അടി കപ്യാരെ കൂട്ടമണിക്ക് ശേഷം അജുവും ധ്യാനും നീരജും; പാതിരാ കുര്‍ബാനയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അടി കപ്യാരേ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതന്‍ ആയ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാതിരാ കുര്‍ബാന '. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജൂഡ് ആന്റണി, ജി മാര്‍ത്താണ്ഡന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ...

സുഹൃത്തുക്കള്‍ പോലും സത്യാവസ്ഥ അറിയാതെ പലതും പറഞ്ഞു, എനിക്ക് കോട്ടം തട്ടേണ്ടതൊക്കെ തട്ടിക്കഴിഞ്ഞു: അനില്‍ രാധാകൃഷ്ണ മേനോന്‍

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍കോളജില്‍ അനില്‍ രാധാകൃഷ്ണമേനോന്റെയും ബിനീഷ് ബാസ്റ്റിന്റെയും പേരില്‍ നടന്ന പ്രശ്‌നങ്ങള്‍ വലിയ വിവാദമായിട്ട് ദിവസങ്ങള്‍ പിന്നിട്ടു. സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധത്തിന് പാത്രമാകുമ്പോള്‍ രാധാകൃഷ്ണമേനോന് പറയാനുള്ളത് താന്‍ ബിനീഷിനെ അപമാനിച്ചിട്ടെന്നാണ്. ഞാന്‍ ജാതിയോ മതമോ അങ്ങനെയുള്ള വര്‍ഗീയമായ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. ബിനീഷിനെ മൂന്നാംകിട നടനെന്ന് വിളിച്ച്...

നവോത്ഥാനം പറയാനൊക്കെ എളുപ്പാ, ഇനി ഇവിടെയും കൂടെയേ വിരിയാനുള്ളു; ‘നാല്പത്തിയൊന്ന്’ ട്രെയിലര്‍

ബിജുമേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനത്തിലൊരുങ്ങുന്ന നാല്പത്തിയൊന്നിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് നാല്‍പത്തിയൊന്ന്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് കൂടി പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രം പ്രേക്ഷകകരെ ഏറെ ത്രസിപ്പിക്കും എന്നു തന്നെയാണ് ട്രെയിലര്‍...

ഉറുമി വീശി മമ്മൂട്ടി; മാമാങ്കത്തിന്റെ അമ്പരപ്പിക്കുന്ന ട്രെയിലര്‍

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കത്തിന്റെ ട്രെയിലര്‍ എത്തി. ഉറുമി കൊണ്ടുള്ള മമ്മൂട്ടിയുടെ അഭ്യാസ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. ഉണ്ണി മുകുന്ദന്‍, ബാല താരം അച്യുതന്‍, നായിക പ്രാചി, സിദ്ദിഖ് എന്നിവരും ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ,...

ബിഗ് ബ്രദറിന് ഇടവേള; മോഹന്‍ലാല്‍ ന്യൂസിലാന്‍ഡില്‍, ചിത്രങ്ങള്‍

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിന് ഇടവേള നല്‍കി അവധിക്കാലം ആഘോഷിക്കാന്‍ മോഹന്‍ലാല്‍ ന്യൂസീലന്‍ഡില്‍. മോഹന്‍ലാലും ഭാര്യ സുചിത്രയും ഒന്നിച്ചുള്ള ന്യൂസീലന്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബിഗ് ബ്രദറിന്റെ അവസാന ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. ചിത്രത്തില്‍ നായികയായി എത്തുന്നത്...

നിരവധി തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; തുറന്നുപറഞ്ഞ് ഇല്യാന

ജീവിതത്തില്‍ തനിക്ക് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഇല്യാന ഡിക്രൂസ്. ജീവിതത്തിന്റ ആരംഭഘട്ടത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി ഇല്യാന പറയുന്നു. നിരവധി തവണ ആത്മഹത്യയ്ക്ക് തയാറായിട്ടുണ്ടെന്നും വിഷാദ രോഗത്തിന് അടിമപ്പെട്ടുവെന്നും ആത്മഹത്യയെ കുറിച്ച് നിരന്തരം ചിന്തിച്ചിരുന്നതായും ഇല്യാന പറയുന്നു. ജീവിതം വിരസമായി തോന്നി. മരുന്നിലൂടേയും സൈക്കോതെറാപ്പിയിലൂടേയുമാണ്...

വാളയാര്‍ പരമശിവമല്ല, ദിലീപ്‌ജോഷി ചിത്രം ‘ഓണ്‍ എയര്‍’ ജനുവരിയില്‍

'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷി സംവിധാനം ചെയ്യാനൊരുങ്ങുന്ന ദിലീപ് ചിത്രത്തിന് 'ഓണ്‍ എയര്‍' എന്ന് പേരിട്ടു. മാധ്യപ്രവര്‍ത്തകനായാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഷൂട്ടിങ് ആരംഭിക്കും. നവാഗതനായ അരുണും നിരഞ്ജനും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രം ജാഫേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിന്‍ ജാഫര്‍...

കുതിപ്പ് തുടര്‍ന്ന് കൈദി; കേരള കലക്ഷന്‍; 5.26 കോടി

തീയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് കാര്‍ത്തി നായകാനെത്തിയ കൈദി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ നിന്നും അഞ്ച് ദിവസം കൊണ്ട് വാരിയത് 18.4 കോടിയാണ്. ഇപ്പോഴിതാ കേരളത്തിലെ കലക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ വിതരണക്കാരായ സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസ്. കേരളത്തില്‍ സിനിമയുടെ ആദ്യ ആഴ്ചയിലെ ഗ്രോസ് 5.26 കോടിയാണ്....

പെണ്ണിന് സമാധാനമായി ജീവിക്കാന്‍ പറ്റിയ ഇങ്ങനൊരു നാട് ലോകത്ത് വേറെയില്ല: യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി ‘ഉള്‍ട്ട’...

ഗോകുല്‍ സുരേഷ് നായകനായെത്തുന്ന 'ഉള്‍ട്ട'യുടെ ട്രെയ്‌ലര്‍ പുറത്ത്. നര്‍മത്തിന് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. മികച്ച പ്രതികരണങ്ങള്‍ നേടി യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് ട്രെയ്‌ലര്‍. അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എല്ലാ കാര്യത്തിലും സ്ത്രീകള്‍ മുന്നില്‍ നില്‍ക്കുന്ന...

ചരിത്രം കുറിച്ച് ‘മരക്കാര്‍’; മ്യൂസിക് റൈറ്റ്‌സ് മാത്രം ഒരു കോടിക്ക് മുകളില്‍ തുകയ്ക്ക് വിറ്റു പോയേക്കും

റിലീസിന് മുമ്പേ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. ചിത്രത്തിന്റെ മ്യൂസിക് റൈറ്റുകള്‍ മാത്രം ഒരു കോടി രൂപക്ക് വിറ്റ് പോയേക്കാം എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതോടെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്‌സ് ആണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. റോണി...