സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്സിന്‍; നടന്‍ മഹേഷ് ബാബുവിന് കൈയടി

സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്സിന്‍ എത്തിച്ച് തെലുങ്ക് താരം മഹേഷ് ബാബു. ആന്ധ്ര പ്രദേശിലെ ബുറിപലേം എന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്കായി ഏഴ് ദിവസം നീണ്ടു നിന്ന വാക്സിനേഷന്‍ ഡ്രൈവ് ആണ് മഹേഷ് ബാബു സംഘടിപ്പിച്ചത്. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കര്‍ ആണ് വാക്‌സിനേഷന്‍...

ദേശീയ അവാര്‍ഡ് ജേതാവായ ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

ബംഗാളി സിനിമാ സംവിധായകനും തിരക്കഥാകൃത്തും കവിയുമായ ബുദ്ധദേബ് ദാസ്ഗുപ്ത (77) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു. ഉത്തര(2000), സ്വപ്‌നെര്‍ ദിന്‍ (2005) എന്നീ ചലച്ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ബുദ്ധദേബിനെ തേടിയെത്തി. ബുദ്ധദേബിന്റെ അഞ്ചു ചിത്രങ്ങള്‍...

ലോക്ഡൗണിലെ മാനസിക സംഘര്‍ഷങ്ങള്‍ അകറ്റാന്‍  നടന്‍ കുഞ്ചാക്കോ ബോബന്റെ  ‘ചാക്കോച്ചന്‍ ചലഞ്ച്’

ലോക്ഡൗണ്‍ കാലത്തെ മാനസിക സംഘര്‍ഷങ്ങൾ ലഘൂകരിക്കാൻ   ആശയവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായി പദ്ധതിയുമായാണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തുന്നത്. മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഇതിലുണ്ടാകുമെന്നും ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന 16 വരെ ഈ ചലഞ്ച് തുടരുമെന്നും ചാക്കോച്ചന്‍ ഫെയ്സ് ബുക്കിൽ ...

ഫഹദ് ഫാസിലിന്റെ ‘മാലിക്’, പൃഥ്വിരാജിന്റെ ‘കോള്‍ഡ് കേസ്’ ഒ.ടി.ടിയിലേക്ക്; തീരുമാനം ഫിലിം ചേംബറിന്റെ അനുമതിയോടെ

ഫഹദ് ഫാസില്‍ ചിത്രം 'മാലിക്', പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് ഒരുങ്ങുന്നു. ഫിലിം ചേംബറിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് സിയാദ് കോക്കര്‍ പറഞ്ഞു. ചിത്രങ്ങളുടെ ഒ.ടി.ടി റിലീസിന് അനുമതി തേടി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിക്ക് നിര്‍മ്മാതാവ്...

യേശുദാസിന് ദേശീയ പുരസ്‌കാരം ലഭിച്ച ഗാനത്തിന്റെ രചയിതാവ് ഇന്ന് തോട്ടക്കാരന്‍; ഷിബു ബേബി ജോണിന്റെ കുറിപ്പ്

യേശുദാസിന് ദേശീയ പുരസ്‌കാരം ലഭിച്ച ഗാനത്തിന്റെ രചയിതാവ് പ്രേംദാസിനെ കുറിച്ച് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. 2017 യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വിശ്വാസപൂര്‍വം മന്‍സൂര്‍' എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവാണ് പ്രേംദാസ്. അദ്ദേഹം ഇന്ന് തൃശൂരിലെ ഒരു...

ത്രില്ലറുമായി സംവിധായകന്‍ വേണു; കേന്ദ്ര കഥാപാത്രങ്ങള്‍ മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആസിഫ്, അന്ന ബെന്‍?

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാകും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകനും ഛായാഗ്രഹകനുമായ വേണു ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍...

വില ഇരുപതിനായിരത്തോളം, ഓട്ടോ സാനിറ്റൈസിംഗുമായി എ.ആര്‍ റഹമാന്റെ മാസ്‌ക്; ചര്‍ച്ചയായി പോസ്റ്റ്

പ്രിയ താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളും ആക്‌സസറീസും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. നേരത്തെ മമ്മൂട്ടി, ദീപിക പദുക്കോണ്‍ എന്നിവര്‍ ധരിച്ച മാസ്‌ക്കിന്റെ വില ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, സംഗീത സംവിധായകന്‍ എ.ആര്‍ റഹമാന്‍ ധരിച്ച മാസ്‌ക് ആണ് ചര്‍ച്ചയാകുന്നത്. കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷമുള്ള ചിത്രമാണ് റഹമാന്‍ കഴിഞ്ഞ ദിവസം...

ഫാമിലി മാൻ 2 വിനെതിരെ പ്രതിഷേധം കനക്കുന്നു; ആമസോണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് തമിഴ് സംഘടനകള്‍

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഫാമിലി മാന്‍ 2’ വെബ് സീരിസിനെതിരെ  പ്രതിഷേധം കനക്കുന്നു. തമിഴ് വംശജരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധം. ആമസോണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് തമിഴ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ശ്രീലങ്കന്‍ തമിഴ്‌ പോരാളിയായി സാമന്ത പ്രധാനവേഷത്തിലെത്തുന്ന വെബ്സീരിസിനെിരെയാണ് പ്രതിഷേധം. ശ്രീലങ്കന്‍ ആഭ്യന്തര സംഘര്‍ഷം...

‘ബനേര്‍ഘട്ട’, ത്രില്ലര്‍ ചിത്രവുമായി കാര്‍ത്തിക് രാമകൃഷ്ണന്‍; ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുന്നു

ഷിബു ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണന്‍ കേന്ദ്ര കഥാപാത്രമാവുന്ന 'ബനേര്‍ഘട്ട' റിലീസിന് ഒരുങ്ങുന്നു. നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ഒരുങ്ങുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ ജൂണ്‍ അവസാനത്തോടെ റിലീസ് ചെയ്യും. ദൃശ്യം 2, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം...

എന്തുകൊണ്ട് ഇതുവരെ പരിശീലകനായില്ല?; കാരണം പറഞ്ഞ് സുനില്‍ ഗവാസ്‌കര്‍

വിരമിച്ചതിനു ശേഷം ഇതുവരെ പരിശീലക റോളിലേക്ക് എത്താതിന്റെ കാരണം പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഒരു പരിശീലകനോ സെലക്ടറോ ആകണമെങ്കില്‍ മത്സരത്തിലെ ഓരോ പന്തുകളും സസൂക്ഷ്മം നിരീക്ഷിക്കുന്നയാളായിരിക്കണമെന്നും എന്നാല്‍ താന്‍ അങ്ങനൊരാളല്ലെന്നും ഗവാസ്‌കര്‍ പറയുന്നു. 'ഞാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പൂര്‍ണ്ണായും കാണുന്ന ആളല്ല. കളിക്കുന്ന സമയത്തും...