മോഹന്‍ലാലിന്റെ ആദ്യ ഷോട്ട് എടുത്ത ടെറസായിരുന്നു അത്, തിരിച്ചുവരും, അതു വാശിയാണ്: മേജര്‍ രവി

'ഞങ്ങള്‍ തിരിച്ചുവരും, അതൊരു വാശിയാണ്' തകര്‍ന്നടിഞ്ഞ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റിനു മുന്നില്‍നിന്ന് താമസക്കാരനും സംവിധായകനുമായ മേജര്‍ രവി പറഞ്ഞു. വര്‍ഷങ്ങളോളം താമസിച്ച ഫ്‌ളാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെന്നും അതീവ ദുഃഖമുണ്ടെങ്കിലും സമീപവാസികള്‍ക്ക് നഷ്ടമൊന്നും സംഭവിക്കാത്തതില്‍ സന്തോമുണ്ടെന്നും മേജര്‍...

ചില ആരാധകരുടെ വീട്ടിലെ എല്ലാ അംഗങ്ങളെയും പേരെടുത്തു വിളിക്കാന്‍ പറ്റുന്നത്ര അടുപ്പമുണ്ട് ‘; പൃഥ്വിരാജ്

ദൈവം നടീനടന്‍മാര്‍ക്കു നല്‍കിയിട്ടുള്ള ഒരു ഭാഗ്യമാണ് ആരാധകരെന്ന് പൃഥ്വിരാജ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. അങ്ങനെ ഒട്ടേറെ ആരാധകരും ആരാധികമാരുമുണ്ട്. ചിലരുടെ വീട്ടിലെ എല്ലാ അംഗങ്ങളെയും പേരെടുത്തു വിളിക്കാന്‍ പറ്റുന്നത്ര അടുപ്പമുണ്ട്. കേവലം എന്റെ ചിത്രങ്ങളോടുള്ള ഇഷ്ടത്തിനപ്പുറമുള്ള സൗഹൃദങ്ങളാണു പലതും. ഒരിക്കല്‍, തൃശൂരില്‍നിന്നു തന്റെ പുതിയ ഓട്ടോ ഓടിച്ച്...

മണിക്കൂറുകളോളം പൊട്ടിക്കരഞ്ഞു; നയന്‍താരയെ വേദനിപ്പിച്ച സംഭവം

തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന നടി കൂടിയാണിവര്‍. ഇപ്പോഴിതാ മണിക്കൂറുകളോളം പൊട്ടിക്കരയാന്‍ കാരണമായ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തന്റെ ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് സഹോദരന്റെ മകള്‍ ആഞ്ജലീനയെന്ന് മുമ്പ് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ അവള്‍ തന്റെ ഭാഗ്യമാണെന്നും, അവളുടെ...

എന്നെ കല്ലെറിയാനെത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ വെറുതെ സമയം പാഴാക്കുകയാണ്: പൃഥ്വിരാജ്

സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ വിമര്‍ശിക്കുന്നവര്‍ വെറുതെ സമയം പാഴാക്കുകയാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്. പൃഥ്വിരാജിന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളുടെ വളര്‍ച്ചയാണ് ഇതിന്റെ പ്രധാന കാരണം. ഒരു സെലിബ്രിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോയി കമന്റിട്ടാല്‍ മുഖത്തു നോക്കി ചീത്ത വിളിക്കുന്ന സുഖം കിട്ടും. കൂടുതല്‍...

മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടി അനുസിത്താര: ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ ഏറ്റവും ഭംഗിയുള്ള നടി അനു സിത്താര ആണെന്ന് ഉണ്ണി മുകുന്ദന്‍. 'മാമാങ്ക'ത്തില്‍ മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി അനു അഭിനയിച്ചത് കാണാന്‍ നല്ല രസമായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ''അനു മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ്. മാമാങ്കത്തില്‍ ഒരു കേരള ബ്യൂട്ടി, എത്‌നിക്...

ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും അത്രമേല്‍ ആഴത്തിലിറങ്ങുന്നതാണെന്നു വീണ്ടും തെളിയിക്കപ്പെട്ടതില്‍ അഭിമാനം: ദൃശ്യം ചൈനീസ് റീമേക്ക് സൂപ്പര്‍ഹിറ്റായതില്‍ ജീത്തു ജോസഫ്

'ദൃശ്യ'ത്തിന്റെ ചൈനീസ് റീമേക്ക് 'ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്' സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചതില്‍ അഭിമാനമുണ്ടെന്ന് അറിയിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും അത്രമേല്‍ ആഴത്തിലിറങ്ങുന്നതാണെന്നു വീണ്ടും തെളിയിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ''ചൈനയിലും ഈ കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട്. ചിത്രത്തിന്റെ...

എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അദ്ദേഹമാണ്‌: തുറന്നുപറച്ചിലുകളുമായി മഞ്ജു വാര്യര്‍

'ലൂസിഫറി'ന്റെ ചിത്രീകരണത്തിന് ഒരു വര്‍ഷം മുമ്പായിരുന്നു മഞ്ജു വാര്യരുടെ അച്ഛന്‍ മാധവന്‍ വാര്യര്‍ മരിക്കുന്നത്. അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ആകാത്ത വിഷമം തന്നെയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മഞ്ജു. ലൂസിഫറില്‍ അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചതെന്ന് താരം പറഞ്ഞു. ''അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു...

‘ഷൈലോക്ക്’ എന്ന പേര് വന്ന കഥ പറഞ്ഞ് സംവിധായകന്‍ അജയ് വാസുദേവ്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം 'ഷൈലോക്ക്' ജനുവരി 23ന് തിയേറ്ററുകളിലെത്തുകയാണ്. ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ബോസ് എന്ന പലിശക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. 'ഷൈലോക്ക്' എന്ന ടൈറ്റിലിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. ഷേക്സ്പിയര്‍ കഥകളിലെ നെഗറ്റീവ്...

ആദ്യ സിനിമയിലെ പ്രതിഫലം നിര്‍ഭയ കേസിലെ ആരാച്ചാരുടെ മകള്‍ക്ക്; പ്രഖ്യാപനവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ നടി

ആദ്യ ചിത്രത്തിന്റെ പ്രതിഫലത്തുക നിര്‍ഭയ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്ക് വിവാഹസമ്മാനമായി നല്‍കുമെന്ന് നടിയും ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ സുകന്യ കൃഷ്ണ. 2012ല്‍ നിര്‍ഭയ അതിക്രൂരമായ കൊല ചെയ്യപ്പെട്ടതു മുതല്‍ ആഗ്രഹിക്കുന്ന കാര്യമാണ് പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം എന്നത്. അതിനാല്‍ ശിക്ഷ നടപ്പാക്കാന്‍...

കഥാപാത്രത്തിന്റെ വിശ്വസനീയത പോകും ; ആ കാരണം പറഞ്ഞ് എന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; തുറന്നുപറഞ്ഞ് അനൂപ് മേനോന്‍

കിംഗ് ഫിഷ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് അനൂപ് മേനോന്‍. ഇപ്പോഴിതാ അദ്ദേഹം കൗമുദി ടി വിയിലെ താര പകിട്ട് എന്ന പരിപാടിയില്‍ പങ്കുവെച്ച ഒരു അനുഭവം ശ്രദ്ധ നേടുകയാണ്. സീരിയലില്‍ നിന്നു വന്നു എന്ന കാരണം കൊണ്ട് പലരേയും സിനിമയില്‍ നിന്ന് ഒഴിവാക്കാറുണ്ട് എന്നും,...