”ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചുപോകട്ടെ, ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം ആ ഗായകന്‍ പറഞ്ഞു; യേശുദാസിന്റെ ഇളയ സഹോദരനെക്കുറിച്ച്...

യേശുദാസിന്റെ ഇളയ സഹോദരന്‍ കെ.ജെ ജസ്റ്റിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ജസ്റ്റിനുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗാന നിരൂപകന്‍ രവി മേനോന്‍. നല്ലൊരു ഗായകനായിരുന്നു അദ്ദേഹമെന്നും എന്നാല്‍ പിന്നീടെപ്പോഴോ സംഗീതത്തില്‍ നിന്നകലുകയായിരുന്നു എന്നുമാണ് രവി മേനോന്‍ കുറിച്ചത്. യേശുദാസിനെ കുറിച്ചുള്ള 'അതിശയരാഗം'' എന്ന...

ദിലീപ് -മേജര്‍ രവി ചിത്രം ഏപ്രിലില്‍?

ദിലീപും മേജര്‍ രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നോര്‍ത്ത് ഇന്ത്യയില്‍ വെച്ചുള്ള ഒരു പ്രണയകഥയാണ് ചിത്രം. ബെന്നി പി നായരമ്പലമാണ് തിരക്കഥ. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല എന്നാണ് മേജര്‍ രവി വ്യക്തമാക്കുന്നത്. നിലവില്‍ ദിലീപ് നാദിര്‍ഷ ഒരുക്കുന്ന കേശു...

‘ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു…’

തമിഴ് നടന്‍ വിജയ്‌ക്കെതിരെയുള്ള ആദായ നികുതി റെയ്ഡില്‍ പ്രതികരണം അറിയിച്ച് നടന്‍ ഹരീഷ് പേരടി. വിജയ്ക്ക് പിന്തുണയുമായാണ് നടന്‍ രംഗത്തെത്തിയിരിക്കുകയാണ്. വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ''ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു...'' എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 'മെര്‍സല്‍' എന്ന...

ഇത് പകപോക്കല്‍, അദ്ദേഹത്തിന്റെ പേരില്‍ ഇങ്ങനെ ചെയ്യാന്‍ നാണമില്ലേ; ആ 65 കോടി വിജയ്‌യുടേതല്ല; തെളിവുകള്‍ നിരത്തി ആരാധകര്‍

നടന്‍ വിജയ്‌യില്‍ നിന്നും കണക്കില്‍പ്പെടാത്ത 65 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തെന്ന വാര്‍ത്ത പരന്നിരുന്നു. ഇത് തികച്ചും വ്യാജമാണെന്ന് കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ദേശീയവാര്‍ത്താ ഏജന്‍സിയിലാണ് വിജയ്‌യുടെ വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത 65 കോടി പിടിച്ചെടുത്തതായി വാര്‍ത്ത വന്നത്. വലിയ...

‘ആരും ചോദ്യം ചെയ്യാനും പ്രതികരിക്കാനും ഇല്ലെന്ന ചിന്തയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു’, ജനങ്ങളാണ് രാജാവ്; സര്‍ക്കാരിനെ ചൊടിപ്പിച്ച...

നടന്‍ വിജയ്‌യെ  ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂറോളമാകുന്നു. വിജയ്‌യുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വിജയ്‌യുടെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. നടനെ കസ്റ്റഡിയിലെടുത്തതോടെ വിജയ്...

‘അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ, ആരെയെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ’

ഗ്ലാമര്‍ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് വിമര്‍ശിക്കാനെത്തിയ ആള്‍ക്ക് മറുപടിയുമായി നടി അമേയ മാത്യു. ''ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു 'ചൂട്' ആയി വരുന്ന പോലുള്ള വേഷം'' എന്നായിരുന്നു ചിത്രത്തിന് ലഭിച്ച ഒരു കമന്റ്. വിമര്‍ശകന് ഉടനെ കുറിക്കു കൊള്ളുന്ന മറുപടി തന്നെ നടി...

‘വരനെ ആവശ്യമുണ്ട്’ കാണാനുള്ള അഞ്ച് കാരണം

ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ ഒരുക്കുന്ന 'വരനെ ആവശ്യമുണ്ട്' നാളെ തിയേറ്ററുകളിലെത്തുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ട്രെയ്‌ലറും ഗാനവുമൊക്കെ സോഷ്യല്‍ മീഡിയയില്‍...

‘ചില രേഖകള്‍ കണ്ടെത്തി’യെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍, വിജയ്‌യുടെ ഭാര്യയെയും ചോദ്യം ചെയ്യുന്നു

നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂറാകുന്നു. വിജയ്‌യുടെയും  ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വിജയ്‌യുടെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ''ചോദ്യം ചെയ്യല്‍...

ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ച് ഭാസിയും ബാലുവും; ‘സുമേഷ് ആന്റ് രമേഷ്’ ഫസ്റ്റ്‌ലുക്ക്

ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രം 'സുമേഷ് ആന്റ് രമേഷ്' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. തിരക്കഥാകൃത്ത് സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രം വൈറ്റ്‌സാന്‍ഡ് മീഡിയ ഹൗസ് പ്രൊഡക്ഷന്റെ ബാനറില്‍ ഫരീദ് ഖാനും കെഎല്‍7 എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളായാണ് ഫസ്റ്റ്‌ലുക്കില്‍...

മുഖത്ത് തുന്നിക്കെട്ടലുമായി ‘അനാര്‍ക്കലി’ നായിക; കാരണം തിരഞ്ഞ് ആരാധകര്‍

ലക്ഷദ്വിപിന്റെ പശ്ചാത്തലത്തില്‍ ഒരു അപൂര്‍വ്വ പ്രണയക്കഥ അവതരിപ്പിച്ച ചിത്രമായിരുന്നു അനാര്‍ക്കലി. സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജും നായികയായി എത്തിയത് പ്രിയാല്‍ ഗോറുമായിരുന്നു. നഷ്ടപ്രണയത്തിന്റെ എല്ലാ വേദനകളും അത് തിരിച്ച് കിട്ടുമ്പോഴുള്ള സന്തോഷവും പങ്കുവച്ച ചിത്രം മലയാളം സിനിമ പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു....