ബ്ലാക്‌ പാന്തർ താരം ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു

ബ്ലാക് പാന്തര്‍, അവഞ്ചേർസ് സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു.  വൻകുടൽ അർബുദരോഗം മൂലം ഏറെ നാൾ ചികിത്സയിലായിരുന്നു താരം. 2016-ൽ സ്റ്റേജ് മൂന്നിലാണ് രോഗം കണ്ടുപിടിക്കുന്നത്. എന്നാൽ ഈ വർഷം അർബുദം മൂർച്ഛിച്ച് സ്റ്റേജ് നാലിൽ എത്തുകയായിരുന്നു. മാർഷൽ, ബ്ലാക് പാന്തർ, അവഞ്ചേർസ്...

കിം കദാര്‍ഷ്യനെ ഡിവോഴ്‌സ് ചെയ്യുകയാണെന്ന് ഭര്‍ത്താവ്; അദ്ദേഹം മാനസിക രോഗത്തിനടിമയെന്ന് താരം

അമേരിക്കന്‍ താരം കിം കദാര്‍ഷ്യനോട് മാപ്പ് ചോദിച്ച് ഭര്‍ത്താവും പോപ്പ് ഗായകനുമായ കെയിന്‍ വെസ്റ്റ്. കിമ്മിനെ ഡിവോഴ്‌സ് ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നാണ് കഴിഞ്ഞ ദിവസം കെയിന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ കെയ്‌നിന് ബൈപോളാര്‍ മാനസികരോഗം ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുപാതത്തോടെ പെരുമാറണം എന്നും കിം ട്വീറ്റ് ചെയ്തു. ''കെയ്ന്‍,...

ഇങ്ങനെ സംഭവിച്ചതിൽ മറ്റാരെയുംകാൾ ദുഃഖം എനിക്കാണ്:  അവതാർ റിലീസ് മാറ്റിയതിനെ കുറിച്ച് ജെയിംസ് കാമറൂൺ

ലോകത്ത്  കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അവതാർ രണ്ടാം ഭാഗത്തിന്റെ റിലീസ് നീട്ടിവെ ച്ചു. സംവിധായകനും നിർമ്മാതാവുമായ ജെയിംസ് കാമറൂണാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അടുത്ത വർഷം ഡിസംബര്‍ അവസാനം റിലീസ് പ്രഖ്യാപിച്ച രണ്ടാം ഭാഗം  ഇനി 2022 ഡിസംബർ 16-നാകും റിലീസിനെത്തുക. ഡിസംബറിൽ റിലീസ്...

‘നീയാണ് യഥാര്‍ത്ഥ ഹീറോ’; സഹോദരിയെ രക്ഷിച്ച കുഞ്ഞു ബ്രിഡ്ജറിന് ഷീല്‍ഡ് സമ്മാനിച്ച് ക്യാപ്റ്റന്‍ അമേരിക്ക

നായയുടെ ആക്രമണത്തില്‍ നിന്നും സഹോദരിയെ രക്ഷിച്ച ആറു വയസുകാരന്‍ ബ്രിഡ്ജര്‍ വാക്കറിന്‌ തന്റെ ഷീല്‍ഡ് (ഇരുമ്പുകവചം) സമ്മാനിച്ച് 'ക്യാപ്റ്റന്‍ അമേരിക്ക' താരം ക്രിസ് ഇവാന്‍സ്. ബ്രിഡ്ജറിനായി ക്രിസ് പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം താരം പറഞ്ഞത്. സഹോദരിയെ നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച ബ്രിഡ്ജറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍...

അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരിൽ ശത്രുവായി; സീരിയല്‍ രംഗത്ത് വിലക്ക് നേരിട്ടതിനെ കുറിച്ച് യുവനടന്‍

തന്റെ അഭിപ്രായങ്ങള്‍  മുഖം നോക്കാതെ വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരില്‍ ടെലിവിഷന്‍ രംഗത്ത് തനിക്ക് വിലക്ക് നേരിട്ടുവെന്നു വെളിപ്പെടുത്തി  ബോളിവുഡ് നടന്‍ അമിത് സദ് രംഗത്ത്. ആ ഒരു കാരണം കൊണ്ട്  തന്നെയാണ് താന്‍ സിനിമയിലേയ്ക്ക് എത്തിയതെന്നും താരം പറയുന്നു. ബോളിവുഡ് ഹങ്കാമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം ...

സെറ്റുകളില്‍ കസേരകള്‍ അനുവദിക്കില്ല, ഇരിക്കുന്നവര്‍ ജോലി ചെയ്യില്ലെന്നാണ് ആ സംവിധായകൻ പറയുന്നത്

ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ടെനറ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  ജൂലൈ 17-ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം പിന്നീട് ജൂലൈ 31-ലേക്ക് നീട്ടിയിരുന്നു. ഒടുവില്‍ ഓഗസ്റ്റ് 12-ന് ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഇപ്പോഴിതാ നടി ആന്‍ ഹാതവേ, ക്രിസ്റ്റഫറിന്റെ സംവിധാന...

ജസ്റ്റിന്‍ ബീബര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതികള്‍; സ്‌ക്രീന്‍ ഷോട്ടുകള്‍ നിരത്തി നിഷേധിച്ച് ഗായകന്‍

പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികള്‍. ഡാനിയേല എന്ന യുവതിയാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. 2014-ല്‍ ടെക്സസില്‍ നടന്ന ഒരു ചടങ്ങിന് ശേഷം സുഹൃത്തുക്കളെയും തന്നെയും ബീബര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചു, തുടര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി ട്വിറ്ററിലൂടെ ആരോപിച്ചത്. ട്വീറ്റ് ചര്‍ച്ചയായതോടെ ബീബര്‍ പ്രതികരണവുമായി...

കോവിഡ് പ്രതിരോധത്തിന് തുക സമാഹരിക്കാന്‍ നഗ്നചിത്രം ലേലം ചെയ്യാന്‍ ജെന്നിഫര്‍ ആനിസ്റ്റണ്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനായി തന്റെ നഗ്നചിത്രം ലേലത്തിന് വെച്ച് അമേരിക്കന്‍ താരം ജെന്നിഫര്‍ ആനിസ്റ്റണ്‍. തന്റെ 25-ാം വയസില്‍ ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് സെലിഗര്‍ പകര്‍ത്തിയ ചിത്രമാണിത്. അദ്ദേഹത്തോടൊപ്പം ചേര്‍ന്നാണ് ആനിസ്റ്റണ്‍ ചിത്രം ലേലം ചെയ്യുന്നത്. ചിത്രം വിറ്റു കിട്ടുന്ന തുക മുഴുവന്‍ നാഫ്ക്ലിനിക്‌സിന്റെ ദുരിതാശ്വാസ...

‘ഡാര്‍ക്ക്’ അവസാന സീസണ്‍; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്, ട്രെയ്‌ലര്‍ വൈറല്‍

നെറ്റഫ്‌ളിക്‌സ് ജനപ്രിയ വെബ് സീരിസ് 'ഡാര്‍ക്ക്' മൂന്നാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്. ജര്‍മ്മന്‍ ഭാഷയിലെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ പരമ്പരയായ ഡാര്‍ക്കിന്റെ മൂന്നാം സീസണ്‍ ജൂണ്‍ 27 മുതല്‍ സ്ട്രീം ചെയ്യും. ലോകമെമ്പാടും പ്രേക്ഷകപ്രീതി നേടിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സീരിസാണ് ഡാര്‍ക്ക്. 2017 ഡിസംബര്‍ ഒന്നിനാണ്...

ടൈം ട്രാവലുമായി ‘ടെനെറ്റ്’; വീണ്ടും അമ്പരപ്പിക്കാന്‍ ക്രിസ്റ്റഫര്‍ നോളന്‍, ട്രെയ്‌ലര്‍

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ വീണ്ടും അമ്പരപ്പിക്കാന്‍ ക്രിസ്റ്റഫര്‍ നോളന്‍. പുതിയ ചിത്രം 'ടെനെറ്റി'ന്റെ ട്രെയ്‌ലറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോളന്‍ സംവിധാനം ചെയ്ത മുന്‍ സിനിമകളെ പോലെയാകും ടെനെറ്റെന്ന് ആരാധകര്‍ പറയുന്നത്. ടൈം ട്രാവലര്‍ ആണ് വിഷയം എന്നാണ് പുതിയ ട്രെയിലറില്‍ നിന്നും മനസ്സിലാക്കാവുന്നത്. ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍...