‘ജയലളിത എന്നെ പോലെ അല്ല, ഐശ്വര്യയെ പോലെയൊരു ഗ്ലാമര്‍ താരം’

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി 'തലൈവി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരം കങ്കണ റണാവത്ത് ആണ് ജയലളിതയായി സ്‌ക്രീനിലെത്തുന്നത്. എന്നാല്‍ ജയലളിത തന്നെ പോലെ ഒരു അഭിനേത്രി ആയിരുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് കങ്കണ. ജയലളിത തന്നെ പോലെ ഒരു നടിയായിരുന്നില്ല, ഐശ്വര്യാ റായ്...

കൊടുങ്ക സാര്‍; വിജയ് സേതുപതിയോട് ഉമ്മ ചോദിച്ച് വാങ്ങി ധ്രുവ് വിക്രം, വീഡിയോ

നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന് സ്‌നേഹചുംബനം നല്‍കി വിജയ് സേതുപതി. തമിഴ് ചാനല്‍ അവാര്‍ഡില്‍ മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം ധ്രുവ് വിക്രമിനായിരുന്നു. വിജയ് സേതുപതിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഈ വേളയിലാണ് ധ്രുവിന് ഒരു ഉമ്മ നല്‍കുമോ എന്ന് അവതാരകര്‍ വിജയ് സേതുപതിയോട് ചോദിച്ചത്. മടിച്ചു നിന്ന...

കൈദി ഹിന്ദിയിലേക്ക്; കാര്‍ത്തിയുടെ റോളില്‍ ആര്?

തമിഴ് സിനിമയുടെ സ്ഥിരം കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കി തിയേറ്ററുകളിലെത്തി വന്‍വിജയം കൊയ്ത ചിത്രമാണ് കൈദി. കാര്‍ത്തി നായകനായെത്തിയ ആക്ഷന്‍ ത്രില്ലര്‍ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരേപോലെ നേടിയെടുത്തു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം കൈദി...

‘എനിക്ക് അവാര്‍ഡ് കിട്ടി, എന്നിട്ടും മമ്മൂട്ടിക്ക് ലഭിച്ചില്ല’

മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന സിനിമയാണ് 'അമരം'. മമ്മൂട്ടിയുടെ പകരം വെക്കാനില്ലാത്ത പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നിട്ടും മമ്മൂട്ടിക്ക് അന്ന് ദേശീയ അവാര്‍ഡ് ലഭിച്ചില്ലെന്ന സങ്കടം പങ്കുവച്ചിരിക്കുകയാണ് നടി കെപിഎസി ലളിത. ''മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമകളിലൊന്ന് തന്നെയാണ് അമരം. ആ സിനിമയില്‍ മോശം എന്ന്...

ആരാണ് ഈ സുന്ദരി? ഭാമയുടെ വിവാഹത്തിന് സുരേഷ് ഗോപിക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ തേടി സോഷ്യല്‍ മീഡിയ

സിനിമാലോകത്തെ നിരവധിപേരാണ് നടി ഭാമയുടെ വിവാഹത്തിന് ആശംസകളുമായെത്തിയത്. മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ വിവാഹ ചടങ്ങിന്റെ ഭാഗമായി. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് സുരേഷ് ഗോപിക്കൊപ്പം വന്ന ഒരു സുന്ദരിയാണ്. സുരേഷ് ഗോപിയുടെ 5 മക്കളില്‍ നാലാമത്തെയാളായ ഭാവ്‌നി സുരേഷ് ആയിരുന്നു അത്. ഭാര്യ രാധികയേയും...

‘മമ്മൂക്കക്ക് ശേഷം നമ്മടെ ചേച്ചിയും പ്രായത്തെ തോല്‍പിക്കുന്ന മെഷീന്‍ മേടിച്ചെന്നു തോന്നുന്നു’; മഞ്ജുവിന്റെ ഗ്ലാമര്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ബോളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിലുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ ധൈര്യത്തിന് അനുപാതികമായി നിങ്ങളുടെ ജീവിതം വികസിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്....

സിനിമ കഞ്ചാവ് മയമെന്ന് ഫേസ്ബുക് പോസ്റ്റ്; വിവാദമാക്കി തരൂ പ്ലീസ്- സംവിധായകന്റെ കലക്കന്‍ മറുപടി

മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ കലക്ഷന്‍ നേടുമ്പോള്‍ സിനിമ കഞ്ചാവുമയമന്ന് പറഞ്ഞ വിമര്‍ശകന് കലക്കന്‍ മറുപടിയുമായി മറിയം വന്ന് വിളക്കൂതി സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി. 'ഈ സിനിമ മൊത്തത്തില്‍ കഞ്ചാവ് മയം ആണ്. സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നാണ് അറിവ്, ഇത് മൊത്തത്തില്‍ സംവിധായകനും നിര്‍മാതാവും കൂടി...

‘എനിക്ക് ഭക്ഷണവുമായാണ് ഇവര്‍ എത്തിയിരിക്കുന്നത്’, ചായക്കട നടത്തി 25 ലോകരാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയ ആ ദമ്പതിമാരെ വീട്ടിലേക്കു ക്ഷണിച്ച് മോഹന്‍ലാല്‍

ചായക്കട നടത്തി 25 ലോകരാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയ വൃദ്ധദമ്പതിമാരെ വീട്ടിലേക്ക് ക്ഷണിച്ച് നടന്‍ മോഹന്‍ലാല്‍. കൊച്ചി ഗാന്ധി നഗറില്‍ ശ്രീ ബാലാജി എന്ന കോഫി ഹൗസ് നടത്തി ഈജിപ്ത്, സിങ്കപ്പൂര്‍, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം യാത്ര നടത്തിയ കെ ആര്‍ വിജയന്‍ എന്ന ബാലാജിയും ഭാര്യ മോഹനയുമാണ് ലാലിന്റെ...

ബ്രില്യന്‍സുകളില്ലെന്ന് പറഞ്ഞ് ബ്രില്യന്‍സുകള്‍ ഒളിപ്പിച്ച ചിത്രം

ചിരിപ്പൂരം ഒരുക്കിയാണ് ജെനിത് കാച്ചപ്പിള്ളി ചിത്രം 'മറിയം വന്ന് വിളക്കൂതി' തിയേറ്ററുകളിലെത്തിയത്. ഹ്യൂമറിന്റെയും സസ്‌പെന്‍സിന്റെയും വ്യത്യസ്തമായൊരു രീതി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് നല്‍കുന്നത്. 'ബോധത്തിലുള്ള സന്തോഷത്തേക്കാള്‍ ഒട്ടും കൂടുതലല്ല ബോധമില്ലായ്മയിലുള്ള സന്തോഷം' എന്ന മറിയാമ്മ ടീച്ചറുടെ ഒറ്റ് ഡയലോഗ് കൊണ്ട് തന്നെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ചത്...

നകുല്‍ തമ്പിയുടെ നില ഗുരുതരമായി തുടരുന്നു; ചികിത്സാ സഹായം തേടി കുടുംബവും താരങ്ങളും

വാഹനാപകടത്തില്‍ പരിക്കേറ്റ് മധുര വേലമ്മാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയുടെ നില ഗുരുതരമായി തുടരുന്നു. ഇപ്പോഴും നകുലിന്റെ ബോധം തെളിയാത്തതാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്. കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ച് കഴിഞ്ഞ മാസം അഞ്ചിനാണ് അപകടമുണ്ടായത്. നടനും സുഹൃത്തും സഞ്ചരിച്ച കാര്‍ സ്വകാര്യ...