പുല്‍വാമ ഭീകരാക്രമണം; പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തു വിട്ടത്. ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലായ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍...

‘സ്വര്‍ണമത്സ്യങ്ങള്‍’ക്കു വേണ്ടി ജയചന്ദ്രന്‍ പാടിയ ഗാനം ഹിറ്റ്‌ലിസ്റ്റിലേക്ക്

ഫെബ്രുവരി 22ന് വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന 'സ്വര്‍ണ മത്സ്യങ്ങള്‍' ക്കു വേണ്ടി ശ്രോതാക്കള്‍ക്കു പ്രിയങ്കരനായ ഗായകന്‍ പി. ജയചന്ദ്രന്‍ പാടിയ ഭാവഗീതം ഹിറ്റ് ലിസ്റ്റിലേക്ക്. മുരുകന്‍ കാട്ടാക്കട എഴുതി അനുഗൃഹീത സംഗീത സംവിധായകനായ ബിജിബാല്‍ ഈണമിട്ട 'പുഴ ചിതറി' എന്ന ഗാനമാണ് സ്വതസിദ്ധമായ സാന്ദ്രശൈലിയില്‍ ജയചന്ദ്രന്‍ ഹൃദ്യമായി...

തരംഗമുളവാക്കാതെ ഒരു ‘അഡാറ് ലൗ”

കൗമാര പ്രണയത്തിന്റ ലഹരിയുമായെത്തിയ 'ഒരു അഡാറ് ലൗ' വിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം. ചിത്രം കാണികളില്‍ അനുകൂല പ്രതികൂല അഭിപ്രായങ്ങളാണ് ഉളവാക്കുന്നതെങ്കിലും പൊതുവേ പ്രതീക്ഷിച്ചിരുന്ന ഒരു വമ്പന്‍ ഹിറ്റ് എന്ന ധാരണ ആരിലും തന്നെ ഇതുവരെയും ഉണ്ടായിട്ടില്ല. സമീപകാലത്ത് റീലീസിനു മുമ്പേ തന്നെ മറ്റു ചില ചിത്രങ്ങള്‍ക്കു...

ശ്രീദേവിയുടെ സാരികളിലൊന്ന് ലേലം ചെയ്യാനൊരുങ്ങി ബോണി കപൂര്‍; തുക ജീവകാരുണ്യപ്രവര്‍ത്തനത്തിന്

ബോളിവുഡിന്റെ സിംഹാസനം അലങ്കരിച്ച താരസുന്ദരിയായിരുന്നു നടി ശ്രീദേവി. നടി മരിച്ച് ഒരു വര്‍ഷം തികയാനിരിക്കെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍. ഫെബ്രുവരി 24ന് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികമാണ്. ഇതിനോട് അനുബന്ധിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കുടുംബം തീരുമാനിച്ചത്. ശ്രീദേവിയുടെ 'കോട്ട' സാരികളിലൊന്നാണ്...

ഹരിശ്രീ അശോകന്‍ ചിത്രത്തില്‍ ഗായകനായി മകന്റെ അരങ്ങേറ്റം; പ്രോമോ ഗാനത്തില്‍ സിനിമയുടെ പിന്നണിയില്‍ സംഭവിച്ച കാര്യങ്ങള്‍

നടന്‍ ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന 'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി' എന്ന ചിത്രത്തില്‍ ഗായകനായി മകനും നടനുമായ അര്‍ജുര്‍ അശോകന്‍ അരങ്ങേറുകയാണ്. ആദ്യമായാണ് അര്‍ജുന്‍ സിനിമയില്‍ പിന്നണി ഗായകനാകുന്നത്. 'പട്ടണം മാറീട്ടും പട്ടിണി മാറീട്ടും' എന്ന് തുടങ്ങുന്ന ഗാനമാണ് അര്‍ജുന്‍ ഈ ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത്. സിനിമയുടെ പിന്നണിയില്‍...

അതേ എന്റെ ഫ്രണ്ടാ.. തലയ്ക്ക് നല്ല സുഖമില്ലാത്ത ആളാണ്; അപര്‍ണയെ ട്രോളി കാളിദാസ് ജയറാം, വീഡിയോ

ഹിറ്റ് സംവിധായകന്‍ ജിത്തു ജോസഫിന്റെ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ യുവതാരങ്ങളായ അപര്‍ണ ബാലമുരളിയും കാളിദാസ് ജയറാമും എത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കാളിദാസ് അപര്‍ണയ്ക്ക് കൊടുത്ത എട്ടിന്റെ പണിയാണ്. അതേ എന്റെ ഫ്രണ്ടാ.. തലയ്ക്ക് നല്ല സുഖമില്ലാത്ത...

ഇരട്ട മുഖത്തിന്റെ പൊരുളെന്ത്; ക്യാപ്റ്റന് പിന്നാലെ മറ്റൊരു ജീവിതകഥയുമായി ജയസൂര്യ- പ്രജേഷ് ടീമിന്റെ ‘വെള്ളം’

ഫുട്‌ബോള്‍ നായകന്‍ വി.പി സത്യന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിച്ച ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രം വെള്ളത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. . രണ്ട് വ്യത്യസ്ത മുഖ ഭാവങ്ങളില്‍ ജയസൂര്യ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആകാംഷയുണര്‍ത്തുന്നതാണ്. പ്രജേഷ് തന്നെയാണ് ചിത്രത്തിന്...

ബാബുവേട്ട.. കോടതിസമക്ഷം ബാലന്‍ വക്കീലിലെ തകര്‍പ്പന്‍ വീഡിയോ ഗാനം പുറത്ത്

മികച്ച പ്രതികരണം നേടി കോടതിസമക്ഷം ബാലന്‍ വക്കീലിലെ രണ്ടാം വീഡിയോഗാനം. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ പ്രണവം ശശിയും സിത്താര കൃഷ്ണകുമാറും ചേര്‍ന്ന് പാടിയ ബാബുവേട്ടാ എന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദിലീപിനൊപ്പം അജു വര്‍ഗീസ്,ഭീമന്‍ രഘു,കോട്ടയം പ്രദീപ് തുടങ്ങിവരും ഗാനരംഗത്ത് വരുന്നുണ്ട്. വിക്കന്‍ വക്കീലായി ദിലീപ് എത്തുന്ന ചിത്രത്തില്‍...

പീഡനശ്രമം; ഉണ്ണി മുകുന്ദനെതിരെ യുവതി മൊഴി നല്‍കി

ഉണ്ണി മുകുന്ദനെതിരെ പീഡന പരാതി നല്‍കിയ യുവതി എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. 2017ലാണ് തനിക്ക് നേരെ ഉണ്ണി മുകുന്ദന്റെ പീഡന ശ്രമം ഉണ്ടായതെന്നാണ് യുവതിയുടെ പരാതി. 23ന് കേസ് വീണ്ടും പരിഗണിക്കും. സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഉണ്ണിമുകുന്ദനെ...

സെഞ്ച്വറി മടങ്ങിവരുന്നു; ഫഹദ്- സായ് പല്ലവി ചിത്രം ‘അതിരനു’മായി

ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം 'അതിരന്‍'-ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്ത് വിട്ടു. 'ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി നിര്‍മാണരംഗത്ത് മടങ്ങി വരുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഫഹദ് ഫാസില്‍, സായി പല്ലവി, അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രണ്‍ജി പണിക്കര്‍ തുടങ്ങിയ...