ദി കുങ്ഫു മാസ്റ്റര്‍-മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷന്‍ പൂരം: റിവ്യൂ
കല്യാണി കെ.എസ്
പ്രതികാരത്തിന്റെ കഥയാണ് എബ്രിഡ് ഷൈന്റെ ദി കുങ്ഫു മാസ്റ്റര്‍. വിങ് ചുന്‍ കുങ് ഫു എന്ന ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്സ് വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ക്ക് നവ്യാനുഭവമാകും. ഹിമാലയന്‍ താഴ്വരകളില്‍ ചിത്രീകരിച്ചിരിക്കുന്ന കഥയെ ഒരു മികച്ച സിനിമാറ്റിക് എക്സ്പീരിയന്‍സ് ആക്കുന്നതില്‍ സംവിധായകന് എബ്രിഡ്...
ഉറക്കെ ശബ്ദിക്കുന്ന സൈലന്‍സര്‍: റിവ്യു
കല്യാണി കെ.എസ്
പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് സൈലന്‍സര്‍ എന്ന പ്രിനന്ദനന്‍ ചിത്രം.
കേരള ചലചിത്ര മേളയില്‍ കൈയ്യടി നേടിയ ചിത്രം കൂടിയാണ് സെെലന്‍സര്‍. ഭാര്യയും മകനും വലിയ വീടും ആഡംബരങ്ങളും ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോയ മൂക്കോടന്‍ ഈനാശുവിലൂടെയാണ് സൈലന്‍സര്‍ സംസാരിക്കുന്നത്. ഏറെ സമകാലിക പ്രസക്തിയോടെ സാധാരണക്കാരുടെ ഭാഷയില്‍...
പകവീട്ടലിന്റെ ‘ഷൈലോക്ക്’ വേര്‍ഷന്‍; റിവ്യൂ
സാന്‍ കൈലാസ്
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം, ഷൈലോക്ക് പ്രഖ്യാപിച്ചപ്പോള്‍ അതായിരുന്നു ആരാധകരെ ത്രസിപ്പിച്ചതും ഏറെ കാത്തിരുത്തിയതും. ഒരു മാസ് ഫാമിലി എന്റര്ടെയ്നര് എന്ന വിശേഷണത്തോടെ തിയേറ്ററുകളിലേക്ക് എത്തിയ ഷൈലോക്ക് ആരാധകരെ ഒരിക്കലും നിരാശരാക്കില്ല എന്ന് ആദ്യം തന്നെ...
നമിതയുടെ ‘അല്‍ മല്ലു’: റിവ്യു
നമിത പ്രമോദിനെ നായികയാക്കി ബോബന് സാമുവല്‍ ഒരുക്കിയ ചിത്രമാണ് അല്‍ മല്ലു. സമകാലീന പ്രവാസ ലോകത്തെ മലയാളി പെണ്‍കുട്ടിയുടെ കഥയാണ് അല്‍ മല്ലു പറയുന്നത്. സദാചാരത്തിന്റെ കാര്യം വരുമ്പോള്‍ പുരുഷന് നായകനും സ്ത്രീ പിഴച്ചവളുമാകുന്ന സമൂഹത്തെയാണ് ചിത്രത്തില്‍ പ്രദിപാതിക്കുന്നത്. പ്രവാസികളുടെ കറയറ്റ സൗഹൃദവും പ്രശ്നങ്ങളും അതിജീവനശ്രമങ്ങളും ചിത്രത്തിലൂടെ...
ത്രില്ലടിപ്പിക്കുന്ന, പ്രതികാരത്തിന്റെ ‘അഞ്ചാം പാതിര’: റിവ്യു
ജിസ്യ പാലോറാന്
പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എല്ലാ ചേരുവകളുമായാണ് കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര എത്തിയിരിക്കുന്നത്. നീതി ദേവത കണ്ണടക്കുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന പാവപ്പെട്ടവന്റെ കാലിക പ്രസക്തിയുള്ള ജീവിതം രേഖപ്പെടുത്തുകയാണ് ചിത്രം. ആദ്യ ഷോട്ടില്‍ തന്നെ ഉടലെടുക്കുന്ന ത്രില്ലര്‍ മോഡ് ചിത്രത്തിന്റെ അവസാന...
മനം നിറയ്ക്കുന്ന ആക്ഷന്‍ പൂരം; തൃശൂര്‍ പൂരം റിവ്യൂ
സാന്‍ കൈലാസ്
തൃശൂര്‍ പൂരം മലയാളികളില്‍ അതിനുമപ്പുറം തൃശൂര്‍ക്കാരില്‍ ഉണര്‍ത്തുന്ന ആവേശവും ഉത്സാഹവും പറഞ്ഞ് അറിയുന്നതിനേക്കാളും കേമം കണ്ട് തന്നെ അനുഭവിക്കുന്നതാകും. അത്തരത്തില്‍ കണ്ട് തന്നെ ആസ്വദിക്കേണ്ട ഒരു പൂര കാഴ്ച്ചയാണ് ജയസൂര്യയുടെ തൃശൂര്‍ പൂരം. ചിരിക്കാനും ചിന്തിപ്പിക്കാനുമാണ് ഇതുവരെ ജയസൂര്യ- വിജയ് ബാബു കൂട്ടുകെട്ട് ഒരുമിച്ചിരുന്നതെങ്കില് ഇപ്പോള്‍...
കൊച്ചി ചുവയ്ക്കുന്ന ‘വലിയ പെരുന്നാള്‍’
സാന്‍ കൈലാസ്
ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി ഭാഗത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുടെ കഥ പറയുന്ന വലിയ പെരുന്നാള്‍ ആരംഭിക്കുന്നത് ഒരു കവര്‍ച്ച രംഗത്തിലൂടെയാണ്. കൊച്ചിയ്ക്ക് പുറത്തു നടക്കുന്ന സംഭവത്തില്‍ നിന്ന് കാഴ്ച്ചക്കാരന് പിന്നെ എത്തുന്നത് ഫോര്‍ട്ട് കൊച്ചിയുടെ കാഴ്ച്ചകളിലേക്കാണ്. ആ വിശേഷ പറച്ചിലില്‍ പ്രത്യേ ആമുഖങ്ങളില്ലാതെ തന്നെ കഥാപാത്രങ്ങള്‍ രംഗ...
തൊണ്ടയിൽ കുരുങ്ങിയ കരച്ചിൽ ഒഴുകുന്ന ”ചോല ”
സനൽകുമാർ ശശിധരന്റെ അഞ്ചാമത്തെ സിനിമയാണ് ചോല. അദ്ദേഹത്തിന്റെ മുൻ സിനിമകളിലെല്ലാം കൃത്യമായി പറയുന്നത് ശക്തർ അശക്തർക്ക് മേൽ നടത്തുന്ന കടന്നു കയറ്റമാണ്. ശക്തി ആൾബലമാകാം, ജാതി ആകാം, ജൻഡർ ആകാം. ചോലയിലും അത് ആവർത്തിക്കുന്നുണ്ട്.
വിശദമായ വീഡിയോ റിവ്യൂ കാണാം
‘രൗദ്രം 2018’ തികച്ചും സുരക്ഷിതമായ കോണില്‍ നിന്നു കൊണ്ടുള്ള ഒരു സംവിധായകന്റെ പ്രളയക്കാഴ്ച- റിവ്യൂ
സോക്രട്ടീസ് കെ. വാലത്ത്
'പോയ വര്‍ഷത്തെ കേരളത്തിന്റെ പ്രളയകാല ദുരിത- ജീവിതത്തിന്റെ സത്യസന്ധമായ രേഖപ്പെടുത്തലിനാണ് ജയരാജ് എന്ന സംവിധായന് രൗദ്രം - 2018 ലൂടെ ശ്രമിച്ചിരിക്കുന്നത്. പക്ഷേ, ജയരാജ് ഫോക്കസ് ചെയ്യുന്നത് മധ്യകേരളത്തിലെ ഒരു ക്രിസ്തീയ ഭവനത്തിലെ എണ്പതു കഴിഞ്ഞ ദമ്പതികളുടെ പ്രളയാനുഭവത്തിലേക്കു മാത്രമാണ്.
രൗദ്രം - 2018 എന്ന...
അസുരന്- വിവരണാതീതമായ കാഴ്ച്ചാനുഭവം
ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ മുന്‍നിരയില്‍ത്തന്നെയാണ് വെട്രിമാരന്റെ സ്ഥാനം. മികച്ച സൃഷ്ടികളിലൂടെ, വെട്രിമാരന് ആ സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെട്ടിട്ട് അധിക വര്‍ഷങ്ങളായില്ല. റിയലിസ്റ്റിക് പരിസരങ്ങളുള്ള, സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരോ, പരിഗണനയര്‍ഹിക്കുന്നതോ ആയ ജനവിഭാഗത്തെ, അവരിലേയ്ക്കിറങ്ങിച്ചെന്ന്, അവരുടെ പ്രശ്നങ്ങളെ ചൂഴ്ന്നെടുത്ത് പ്രേക്ഷകസമക്ഷം എത്തിക്കുക എന്നത് വെട്രിമാരന് ചിത്രങ്ങളുടെ സവിശേഷതകളായി നാം മുന്‍പും...