അസുരന്‍- വിവരണാതീതമായ കാഴ്ച്ചാനുഭവം

ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ മുന്‍നിരയില്‍ത്തന്നെയാണ് വെട്രിമാരന്റെ സ്ഥാനം. മികച്ച സൃഷ്ടികളിലൂടെ, വെട്രിമാരന്‍ ആ സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെട്ടിട്ട് അധിക വര്‍ഷങ്ങളായില്ല. റിയലിസ്റ്റിക് പരിസരങ്ങളുള്ള, സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരോ, പരിഗണനയര്‍ഹിക്കുന്നതോ ആയ ജനവിഭാഗത്തെ, അവരിലേയ്ക്കിറങ്ങിച്ചെന്ന്, അവരുടെ പ്രശ്‌നങ്ങളെ ചൂഴ്ന്നെടുത്ത് പ്രേക്ഷകസമക്ഷം എത്തിക്കുക എന്നത് വെട്രിമാരന്‍ ചിത്രങ്ങളുടെ സവിശേഷതകളായി നാം മുന്‍പും...

ഫൈനല്‍സ് – കാഴ്ചയും പ്രകടനങ്ങളും

സിനിമ ഒരു കല ആയിരിയ്ക്കുമ്പോള്‍ത്തന്നെ, ആ കലയ്ക്ക്, ആസ്വാദകര്‍ക്കിടയില്‍ പല തലങ്ങളിലുള്ള സ്വാധീനം ചെലുത്തുവാനുള്ള പ്രാപ്തിയുണ്ട്. ബയോഗ്രഫികള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അവ തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഒരോര്‍മ്മപുതുക്കല്‍ എന്നതിലുപരി, പ്രചോദനഘടകങ്ങളായി ഭവിക്കാറുണ്ട്. അത്തരുണത്തില്‍ ജീവിച്ചിരിക്കുന്നവരും, മണ്മറഞ്ഞവരുമായ പ്രതിഭാശാലികളുടെ ഒട്ടനവധി ബഹുഭാഷാ ബയോഗ്രഫികള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും ബയോഗ്രഫികളും സ്‌പോര്‍ട്‌സ് ബേസ്ഡ്...

പട്ടാഭിരാമന്റെ വേറിട്ട രുചിക്കൂട്ട്

ജോമോന്‍ തിരു ജയറാം ഒരു നല്ല അഭിനേതാവാണ്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ സവിശേഷതകളാണ് ഒരഭിനേതാവിനെ ജനസമ്മതനാക്കിത്തീര്‍ക്കുന്നത് എന്ന കാരണത്താല്‍ ഇന്ന് ജയറാം പലപ്പോഴായി പ്രേക്ഷകരുടെ അപ്രീതിക്ക് പാത്രമായിരിക്കുകയാണ്. സമകാലികരായി ഇതേ അവസ്ഥയില്‍ നിരവധി അഭിനേതാക്കളുണ്ടെങ്കിലും, തിരിച്ചുവരവ് എന്ന പേരില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജയറാം ഈ വര്‍ഷത്തെ തന്റെ അടുത്ത ചിത്രവുമായി...

‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ കൊള്ളാവുന്നൊരു ഫാമിലി മൂവി -റിവ്യൂ

സമകാലീന ജനജീവിതത്തിന്റെ നേരേ പിടിച്ച കണ്ണാടിയാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ഏറ്റവും പുതിയ സിനിമ. വിശ്വസിക്കാവുന്ന സത്യങ്ങളുടെ തികച്ചും വിശ്വസനീയമായ ആവിഷ്കാരം. സാധാരണ ഗ്രാമത്തിലെ തനി സാധാരണമായ ജനജീവിതത്തിന്റെ ചൂടും ചൂരുമുള്ള പ്രമേയം. അതിൽ നിന്ന് രൂപപ്പെടുത്തിയ അതിവൈകാരികത തെല്ലുമില്ലാത്ത തനിമയാർന്ന ജീവിത സന്ദർഭങ്ങളടങ്ങുന്ന ഭദ്രമായ...

‘ശുഭരാത്രി ‘- കണ്ണു നനയിക്കുന്ന, മനസ്സീർപ്പമാക്കുന്ന ഒരു നല്ല ദിലീപ് ചിത്രം – റിവ്യു

സോക്രട്ടീസ് കെ. വാലത്ത് വ്യാസൻ കെ.പി യുടെ ദിലീപ് ചിത്രമായ 'ശുഭരാത്രി ' ഇന്നത്തെ ജീവിതത്തിൽ നമ്മൾ മറന്നു പോകുന്ന ചില വിലപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. എന്തിനാണ് പണം, എന്താണ് ഈ ജൻമത്തിന്റെ ഉദ്ദേശ്യരഹസ്യം, ഒരുവന്റെ യഥാർഥ ജീവിത ദൗത്യം എന്താണ് എന്നൊക്കെ ഈ തിരക്കുകൾക്കിടയിൽ ഒന്നോർമിപ്പിക്കാൻ...

‘പതിനെട്ടാം പടി’ ഒരു കംപ്ലീറ്റ് യൂത്ത് മൂവി – റിവ്യു

സോക്രട്ടീസ് കെ. വാലത്ത് യുദ്ധത്തില്‍ പതിനെട്ടിന് ഏറെ പ്രാധാന്യമുണ്ട്. പുരാണത്തിലും ഐതിഹ്യങ്ങളിലുമുണ്ട്. ജീവിതത്തിലും ഉണ്ട്. ഇവിടെ 18 എന്നത് ഒരു പടവ് ആണ്. അഥവാ കടമ്പയാണ്. കൗമാരത്തിനും യൗവ്വനത്തിനുമിടയിലെ ഇടനാഴി. പണ്ട് പത്മരാജന്‍ - മോഹന്‍ ടീം ഇതിനെ ഒരു 'ഇടവേള 'യായി കണ്ടു. പത്മരാജനും ഭരതനും അവിടെ...

‘എവിടെ?’ ഉയർത്തുന്ന ഗൗരവമേറിയ ചോദ്യം -റിവ്യു

'എവിടെ ?' എന്ന സിനിമ ചോദിക്കുന്നത് സാക്ഷരതയിലും സംസ്കാരത്തിലും ജീവിത നിലവാരത്തിലും ഏറെ മുന്നിൽ എന്ന് അവകാശപ്പെടുന്ന മലയാളി സമൂഹം ഇന്ന് എവിടെ നിൽക്കുന്നു എന്നു കൂടിയാണ്. ശീർഷകം കൊണ്ട് സിനിമ ഉദ്ദേശിക്കുന്നത് ഒരു കുടുംബത്തിലെ ഗൃഹനാഥൻ എവിടെ എന്നാണെങ്കിലും. അയാളെ തിരക്കി മുന്നോട്ടു പോകുന്ന 'എവിടെ?'...

‘ ലൂക്കാ ‘ പ്രണയത്തിന്റെ വേറിട്ടൊരു ദൃശ്യാനുഭവം

ഒരു പ്രണയബന്ധത്തിന്റെ ആഴത്തിലേക്കു ചെന്നെത്തുന്ന കുറ്റാന്വേഷണമാണ് 'ലൂക്കാ ' എന്ന ഏറ്റവും പുതിയ മലയാള സിനിമയുടെ വിഷയം. പ്രണയകഥയ്ക്കും മരണത്തിനു പിന്നിലെ ദുരൂഹത കണ്ടെത്തുന്ന പൊലീസ് കഥയ്ക്കും പുതുമ അവകാശപ്പെടാനില്ലെങ്കിലും ഇത് രണ്ടും ചേര്‍ത്തു പറയുന്നിടത്ത് 'ലൂക്ക'യ്ക്ക് ചില വ്യത്യസ്തതകള്‍ അവകാശപ്പെടാം. നായകനെയും നായികയെയും പൂര്‍ണമായും ഫ്‌ളാഷ്ബാക്കില്‍...

‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു – ‘ നല്ല മനസ്സുള്ളവര്‍ക്കായി നന്മയില്‍ ചാലിച്ച ഒരു സോദ്ദേശ്യ സിനിമ-...

ടൊവിനോയുടെ ഇസഹാക്ക് യു എസ്സില്‍ ഏതാനും ദിവസങ്ങള്‍ താമസിച്ച വീട് പൂട്ടി ഇറങ്ങുകയാണ്. താല്‍ക്കാലിക താമസത്തിന് വീട് ശരിയാക്കി കൊടുത്ത സിദ്ദിഖിന്റെ പ്രിന്‍സും കൂടെയുണ്ട്. ഒരു നിമിഷം ഇസഹാക്ക് തിരിഞ്ഞ് വീടിനെ നോക്കി നിന്നു. പിന്നെ പ്രിന്‍സിനോടു പറഞ്ഞു - 'കുറച്ചു ദിവസം താമസിച്ച വീടല്ലേ. നമുക്കൊരു...

‘ഉണ്ട’ – ചമയങ്ങളില്ലാത്ത ഒരു മികച്ച മമ്മൂട്ടി ചിത്രം- മൂവി റിവ്യു

'സ്വാഭാവികമായ നർമ്മ രംഗങ്ങൾ നിറഞ്ഞ രസകരമായ ഒരു കുടുംബ-രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് ഖാലിദ് റഹമാന്റെ മമ്മൂട്ടി ചിത്രമായ 'ഉണ്ട' . മൂവി മിൽ - ജമിനി സ്റ്റുഡിയോ ബാനറിൽ കൃഷ്ണൻ സേതു കുമാർ നിർമ്മിച്ച ഈ സിനിമയുടെ ' ഉണ്ട' എന്ന പേര് ചിലപ്പോൾ സംശയമുളവാക്കിയേക്കും. ഗുണ്ടാ...