല്ലാം മേലെ നില്‍ക്കുന്ന കാരണം,...

ഓട്ടം ഒരു പുതിയ ഓട്ടം

റിയലിസ്റ്റിക് സിനിമകള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമാവുകയാണ്. യാഥാര്‍ത്ഥ്യങ്ങളുമായി ഇഴുകിച്ചേര്‍ന്ന പശ്ചാത്തലങ്ങളുടെ നേര്‍ ആവിഷ്‌കാരങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകര്‍ക്കു മുന്‍പിലേയ്ക്ക് ഏതാനും നവാഗതര്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഓട്ടം. 'നായിക നായകന്‍' റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദും റോഷന്‍ ഉല്ലാസും മുഖ്യ വേഷത്തിലെത്തുന്ന 'ഓട്ടം' സംവിധാനം...