സ്‌ട്രെച്ച്മാര്‍ക്കുകളെ ഭയക്കേണ്ട; മാറിടത്തിന്റെ ചിത്രം പങ്കുവെച്ച് കെയ്‌ലി ജെന്നര്‍

അമേരിക്കന്‍ ടെലിവിഷന്‍ താരം കെയ്‌ലി ജെന്നര്‍ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സ്‌ട്രെച്ച്മാര്‍ക്കുകളുള്ള മാറിടത്തിന്റെ ചിത്രമാണ് കെയ്‌ലി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌ട്രെച്ച്മാര്‍ക്കുകളെ ഭയക്കേണ്ടതില്ല എന്നാണ് കെയ്‌ലി പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നത്. അമ്മയാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന സട്രെച്ച് മാര്‍ക്കുകള്‍ പുറത്തു കാണിക്കാന്‍ നാണിക്കുകയും ഭയക്കുകയും ചെയ്യുന്നവര്‍ക്ക് നേരെയുള്ള പരിഹാസമാണ്...

അവതാര്‍ 2: നിര്‍മ്മാണ ചെലവ് 7500 കോടി, ചിത്രങ്ങള്‍ വൈറല്‍

വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത ജെയിംസ് കാമറൂണ്‍ ചിത്രം 'അവതാറി'ന്റെ സീക്വല്‍ ആയി ഒരുക്കുന്ന 'അവതാര്‍ 2'വിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. വെള്ളത്തിനടിയിലാണ് ഭൂരിഭാഗം സീനുകളും ചിത്രീകരിക്കുന്നത്. 7500 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍...

റോക്ക് എന്‍ റോള്‍ ഗായകന്‍ ലിറ്റില്‍ റിച്ചാര്‍ഡ് അന്തരിച്ചു

അമേരിക്കന്‍ സംഗീതജ്ഞനും റോക്ക് എന്‍ റോള്‍ സംഗീതത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളുമായ ലിറ്റില്‍ റിച്ചാര്‍ഡ് അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു മരണം. 87 വയസായിരുന്നു. ടെന്നസിയിലെ നാഷ്‌വില്ലെയില്‍ ആയിരുന്നു റിച്ചാര്‍ഡിന്റെ അവസാന നിമിഷം. 1955ല്‍ ഒരുക്കിയ 'ടുട്ടി ഫ്രൂട്ടി' ആണ് അദ്ദേഹത്തിന്റെ ആദ്യ ഹിറ്റ്. 1958ല്‍ യുകെ ചാര്‍ട്ടുകളില്‍ ഇടം പിടിച്ച...

ഓസ്‌കര്‍ അവാര്‍ഡ് നിബന്ധനയില്‍ ഇളവ്; ചരിത്രത്തില്‍ ആദ്യം!

ചരിത്രത്തില്‍ ആദ്യമായി ഓസ്‌കര്‍ അവാര്‍ഡിനുള്ള നിബന്ധനയില്‍ താത്കാലികമായി ഇളവ് വരുത്തി അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കു പുറമേ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്ത സിനിമകളും ഇത്തവണ പരിഗണിക്കും. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇത്തണവണത്തേയ്ക്ക് മാത്രമാണ് ഈ...

ട്രംപ് പറയുന്നതു പോലെ ആരും അണുനാശിനി കുടിക്കല്ലെ, അദ്ദേഹം മന്ദബുദ്ധിയാണ്: ‘ഗെയിം ഓഫ് ത്രോണ്‍സ്’ താരം സോഫി ടര്‍ണര്‍

കോവിഡ് 19-നെ പ്രതിരോധിക്കാന്‍ അണുനാശിനിയും സൂര്യപ്രകാശവും ശരീരത്തില്‍ കടത്തിവിട്ട് പരീക്ഷണം നടത്തണമെന്ന പ്രസ്താവനയെ വിമര്‍ശിച്ച് 'ഗെയിം ഓഫ് ത്രോണ്‍സ്' താരം സോഫി ടര്‍ണര്‍. ട്രംപ് പറയുന്നതൊന്നും ആരും കേള്‍ക്കരുതെന്നും അദ്ദേഹം മന്ദബുദ്ധിയാണെന്നുമാണ് സോഫി ടര്‍ണര്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ആരാധകരോട് സംസാരിച്ചത്. ''ഗുഡ് മോര്‍ണിംഗ് ഡൊണള്‍ഡ് ട്രംപ്...

താനെടുത്ത ചിത്രം  തന്റെ അനുവാദമില്ലാതെ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; 1.14കോടി രൂപ നഷ്ടപരിഹാരം തരണം;  ജെന്നിഫർ ലോപ്പസിന് എതിരെ ...

നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസിനെതിരെ നിയമ നടപടിയുമായി ന്യൂയോർക്ക് സിറ്റി ഫോട്ടോഗ്രാഫർ. താനെടുത്ത ജെന്നിഫർ ലോപ്പസിന്റെ ചിത്രം തന്റെ അനുവാദമില്ലാതെ അവർ ഇൻസ്റ്റയിൽ പങ്കുവെച്ചതിനെതിരെയാണ് നിയമ നടപടി. ജെന്നിഫറും അവരുടെ പ്രൊഡക്ഷൻ കമ്പനിയായ ന്യൂയോറിക്കൻ പ്രൊഡക്ഷൻസും അവരുടെ ബ്രാൻഡ് പ്രോത്സാഹിപ്പിക്കുന്നതിനായി താനെടുത്ത ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഉപയോഗിച്ചു എന്നാണ് ഫോട്ടോഗ്രാഫർ സ്റ്റീവ്...

‘ഒന്നുങ്കില്‍ ഭയത്തില്‍ നിന്ന് ഓടി ഒളിക്കൂ, അല്ലെങ്കില്‍ പോരാടി ഉയിര്‍ക്കൂ’; പാട്ടിലൂടെ പ്രചോദനവുമായി പിറ്റ്ബുള്‍

ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോള്‍ പാട്ടിലൂടെ ജനങ്ങള്‍ക്ക് പൊരുതാനുള്ള പ്രചോദനം പകര്‍ന്ന് പോപ് ഗായകന്‍ പിറ്റ്ബുള്‍. ജനങ്ങള്‍ വേണ്ടത് പ്രചോദമാണെന്ന് പാട്ടിലൂടെ പറഞ്ഞ് 'ഐ ബിലീവ് ദാറ്റ് വി വില്‍ വിന്‍' എന്ന പേരില്‍ പുതിയ ഗാനം പുറത്തിറക്കിയിരിക്കുകയാണ് പിറ്റ്ബുള്‍. 'ഭയത്തില്‍ നിന്നും ഒന്നുകില്‍ നിങ്ങള്‍ക്ക് എല്ലാം മറന്ന്...

ടോം ആന്റ് ജെറി സംവിധായകന്‍ യൂജീന്‍ മെറില്‍ ഡീച്ച് അന്തരിച്ചു

ടോം ആന്റ് ജെറി, പോപേയ് ആനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകനും ഓസ്‌കര്‍ ജേതാവുമായ യൂജീന്‍ മെറില്‍ ഡീച്ച് (95) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ മാസങ്ങളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് മരണം. മണ്‍റോ എന്ന അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിലൂടെയാണ് അദ്ദേഹത്തിന് ഓസ്‌കര്‍ ലഭിച്ചത്. ടോം...

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് ജോണി ഡെപ്പ്; പോസ്റ്റ് അദൃശ്യ ശത്രുവിനെ കുറിച്ച്; മണിക്കൂറുകള്‍ക്കുള്ളില്‍ 2 മില്യണ് മേല്‍ ഫോളോവേഴ്‌സ്

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് ഹോളിവുഡ് നടന്‍ ജോണി ഡെപ്പ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്രകാലം വിട്ടു നിന്ന താരം വ്യാഴാഴ്ചയാണ് ഇന്‍സ്റ്റയില്‍ അക്കൗണ്ട് തുറന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ 20 ലക്ഷത്തിന് മേല്‍ ഫോളോവേഴ്‌സാണ് ഒഴുകിയെത്തിയത്. എരിയുന്ന മെഴുകുതിരികള്‍ക്കിടയില്‍ നിന്നുള്ള ചിത്രമാണ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ അപ്...

 സെക്സിയാണെങ്കിൽ വലിയ സന്തോഷം, അന്ന് അഭിനയം എന്ന് പറഞ്ഞാൽ ലൈം​ഗികബന്ധം എന്നായിരുന്നു; ഹോളിവുഡിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് നടി

90 കളിൽ  ഹോളിവുഡിൽ സ്ത്രീവിരുദ്ധത ശക്തമായിരുന്നുവെന്ന്  നടി ഷാരോൺ സ്റ്റോൺ. 1990-കളിൽ താൻ സിനിമയിലേക്ക് എത്തുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചാണ്  62- കാരിയായ നടി മനസ്സ് തുറന്നത്. അന്ന് മോഡലിംഗും അഭിനയവും എന്ന് പറഞ്ഞാൽ ലൈം​ഗികബന്ധം തന്നെയായിരുന്നു എന്നാണ് താരം പറയുന്നത്. തുടക്കത്തിൽ തനിക്ക് പുരുഷത്വം കൂടുതലാണെന്നും...