അമ്മ അറിയാന്‍, മക്കളെപ്പറ്റി നല്ലത് പറയുക, ജാഗ്രതൈ: ഷമ്മി തിലകന്‍

നടന്‍ ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. 'അമ്മ അറിയാന്‍..!മക്കളെ പറ്റി നല്ലത് പറയുക. അവര്‍ക്കായി നല്ലത് ചെയ്യുക'. 'എങ്കില്‍ നല്ല സ്വഭാവം അവരിലും ഉണ്ടാകും.!മോശമായത് എത്രയധികം പറയുന്നുവോ..; എത്രയധികം ചെയ്യുന്നുവോ അത്രയധികം മക്കളും മോശമാകും. ജാഗ്രതൈ' എന്നാണ് കുറിപ്പ് നടന്‍ ഷെയ്ന്‍ നിഗവും സിനിമാ നിര്‍മ്മാതാക്കളുമായുള്ള...

ചാവേറുകളുടെ പോരാട്ടവീര്യത്തിന്റെ കഥ പറയാന്‍ ‘മാമാങ്കം’; ഇന്ന് തിയേറ്ററുകളില്‍

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം 'മാമാങ്കം' ഇന്ന് തിയേറ്ററുകളിലേക്ക്. മാസും ക്ലാസും ഒരുപോലെ വഴങ്ങുന്ന മമ്മൂട്ടി മാമാങ്കത്തിലെ ചാവേറും അനശ്വരമാക്കുമെന്നാണ് പ്രതീക്ഷ. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെ കഥ പറഞ്ഞെത്തുന്ന മാമാങ്കം നാനൂറോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ...

ചേട്ടന്‍മാര്‍ എല്ലാവരും കൂടി കളം നിറഞ്ഞ് കളിക്കാന്‍ ഇറങ്ങുന്നതു കൊണ്ട് ഈ അനിയന്‍കുഞ്ഞിന്റെ ‘ധമാക്ക’ കളി മാറ്റുന്നു: ഒമര്‍...

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം ധമാക്കയുടെ റിലീസ് മാറ്റി. ചിത്രം 2020 ജനുവരിയിലാകും തിയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം ഡിസംബര്‍ 20- ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡിസംബര്‍ 14- ന് ഇറങ്ങാനിരിക്കുന്ന സേവ് ദി ഡേറ്റ് സോംഗിലൂടെ...

സ്റ്റൈലിഷ് ലുക്കില്‍ അല്ലു അര്‍ജുന്‍, കൂടെ ജയറാമും; ‘അല വൈകുണ്ഠപുരംലോ’ ടീസര്‍

അല്ലു അര്‍ജുന്‍ പൂജാ ഹെഗ്‌ഡെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'അല വൈകുണ്ഠപുരംലോ' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. അല്ലു അര്‍ജിന്റെ സ്റ്റൈലന്‍ ലുക്കും ആക്ഷന്‍ രംഗങ്ങളുമാണ് ടീസറിന്റെ ഹൈലൈറ്റ്. മലയാളി താരങ്ങളായ ജയറാം, ഗോവിന്ദ് പത്മസൂര്യ എന്നിവരെയും ടീസറില്‍ കാണാം. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്...

നയന്‍താര ബിജെപിയിലേക്കോ? മുന്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി

നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ നയന്‍താര ബിപിയില്‍ ചേരാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കന്യാകുമാരി തിരുചെന്തൂര്‍ ക്ഷേത്രത്തിലെത്തിയ ഇവര്‍ മുന്‍ എംപിയും ബിജെപി അംഗവുമായ നരംസിംഹനെ കണ്ടിരുന്നു. ഇതോടെയാണ് നയന്‍സ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത...

രണ്‍വീര്‍ സിംഗിന്റെ നായികയായി ശാലിനി; ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് വിജയ് ദേവരകൊണ്ടയുടെ നായിക

'അര്‍ജുന്‍ റെഡ്ഡി' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് ശാലിനി പാണ്ഡെ. തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. രണ്‍വീര്‍ സിംഗ് നായകനാകുന്ന 'ജയേഷ്ഭായ് ജോര്‍ദാര്‍' എന്ന ചിത്രത്തിലാണ് താരം അഭിനയിക്കാനൊരുങ്ങുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനീഷ് ശര്‍മ്മയാണ് ജയേഷ്ഭായ്...

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി; പ്രതി പൂവന്‍കോഴി ഡിസംബര്‍ 20 ന് എത്തും

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജ വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പ്രതി പൂവന്‍കോഴിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ സംവിധായകന്‍ റോഷന്‍ തന്നെയാണ് വില്ലന്‍ റോളിലെത്തുന്നത്. അനുശ്രീ, സൈജു...

നാല് പെണ്‍കുട്ടികള്‍ക്ക് ഒരു പയ്യന്‍; ‘4ജി’ ട്രെയിലറിന് വിമര്‍ശനം

നാല് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രമാക്കി ബാലു സംവിധാനം ചെയ്യുന്ന 'അനുകുന്നധി ഒക്കതി അയ്‌നഥി ഒക്കതി' എന്ന ചിത്രത്തിന് വിമര്‍ശനം. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനങ്ങളും തലപൊക്കിയത്. ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നിറഞ്ഞതാണ് ട്രെയിലര്‍. അതുകൊണ്ടു തന്നെ വലിയ വിമര്‍ശനമാണ് ട്രെയിലറിനു നേരെ ഉയരുന്നത്. സുഹൃത്തുക്കളായ...

‘ഷെയ്ന്‍ ചെയ്യുന്ന തൊഴിലിനോട് ഉത്തരവാദിത്വം കാണിക്കൂ’; നിര്‍മ്മാതാക്കളെ പിന്തുണച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടന

ഷെയ്ന്‍ നിഗം വിഷയത്തില്‍ നിര്‍മ്മാതാക്കളെ പിന്തുണച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. നിര്‍മ്മാതക്കള്‍ക്ക് മനോരോഗമാണെന്ന് പറയുന്ന ഷെയ്ന്‍ ചെയ്യുന്ന തൊഴിലിനോട് ഉത്തരവാദിത്വം കാട്ടണമെന്ന് ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. 'സ്വന്തം തൊഴിലിനോട് ഒരു കടപ്പാട് വേണം, ഉത്തരവാദിത്വം വേണം. അത് ഷെയ്‌ന് ഉള്ളതായി തോന്നുന്നില്ല.' ഫിയോക് അംഗം ബോബി...

ശ്രിയയെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി ലണ്ടന്‍ പൊലിസ്!

ഷൂട്ടിങ്ങിനിടെ എയര്‍പോര്‍ട്ടിലെ ഹൈ സെക്യൂരിറ്റി മേഖലയിലേക്ക് അബദ്ധത്തില്‍ പ്രവേശിച്ച നടി ശ്രിയ ശരണിനെ ലണ്ടന്‍ പൊലിസ് ഗണ്‍ പോയിന്റില്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. 'സണ്ടക്കാരി' എന്ന ചിത്രത്തിനായാണ് ശ്രിയ ലണ്ടനില്‍ എത്തിയിരിക്കുന്നത്. എയര്‍പോര്‍ട്ടിലെ ഷൂട്ടിങ്ങിനിടെ ഹൈ സെക്യൂരിറ്റി മേഖലയിലേക്ക് അബദ്ധത്തില്‍ ശ്രിയ പ്രവേശിക്കുകയായിരുന്നു. ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ എത്തി പെര്‍മിഷന്‍...